ശിവകുമാർ ശർമ
ഇന്ത്യക്കാരനായ ഒരു സന്തൂർ[2][3] വാദകനായിരുന്നു ശിവകുമാർ ശർമ എന്ന പണ്ഡിറ്റ് ശിവകുമാർ ശർമ (Pandit Shivkumar Sharma). (13 ജനുവരി 1938 – 10 മെയ് 2022).[1][4][3]ജമ്മു കാശ്മീരിൽ നിന്നുമുള്ള ഒരു നാടോടി സംഗീതോപകരണമാണ് സന്തൂർ.[1][5][6]
പണ്ഡിറ്റ് ശിവകുമാർ ശർമ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ജമ്മു കാശ്മീർ | ജനുവരി 13, 1938
ഉത്ഭവം | ജമ്മു |
മരണം | 10 മേയ് 2022[1] Mumbai, Maharashtra, India | (പ്രായം 84)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
ഉപകരണ(ങ്ങൾ) | സന്തൂർ |
വർഷങ്ങളായി സജീവം | 1955–മുതൽ |
വെബ്സൈറ്റ് | www.santoor.com |
ആദ്യകാലജീവിതം
തിരുത്തുകപാട്ടുകാരനായ ഉമാദത്ത് ശർമ്മയുടെ[7] മകനായി ജമ്മുവിലാണ് ശിവകുമാർ ശർമ ജനിച്ചത്.[8][9] അദ്ദേഹത്തിന്റെ മാതൃഭാഷ ദോഗ്രിയാണ്.[7] അഞ്ചുവയസ്സുമാത്രമുള്ളപ്പോൾത്തന്നെ പിതാവ് അദ്ദേഹത്തെ വായ്പ്പാട്ടും തബലയും അഭ്യസിപ്പിച്ചുതുടങ്ങി.[9] സന്തൂർ എന്ന ഉപകരണത്തിൽ വളരെ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തിൽ ഇന്ത്യൻ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു. അങ്ങനെ ശിവകുമാർ പതിമൂന്നാം വയസ്സിൽ സന്തൂർ അഭ്യസിച്ചുതുടങ്ങുകയും.[9] തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കുകയും ചെയ്റ്റു.[1]മുംബൈയിൽ 1965 -ൽ അദ്ദേഹം ആദ്യമായി കച്ചേരി നടത്തി.
സംഗീതജീവിതം
തിരുത്തുകസന്തൂറിലെ ഏറ്റവും പ്രമുഖനായ കലാകാരനാണ് ശിവകുമാർ ശർമ. സന്തൂറിനെ ജനകീയമാക്കുനതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.[5][10] പാട്ടുപഠിക്കുന്ന കാലത്ത് താൻ ഒരിക്കലും ഈ ഉപകരണം പഠിക്കുമെന്ന് ഓർത്തില്ലെന്നും തന്റെ പിതാവാണ് താൻ ഇതു പഠിക്കണമെന്ന് തീരുമാനിച്ചതെന്നും 1999 -ൽ ഒരു അഭിമുഖത്തിൽ ശിവകുമാർ ശർമ പറയുകയുണ്ടായി.[9] 1967 -ൽ ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവകുമാർ ശർമ പുറത്തിറക്കിയ താഴ്‌വരയുടെ വിളി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിത്തീർന്നു.[1][10] ചൗരസ്യയുമായിച്ചേർന്ന് അദ്ദേഹം പല ഹിന്ദി ചലച്ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.[11] ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ 'ശിവ-ഹരി' എന്ന പേരിൽ അറിയപ്പെടുന്നു. ഇവർ സംഗീതം നൽകിയ ചില സിനിമകളായ ഫാസ്‌ലെ, ചാന്ദ്‌നി, ലാംഹേ, ദാർ എന്നിവ സംഗീത ഹിറ്റുകളായിരുന്നു.
കുടുംബം
തിരുത്തുകമനോരമയാണ് ശിവകുമാർ ശർമ്മയുടെ ഭാര്യ,.[7][12]രൺറ്റ് ആണ്മകളാണ് അദ്ദേഹത്തിന് ഉള്ളത്.[9] അദ്ദേഹത്തിന്റെ മകനായ രാഹുലും[13][14]ഒരു സന്തൂർ വാദകനാണ്.[15][16]1996 മുതൽ അച്ഛനും മകനും ഒരുമിച്ചു കച്ചേരി നടത്തിവരുന്നു.[9]
അവാർഡുകൾ
തിരുത്തുകശിവകുമാർ ശർമയ്ക്ക് ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1986 -ൽ സംഗീതനാടക അക്കാദമി അവാർഡ്,[17] 1991 -ൽ പദ്മശ്രീ, 2001 -ൽ പദ്മ വിഭൂഷൻ[18] എന്നിവ ഇവയിൽ പ്രമുഖമായ ചിലതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Santoor maestro Pandit Shivkumar Sharma passes away". The Indian Express. 10 May 2022. Archived from the original on 11 May 2022. Retrieved 10 May 2022. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "dreamfulfilled" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Santoor maestro Pandit Shiv Kumar Sharma in conversation on Antardhwani, the film based on his life". Indian Express. 2008-09-18. Retrieved 2009-02-07.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 "Santoor strains music to ears of unborn too". Indian Express. 2005-11-10. Retrieved 2009-02-07.
- ↑ "Santoor maestro Pandit Shiv Kumar Sharma in conversation on Antardhwani, the film based on his life". Indian Express. 2008-09-18. Retrieved 2009-02-07.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 5.0 5.1 "Santoor comes of age, courtesy Pandit Shivkumar Sharma". Indian Express. 2009-01-08. Archived from the original on 2012-10-03. Retrieved 2009-02-07.
- ↑ "Santoor magic". The Hindu. Chennai, India. 2005-02-27. Archived from the original on 2005-03-05. Retrieved 2016-03-17.
- ↑ 7.0 7.1 7.2 "Note by note". The Times of India. 2002-10-13. Retrieved 2009-02-07.
- ↑ Gilbert, Andrew (2007-11-16). "Masters of the East come West". Boston Globe. Retrieved 2009-02-07.
- ↑ 9.0 9.1 9.2 9.3 9.4 9.5 "'Music is an expression of human emotions'". rediff.com. 1999-08-20. Archived from the original on 2011-06-07. Retrieved 2009-02-07.
- ↑ 10.0 10.1 Lavezzoli, Peter (2006). The Dawn of Indian Music in the West. Continuum International Publishing Group. p. 32. ISBN 0-8264-1815-5.
- ↑ "'I just pick up the flute and feel the urge to play'". Financial Express. 2000-02-19. Retrieved 2009-02-15.
- ↑ "Sultan of strings: Shivkumar Sharma". DNA. 2006-08-18. Retrieved 2009-02-07.
- ↑ "Santoor notes that bind: father- son 'Jugalbandi'". livemint.com. 2007-07-01. Retrieved 2009-02-07.
- ↑ "Inner Melodies". Indian Express. 2008-07-29. Archived from the original on 2012-10-03. Retrieved 2009-02-07.
- ↑ "Virasaat". rediff.com. 1998-03-18. Archived from the original on 2008-05-16. Retrieved 2009-02-07.
- ↑ Dastur, Nicole (2006-07-03). "What's Rahul Sharma's Dalai Lama connection?". Times of India. Retrieved 2009-02-07.
- ↑ "Sangeet Natak Akademi Awards - Hindustani Music - Instrumental". Sangeet Natak Akademi. Archived from the original on 2007-08-16. Retrieved 2009-05-13.
- ↑ "Padma Awards". Ministry of Communications and Information Technology (India). Retrieved 2009-05-13.