ശൃംഗേരി

ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം

കർണ്ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിലെ മലയോര പട്ടണവും താലൂക്ക് തലസ്ഥാനവുമാണ് ശൃംഗേരി. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവും ഋഷീശ്വരനുമായ ശങ്കരാചാര്യർ എ.ഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് തുംഗാ നദീ തീരത്ത് സ്ഥാപിച്ച ശ്രൃംഗേരി മഠം(ശൃംഗേരി ശാരദാമഠം).

ശ്രീക്ഷേത്ര ശൃംഗേരി
അമ്പല നഗരം
ശ്രീ വിദ്യാശങ്കര അമ്പലം (1342 AD) ശൃംഗേരി
ശ്രീ വിദ്യാശങ്കര അമ്പലം (1342 AD) ശൃംഗേരി
രാജ്യം India
StateKarnataka
DistrictChikkamagaluru
RegionMalenadu
Government
 • MLAT D Rajegowda
ഉയരം
672 മീ(2,205 അടി)
ജനസംഖ്യ
 (2011)
 • ആകെ36,539

Male- 18,030

Female- 18,509
Languages
 • OfficialKannada
 • RegionalKannada.
സമയമേഖലUTC+5:30 (IST)
PIN
577139
Telephone code08265
വാഹന റെജിസ്ട്രേഷൻKA-18

പേരിന്റെ ഉൽപത്തിതിരുത്തുക

ഋഷി വിഭാണ്ടകന്റെയും പുത്രൻ ഋഷ്യശ്രൃംഗന്റെയും പൈതൃകമുറങ്ങുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഋഷ്യശ്രൃംഗ ഗിരിയിൽ നിന്നാണ് ശ്രൃംഗേരി എന്ന നാമം ഉത്ഭവിച്ചത്. കൊടും വരൾച്ച ബാധിച്ച ലോമപാദ സാമ്രാജ്യത്തിൽ മഴയെത്തിച്ച ഋഷ്യശ്രൃംഗന്റെ നാമം രാമായണത്തിലെ ബാലകാണ്ഡത്തിൽ പ്രതിപ്പാദിക്കുന്നു.

ഐതിഹ്യംതിരുത്തുക

ഭൂമിശാസ്ത്രംതിരുത്തുക

ചരിത്രംതിരുത്തുക

ശൃംഗേരിമഠവും ടിപ്പുസുൽത്താനുംതിരുത്തുക

ഹൈദരാലിയും ടിപ്പുവും ശൃംഗേരി മഠവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു[1]. 1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ച് കൊള്ളയടിക്കുകയും[2] ഒരുപാട് ബ്രാഹ്മണരെ വധിക്കുകയും ചെയ്തപ്പോൾ[3] [4] മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി. ഈ സംഭവത്തിൽ അനുശോചിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഇത്തരം വിശുദ്ധഗേഹങ്ങൾക്ക് നേരെ അക്രമം നടത്തുന്ന കുറ്റവാളികൾ ഈ കലിയുഗത്തിൽ ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും (കുറ്റങ്ങൾ ചിരിച്ചു കൊണ്ട് ചെയ്യുന്നവർ, കരഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങുന്നു എന്ന വരി ഉദ്ധരിച്ചുകൊണ്ട്)."[5][6]

ഉടൻ തന്നെ ടിപ്പു സുൽത്താൻ ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി[7]. നന്ദിസൂചകമായി മഠാധിപതി പ്രസാദവും ഷാളും തിരിച്ച് അയക്കുകയുണ്ടായി[3]. ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.

ശൃംഗേരി ശാരദാദേവിയുടെ മുദ്രണത്തോടെയുള്ള ടിപ്പുവിന്റെ നാണയം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്[8].

കാലാവസ്ഥതിരുത്തുക

ചിത്ര ശാലതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. 3.0 3.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. Annual Report of the Mysore Archaeological Department 1916 pp 10–11, 73–6
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  7. Hasan, History of Tipu Sultan, p. 359
  8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശൃംഗേരി&oldid=3718803" എന്ന താളിൽനിന്ന് ശേഖരിച്ചത്