ശുഭാങ്കർ ബാനർജി
ഫറൂഖാബാദ് പാരമ്പര്യത്തിൽ സംഗീതം അവതരിപ്പിച്ചിരുന്ന ഒരു ഇന്ത്യൻ സംഗീതജ്ഞനും തബല വാദകനുമായിരുന്നു ശുഭാങ്കർ ബാനർജി (20 ഓഗസ്റ്റ് 1966 – 25 ഓഗസ്റ്റ് 2021). [1] [2]
ശുഭാങ്കർ ബാനർജി Subhankar Banerjee | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കൊൽക്കത്ത | 20 ഓഗസ്റ്റ് 1966
ഉത്ഭവം | ഇന്ത്യ |
മരണം | 25 ഓഗസ്റ്റ് 2021 കൊൽക്കത്ത | (പ്രായം 55)
വിഭാഗങ്ങൾ | ഹിന്ദുസസ്ഥാനി ശാസ്ത്രീയസംഗീതം |
തൊഴിൽ(കൾ) | സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | തബല |
വർഷങ്ങളായി സജീവം | 1990s–2020s |
ജീവചരിത്രം
തിരുത്തുകഫറൂഖാബാദ് പാരമ്പര്യത്തിന്റെ സ്വപൻ ശിവയുടെ പക്കൽ പഠിക്കുന്നതിനുമുമ്പ് അദ്ദേഹം ബനാറസ് പാരമ്പര്യത്തിലെ മണിക് ദാസിനൊപ്പമാണ് ആദ്യം പഠിച്ചത്. [3]
അംജദ് അലി ഖാൻ, റാഷിദ് ഖാൻ, ബിർജു മഹാരാജ്, ഹരിപ്രസാദ് ചൗരസ്യ, ശിവകുമാർ ശർമ്മ എന്നിവരോടൊപ്പം വേദിയിൽ സ്ഥിരമായി അദ്ദേഹം തബലയിൽ അകമ്പടി സേവിച്ചു. [4] ഒരു തബല സോളോയിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. [5]
2021 ജൂണിലാണ് ബാനർജിക്ക് കോവിഡ്-19 ബാധിച്ചത് . ഏതാനും മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിൽ, 55-ാം ജന്മദിനത്തിന് അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. [6]
ഇതും കാണുക
തിരുത്തുക- യോഗേഷ് സാംസി
- കുമാർ ബോസ്
- സ്വപൻ ചൗധരി
- അനിന്ദോ ചാറ്റർജി
- സക്കീർ ഹുസൈൻ
അവലംബം
തിരുത്തുക- ↑ Banerjee, Meena (18 August 2018). "Subhankar Banerjee: 'I believe in telling a story'".
- ↑ Ray, Kunal (26 October 2016). "The sound of success".
- ↑ "Pt Subhankar Banerjee no more". The Daily Star. 25 August 2021.
- ↑ "Tabla maestro Subhankar Banerjee passes away at 54". www.telegraphindia.com.
- ↑ "Covid-19 ends Pt Subhankar Banerjee's tabla tale | Kolkata News - Times of India". The Times of India.
- ↑ "Tabla maestro Subhankar Banerjee dead | India News - Times of India". The Times of India.