ശ്രീമൂലനഗരം മോഹൻ
നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് ശ്രീമൂലനഗരം മോഹൻ (1950 - ). ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ദേശീയത | ഇൻഡ്യൻ |
---|---|
പൗരത്വം | ഇൻഡ്യൻ |
Genre | നാടകം, കഥ, തിരക്കഥ |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
പങ്കാളി | നന്ദിനി |
കുട്ടികൾ | അനൂപ് മോഹൻ |
വെബ്സൈറ്റ് | |
www.sreemoolammohan.com |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. കെ.ആർ. വേലായുധപണിക്കർ, ലക്ഷ്‌മിയമ്മ എന്നിവരാണ് മാതാപിതാക്കൾ. ശ്രീമൂലനഗരത്താണ് ഇദ്ദേഹം പഠിച്ചതും വളർന്നതും. വിദ്യാഭ്യാസകാലത്തുതന്നെ ഇദ്ദേഹം ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങിയിരുന്നു. [1]
സമസ്ത കേരള സാഹിത്യ പരിഷത്ത്, മാക്‌ട എന്നിവയിൽ ഇദ്ദേഹത്തിന് ആജീവനാന്ത അംഗത്വമുണ്ട്. ഇപ്പോൾ ആലുവ സബ്‌ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.[1] ഇദ്ദേഹം ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്നിട്ടുണ്ട്.[2]
കൃതികൾ
തിരുത്തുകപതിനേഴു കൃതികൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]
- സന്ധ്യകളേ യാത്ര
- ഗ്രീക്ഷ്‌മം
- ആശ്രമമൃഗം
- സമാധി
- ഇതാ മനുഷ്യൻ
- മോക്ഷം
- മയൂഖം
- അഷ്‌ടബന്ധം
- അനുഷ്‌ഠാനം
- അമരഗീതം
- അമരാവതി സബ്ട്രഷറി
- വനവാസം (1977)
ചലച്ചിത്രങ്ങൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- പ്രഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകരചയിതാവിനുള്ള കേരള ഗവണ്മെന്റിന്റെ അവാർഡ് (1985-ൽ അഷ്ടബന്ധം എന്ന നാടകത്തിനും 1988-ൽ മകരസംക്രമം എന്ന നാടകത്തിനും)[1][6]
- ഫിലിം ക്രിട്ടിക്സ് അവാർഡ് (മികച്ച ചലച്ചിത്ര കഥയ്ക്കുള്ളത് - അഷ്ടബന്ധം എന്ന ചലച്ചിത്രത്തിന്) 1989-ൽ[1][6]
- സംഗീത നാടക അക്കാദമി അവാർഡ് (1992-ൽ) മികച്ച നാടകരചയിതാവിന്[1][6]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "ശ്രീമൂലനഗരം മോഹൻ". പുഴ.കോം. Archived from the original on 2012-04-15. Retrieved 29 മാർച്ച് 2013.
- ↑ "ശ്രീമൂലനഗരത്തിന് തിലകൻ ദീപ്ത ഓർമ". മാദ്ധ്യമം. 25 സെപ്റ്റംബർ 2012. Archived from the original on 2013-11-13. Retrieved 29 മാർച്ച് 2013.
- ↑ 3.0 3.1 3.2 "ശ്രീമൂലനഗരം മോഹൻ:കഥ". മലയാളസംഗീതം. Retrieved 29 മാർച്ച് 2013.
- ↑ 4.0 4.1 4.2 "ശ്രീമൂലനഗരം മോഹൻ: തിരക്കഥ". മലയാളസംഗീതം. Retrieved 29 മാർച്ച് 2013.
- ↑ 5.0 5.1 5.2 5.3 "ശ്രീമൂലനഗരം മോഹൻ: സംഭാഷണം". മലയാളസംഗീതം. Retrieved 29 മാർച്ച് 2013.
- ↑ 6.0 6.1 6.2 "അവാർഡ്സ്". ശ്രീമൂലനഗരം മോഹൻ. Archived from the original on 2014-03-10. Retrieved 29 മാർച്ച് 2013.