ശ്യാം കുമാരി ഖാൻ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

ശ്യാം കുമാരി ഖാൻ (മുമ്പ്: നെഹ്രു, ജീവിതകാലം, 20 ഒക്ടോബർ 1904 - 9 ജൂൺ 1980) ഒരു ഇന്ത്യൻ അഭിഭാഷകയും സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ വനിതയായിരുന്നു. 1963 മുതൽ 1968 വരെയുള്ള കാലഘട്ടത്തിൽ അവർ രാജ്യസഭാംഗമായിരുന്നു.

ശ്യാം കുമാരി ഖാൻ
ജനനം
Shyam Kumari Nehru

(1904-10-20)20 ഒക്ടോബർ 1904
മരണം9 ജൂൺ 1980(1980-06-09) (പ്രായം 75)
ദേശീയതIndian
തൊഴിൽLawyer
Indian independence activist
Rajya Sabha member
Social worker
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളി(കൾ)അബ്ദുൽ ജമിൽ ഖാൻ
കുട്ടികൾ2
ബന്ധുക്കൾജവഹർലാൽ നെഹ്രു (first cousin once removed)
ഉമ നെഹ്രു (mother)
അരുൺ നെഹ്രു (nephew)

ജീവിതരേഖ

തിരുത്തുക

ശ്യാം കുമാരി ഖാൻ അലഹബാദ് യൂണിവേഴ്സിറ്റിയിലാണ് വിദ്യാഭ്യാസം നിർവ്വഹിച്ചത്. 1924 മുതൽ 1928 വരെയുള്ള കാലഘട്ടത്തിൽ, അലഹബാദ് യൂണിവേഴ്സിറ്റി യൂണിയൻറെ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുള്ള ആദ്യ വനിതയായിരുന്നു ശ്യാം കുമാരി ഖാൻ.[1] ഒരു അഭിഭാഷകയെന്ന നിലയിൽ 1932 ലെ യാഷ്‍പാലിൻറെ വിചാരണ സമയത്ത് അവർ എതിർ വാദം നടത്തിയിരുന്നു.[2] അവർ ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചിരുന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രമുഖ വനിതാ നേതാക്കളിലൊരാളായിരുന്നു ശ്യാം കുമാരി ഖാൻ.[3]

സ്വാതന്ത്ര്യാനന്തരവും അവർ സാമൂഹ്യസേവനത്തിൽ സജീവമായി തുടർന്നിരുന്നു. 1952 സ്ഥാപിക്കപ്പെട്ട ഇന്ത്യൻ കൌൺസിൽ ഫോർ ചൈൽഡ് വെൽഫയർ എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിലൊരാളും പിന്നീട് ഇതിൻറെ ജനറൽ സെക്രട്ടറിയുമാരിരുന്നു അവർ. ഇന്ത്യൻ ഹ്യുമാനിസ്റ്റ് യൂണിയൻറെ സ്ഥാപകാംഗവും 1972 ൽ നർസിംഗ് നാരായിൺ അന്തരിച്ചതിനു ശേഷം ഇതിൻറെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷയുമായിരുന്നു ശ്യാം കുമാരി ഖാൻ. 1963 ഡിസംബർ 11 മുതൽ 1968 ഏപ്രിൽ 2 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിരുന്നു.

സ്വകാര്യജീവിതം

തിരുത്തുക

ശ്യാംകുമാരി ഖാൻ, ശ്യാം കുമാരി നെഹ്രുവെന്ന പേരിൽ‌ 1904 ഒക്ടോബർ 20 ന് ജവഹർലാൽ നെഹ്രുവിൻറെ ഒന്നാം കസിനായിരുന്ന ശാംലാൽ നെഹ്രുവിൻറെയും അദ്ദേഹത്തിൻറെ പത്നി ഉമ നെഹ്രുവിൻറെയും മൂത്ത മകളായി ജനിച്ചു. 1937 ഡിസംബർ 7, ന് ശ്യാം കുമാരി നെഹ്രുവും (ഷമ്മി), അബ്ദുൽ ജമീൽ ഖാനും 1872 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. അവർ‍ വിവാഹിതരാകുവാൻ തീരുമാനിച്ചസമയം നാനാ മേഖലകളിൽനിന്നും എതിർപ്പിൻറെ സ്വരമുയർന്നുരുന്നു.ശ്യാം കുമാരി നെഹ്രു സാമ്പത്തികമായി സ്വയം പര്യാപ്തതയിലെത്തിയിരുന്നതിനാലും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുണ്ടായിരുന്നതിനാൽ അവർ വിവാഹ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. വിവാഹത്തിനു ശേഷമുള്ള നാളുകളിൽ കുടുംബങ്ങൾ രമ്യതയിലെത്തിയിരുന്നു. വിവാഹത്തിന് 3 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്ന് അബ്ദുൽ ജമീൽ ഖാൻറെ കസിനായിരുന്ന സാഹിബ്സാദ മസൂദുസഫറായിരുന്നു. അവർ തന്നെയായിരുന്നു വിവാഹഫോട്ടോയും എടുത്തിരുന്നത്.  രണ്ടു കുട്ടികായിരുന്നു അവർക്കുണ്ടായിരുന്നത്. 1940 ൽ കബീർ കുമാർ ഖാൻ എന്ന മൂത്ത കുട്ടിയും 7 വർഷങ്ങൾ‌ക്കുശേഷം കമൽ കുമാരി ഖാൻ എന്ന പുത്രി ജനിക്കുകയും ചെയ്തു. 1980 ജൂൺ 9 ന് 75 ആമത്തെ വയസിൽ ശ്യാം കുമാരി ഖാൻ അന്തരിച്ചു.

  1. Nehru-Gandhi family tree on the Nehru Portal.
  2. Yashpal (2010). This is Not that Dawn. Penguin. p. xii. ISBN 9780143103134.
  3. R. S. Tripathi, R. P. Tiwari (1999). Perspectives on Indian Women. APH Publishing. p. 137. ISBN 81-7648-025-8.
"https://ml.wikipedia.org/w/index.php?title=ശ്യാം_കുമാരി_ഖാൻ&oldid=2896315" എന്ന താളിൽനിന്ന് ശേഖരിച്ചത്