ശ്രെബർണ നേച്ചർ റിസർവ്വ്
ശ്രെബർണ നേച്ചർ റിസർവ്വ്, ((Bulgarian: Природен резерват Сребърна) വടക്ക് കിഴക്കൻ ബൾഗേറിയയിലെ (തെക്കൻ ദോബ്രുജ) ഇതേ പേരുള്ള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നേച്ചർ റിസർവ്വാണ്. ഇത് സിലിസ്ത്രയ്ക്ക് 18 കിലോമീറ്റർ പടിഞ്ഞാറും ഡാന്യൂബ് നദിയ്ക്ക് 2 കിലോമീറ്റർ തെക്കുമായാണ് സ്ഥിതി ചെയ്യുന്നത്. ഈ നേച്ചർ റിസർവ്വിൽ ശ്രെബർണ തടാകവും സമീപപ്രദേശങ്ങളും ഉൾപ്പെടുന്നു. അതുപോലെ തന്നെ യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിലുള്ള ദേശാനടപ്പക്ഷികളുടെ ഗമന പാതയിലെ Via Pontica യിലാണ് ഇത് നിലനിൽക്കുന്നത്. 6 ചതുരശ്ര കിലോമീറ്റർ സംരക്ഷിത മേഖലയും 5.4 ചതുരസ്ര കിലോമീറ്റർ ബഫർസോണും അടങ്ങിയതാണ് ഈ നേച്ചർ റിസർവ്വ്. ഇവിടുത്തെ തടാകത്തിന്റെ ആഴം 1 മുതൽ 3 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു മ്യൂസിയം ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി കാണപ്പെടുന്ന മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത മാതൃകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
Srebarna Nature Reserve | |
---|---|
ഐ.യു.സി.എൻ. Category Ia (Strict Nature Reserve) | |
Location | Silistra Province, Bulgaria |
Nearest city | Silistra |
Coordinates | 44°06′52″N 27°04′41″E / 44.11444°N 27.07806°E |
Area | 6 കി.m2 (2.3 ച മൈ) |
Established | 1948 |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
സ്ഥാനം | ബൾഗേറിയ [1] |
Area | 638, 673 ഹെ (68,700,000, 72,400,000 sq ft) [2] |
മാനദണ്ഡം | (x) [2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്219, 219bis 219, 219bis |
രേഖപ്പെടുത്തിയത് | 1983 (7th വിഭാഗം) |
Endangered | 1992 –2003 |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.unesco.org/mabdb/br/brdir/directory/biores.asp?code=BUL+14&mode=all.
{{cite web}}
: Missing or empty|title=
(help) - ↑ 2.0 2.1 "Srebarna Nature Reserve". Retrieved 30 ഏപ്രിൽ 2017.