ശ്രീലങ്കയിൽ ഇന്തോ-ആര്യൻ, ദ്രാവിഡ, ഓസ്ട്രോനേഷ്യൻ കുടുംബങ്ങളിൽ പെടുന്ന നിരവധി ഭാഷകൾ സംസാരിക്കുന്നുണ്ട്. അതിനാൽ ശ്രീലങ്ക ഔദ്യോഗിക ഭാഷാപദവി കൊടുത്തിരിക്കുന്നത് സിംഹള, തമിഴ് എന്നീ ഭാഷകൾക്കാണ്. ഇന്ത്യ, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിവിധ ഭാഷകൾക്കും ഇവിടെ സ്ഥാനമുണ്ട്. അറബ് കുടിയേറ്റക്കാരും പോർച്ചുഗൽ, നെതർലാന്റ്സ്, ബ്രിട്ടൻ എന്നീ കൊളോണിയൽ ശക്തികളും ശ്രീലങ്കയിലെ ആധുനിക ഭാഷകളുടെ വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്.

Languages of Sri Lanka

A road sign in Sinhala, Tamil and English
ഔദ്യോഗിക ഭാഷ(കൾ) Sinhala, Tamil
Main foreign language(s) English
Sign language(s) multiple sign languages

 

പ്രാദേശികവും തദ്ദേശീയവുമായ ഭാഷകൾ

തിരുത്തുക

2016 പ്രകാരം സിംഹള ഭാഷ കൂടുതലും കൈകാര്യം ചെയ്യുന്നത് സിംഹള വിഭാഗത്തിൽപ്പെടുന്ന ആളുകളാണ്. ഇവർ ദേശീയ ജനസംഖ്യയുടെ 74.9% വരുന്നുണ്ട് അതായത് ഏകദേശം 16.6 ദശലക്ഷം. പുരാതന ബ്രാഹ്മി ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞ സിംഹള അബുഗിദ ലിപിയാണ് ഉപയോഗിക്കുന്നു. 2002ലെ കണക്കനുസരിച്ച് ഏകദേശം 2,500 വെദ്ദ വംശജർ [1] വേദ ഭാഷ സംസാരിക്കുന്നു, അതിന്റെ ഉത്ഭവത്തെ കുറിച്ച് തർക്കം നിലനിൽക്കുന്നു. ശ്രീലങ്കയിലെ തമിഴ് വംശജരാണ് തമിഴ് ഭാഷ സംസാരിക്കുന്നത്. ഇവരിൽ ശ്രീലങ്കൻ തമിഴർ , ഇന്ത്യൻ വംശജരായ തമിഴർ,ശ്രീലങ്കൻ മൂറുകളും ഇവിടെ തമിഴ് ഭാഷ സംസാരിക്കുന്നുണ്ട്. തമിഴ് സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 4.7 ദശലക്ഷം ആണ്. ശ്രീലങ്കൻ മലായ് ഭാഷ സംസാരിക്കുന്ന 40,000 ൽ അധികം ആളുകളും ഉണ്ട്.

വിദേശ വംശജരുടെ ഭാഷകൾ

തിരുത്തുക

ശ്രീലങ്കയിൽ ഏകദേശം 23.8% [2] പേർ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നു. മാത്രമല്ല ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കായി വ്യാപകമായി ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും നഗരപ്രദേശങ്ങളിൽ ഏകദേശം 74,000 ആളുകളുടെ മാതൃഭാഷയാണിത്. പോർച്ചുഗീസ് വംശജരായ ഏകദേശം 3,400 പേരിൽ ശ്രീലങ്കൻ പോർച്ചുഗീസ് ക്രിയോൾ ഭാഷ സംസാരിക്കുന്നുണ്ട്. [3] ശ്രീലങ്കയിലെ മുസ്‌ലിം സമൂഹം മതപരമായ ആവശ്യങ്ങൾക്കായി അറബിക് ഭാഷ വ്യാപകമായി ഉപയോഗിക്കുന്നു. അറബി ലിപി ഉപയോഗിക്കുന്നതും അറബിയിൽ നിന്ന് വിപുലമായ ലെക്സിക്കൽ സ്വാധീനമുള്ളതുമായ തമിഴിലെ രേഖാമൂലമുള്ള രജിസ്റ്ററാണ് ആർവി.

  1. Veddah at Ethnologue (18th ed., 2015)
  2. "Sri Lanka – language". Archived from the original on 2018-12-24. Retrieved 20 June 2014.
  3. Indo-Portuguese (Sri Lanka) at Ethnologue (18th ed., 2015)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീലങ്കയിലെ_ഭാഷകൾ&oldid=4107166" എന്ന താളിൽനിന്ന് ശേഖരിച്ചത്