ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് ശൂരനാട് തെക്ക് പഞ്ചായത്ത്. ഈ പഞ്ചായത്തിൻറെ വിസ്തീർണ്ണം 17.17 ചതുരശ്രകിലോമീറ്ററാണ്. 1962-ലെ വില്ലേജ് പുനർനിർണ്ണയത്തിന്റെ ഭാഗമായി ശൂരനാട് വില്ലേജിനെ ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നിങ്ങനെ രണ്ടു വില്ലേജുകളായി വിഭജിച്ചു. അതേവർഷം തന്നെ അവിഭക്ത ശൂരനാട് പഞ്ചായത്ത്, ശൂരനാട് തെക്ക് പഞ്ചായത്തെന്നും ശൂരനാട് വടക്ക് പഞ്ചായത്തെന്നും രണ്ടായി വിഭജിക്കപ്പെട്ടു. കൊല്ലം നഗരത്തിന് ഏകദേശം 30 കിലോമീറ്റർ വടക്കുകിഴക്കായും അറബിക്കടലിനു 12 കിലോമീറ്റർ കിഴക്കായും ശാസ്താംകോട്ടക്ക് വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് ശൂരനാട് തെക്ക് പഞ്ചായത്ത്. നാഷണൽ ഹൈവേ 47-ൽ കൊല്ലത്തിനും കായംകളുത്തിനുമിടയിലുള്ള കരുനാഗപ്പള്ളിയാണ് ഏറ്റവും അടുത്തുള്ള പ്രധാന കേന്ദ്രം. പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ കോയിക്കൽചന്ത, പള്ളിച്ചന്ത, പതാരം, ചക്കുവള്ളി, വായനശാലമുക്ക്, കുമരൻചിറ, കക്കാക്കുന്ന്, നാലുമുക്ക്, മാലുമേൽക്കടവ് തുടങ്ങിയവയാണ്.
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°4′22″N 76°36′30″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ഇരവിച്ചിറ പടിഞ്ഞാറ്, ഇരവിച്ചിറ, ത്യക്കുന്നപ്പുഴ വടക്ക്, ഇരവിച്ചിറ കിഴക്ക്, ഇരവിച്ചിറ നടുവിൽ, ത്യക്കുന്നപ്പുഴ, ഇഞ്ചക്കാട്, ഇഞ്ചക്കാട് വടക്ക്, ത്യക്കുന്നപ്പുഴ തെക്ക്, ആയിക്കുന്നം, കുമരഞ്ചിറ, ഇരവിച്ചിറ തെക്ക്, പതാരം, കിടങ്ങയം നടുവിൽ, കിടങ്ങയം കന്നിമേൽ, കിടങ്ങയം വടക്ക് |
ജനസംഖ്യ | |
ജനസംഖ്യ | 21,282 (2001) |
പുരുഷന്മാർ | • 10,543 (2001) |
സ്ത്രീകൾ | • 10,739 (2001) |
സാക്ഷരത നിരക്ക് | 90.78 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221355 |
LSG | • G020203 |
SEC | • G02009 |
അതിരുകൾ
തിരുത്തുകപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ശൂരനാട് വടക്ക് പഞ്ചായത്തും, കിഴക്കുഭാഗത്ത് പോരുവഴി, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറായി തൊടിയൂർ പഞ്ചായത്തും സ്ഥിതിചെയ്യുന്നു.
വാർഡുകൾ
തിരുത്തുക- ഇരവിച്ചിറ പടിഞ്ഞാറ്
- ഇരവിച്ചിറ
- ഇരവിച്ചിറ നടുവിൽ
- തൃക്കുന്നപ്പുഴ വടക്ക്
- ഇരവിച്ചിറ കിഴക്ക്
- ഇഞ്ചക്കാട് വടക്ക്
- തൃക്കുന്നപ്പുഴ
- ഇഞ്ചക്കാട്
- ആയിക്കുന്നം
- തൃക്കുന്നപ്പുഴ തെക്ക്
- ഇരവിച്ചിറ തെക്ക്
- കുമരംചിറ
- കിടങ്ങയം കന്നിമേൽ
- കിടങ്ങയം നടുവിൽ
- കിടങ്ങയം വടക്ക്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | ശാസ്താംകോട്ട |
വിസ്തീര്ണ്ണം | 17.17 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21282 |
പുരുഷന്മാർ | 10543 |
സ്ത്രീകൾ | 10739 |
ജനസാന്ദ്രത | 1239 |
സ്ത്രീ : പുരുഷ അനുപാതം | 1019 |
സാക്ഷരത | 90.78% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/sooranadsouthpanchayat Archived 2016-03-10 at the Wayback Machine.
Census data 2001