ശ്രീറാം വെങ്കിട്ടരാമൻ
കേരളത്തിലെ ഒരു ഐ.എ.എസ് ഓഫീസറാണ് ശ്രീറാം വെങ്കിട്ടരാമൻ. ദേവികുളം സബ് കളക്ടർ പദവിയിലിരിക്കെ മൂന്നാറിൽ ഭൂമി കയ്യേറിയവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കുക വഴി പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. [1]
ജീവിതരേഖ
തിരുത്തുകസുവോളജി പ്രൊഫസറായ ഡോ. പി ആർ വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂർത്തിയുടെയും മകനായി 1986 നവംബർ 28ന് എറണാകുളത്തെ പനമ്പിള്ളിനഗറിലാണ് ജനനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശ്രീറാം തുടർന്ന് എം ഡി പഠനത്തിനായി ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കൽ കോളേജിലും പഠിച്ചു. പിന്നീട് സിവിൽ സർവീസ് മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. [2]
ഔദ്യോഗിക ജീവിതം
തിരുത്തുക2013-ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. പിന്നീട് പത്തനംതിട്ടയിൽ അസിസ്റ്റന്റ് കലക്ടറായി നിയമനം. തുടർന്ന്, തിരുവല്ല ആർഡിഒ, ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറി, 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കളക്ടർ എന്നീ ചുമതലകൾ വഹിച്ചു. 2016 ഒക്ടോബറിൽ മൂന്നാറിലെ അനധികൃത ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങി. ആര് എതിർത്താലും എന്ത് സംഭവിച്ചാലും കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചേ താൻ മടങ്ങൂ എന്ന നിലപാടിലൂടെ പൊതുസമൂഹത്തിൽ കൈയ്യടി നേടി. [3]
'സ്പിരിറ്റ് ഇൻ ജീസസ്' എന്ന സംഘടന കൈക്കലാക്കി വച്ചിരിക്കുന്ന നൂറു കണക്കിന് ഏക്കർ ഭൂമി ഒഴിപ്പിച്ചെടുക്കാൻ മൂന്നാറിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സമൂഹമധ്യത്തിൽ അംഗീകാരം നേടാനായി. പാപ്പാത്തി ചോലയിൽ അനധികൃതമായി സ്ഥാപിച്ച കോൺക്രീറ്റിൽ തീർത്ത കൂറ്റൻ കുരിശ് പൊളിച്ചുമാറ്റിയ നടപടിയിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഭൂസംരക്ഷണ സേന രണ്ടു തവണ ഇതേ കാര്യത്തിന് ഇവിടെയെത്തിയെങ്കിലും അവരെ ഭൂമാഫിയ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണുണ്ടായത്. ഒടുവിൽ ശ്രീറാം വെങ്കിട്ടരാമൻ എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോൾ പാപ്പാത്തി ചോലയിലെ കോൺക്രീറ്റിൽ ഉറപ്പിച്ച കൂറ്റൻ കുരിശു നിലംപൊത്തി. തുടർന്ന് കയ്യേറ്റഭൂമിയിലെ കുടിലുകൾ പൊളിച്ചു നീക്കപ്പെട്ടു. പക്ഷേ അതിനു പിന്നാലെ ശ്രീറാമിന് ദേവികുളം സബ് കളക്ടർ സ്ഥാനവും നഷ്ടമായി. തുടർന്ന് അദ്ദേഹം പഠനത്തിനായി വിദേശത്ത് പോയി. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായ് തിരുവനന്തപുരത്ത് നിയമിച്ചു. പ്രൊജക്ട് ഡയറക്ടർ-കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിങ് കമ്മീഷണർ, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കുന്നു. [4]ഇപ്പോൾ സിവിൽ സപ്ലൈസ് വകുപ്പിൽ മാനേജർ ആയി ജോലി ചെയ്യുന്നു
വിവാദം
തിരുത്തുക2019ൽ സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹം ഇപ്പോൾ അന്വേഷണം നേരിടുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 05.08.2019 ന് ചീഫ് സെക്രട്ടറി സർവീസിൽ നിന്ന് സസ്പെൻസ് ചെയ്തു. സർക്കാറിന്റെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു സസ്പെൻഷൻ. അപകട സമയത്ത് ശ്രീരാം മദ്യപിച്ചിരുന്നതായും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈദ്യ പരിശോധന ചെയ്യാതെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും അരോപണം ഉയർന്നിരുന്നു. [5] സസ്പെഷൻ കാലാവതി കയിഞ്ഞ് ആരോഗ്യ വകുപ്പിൽ ജോയിയിന്റ് സെക്രട്ടറി ആയി നിയമിച്ചു 2022 ജൂലൈ 24 ന് ആലപ്പുഴ കളക്ടർ ആയി നിയമിച്ചെങ്കിലും KM ബഷീർ കൊലപാതകത്തിൽ പ്രതിയായ ആളെ ആലപ്പുഴക്കാർക്ക് ആവശ്യം ഇല്ലെന്ന് ആലപ്പുഴക്കാരും കളക്ട്ടർ നിയമനം തിരുത്തണമെന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ആവശ്യപ്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അദ്ദേഹത്തെ സിവിൽ സപ്ലൈസ് വകുപ്പിൽ മാനേജരായി ഒരാഴ്ചക്ക് ശേഷം ആഗസ്ത് ആദ്യത്തിൽ നിയമിക്കുകയായിരുന്നു...
അവലംബം
തിരുത്തുക- ↑ https://byjus.com/free-ias-prep/meet-the-courageous-ias-officer-dr-sriram-venkataraman-ias/
- ↑ https://indianexpress.com/article/who-is/who-is-sriram-venkitaraman-kerala-ias-officer-journalist-basheer-accident-5875696
- ↑ https://byjus.com/free-ias-prep/meet-the-courageous-ias-officer-dr-sriram-venkataraman-ias/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-04. Retrieved 2019-08-04.
- ↑ https://www.mathrubhumi.com/news/kerala/wafa-firoz-s-secret-statement-recorded-police-arrested-sriram-venkataraman-1.4011746