വാദ്യോപകരണമായ തബലയുടെ വാദനശൈലിയുമായി ബന്ധപ്പെട്ട ഒരു സാമ്പ്രദായിക രൂപമാണിത്. വായ്പ്പാട്ട് ഘരാനയുമായി ഇതിനു പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. രാം സഹായ് (1780–1826)എന്ന വിദ്വാനാണ് ഇതിന്റെ പ്രണേതാവ് എന്നു കരുതുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിൽ തബലയിലെ ആറു പ്രധാന ഘരാനകളിൽ ഒന്നാണിത് [1]. കുമാർ ബോസ്, കിഷൻ മഹാരാജ് [2]എന്നിവർ ഈ ഘരാനയിലെ പ്രമുഖരായിരുന്നു.

പുറംകണ്ണികൾ

തിരുത്തുക
  1. Kumar, Raj (2003). Essays on Indian music (History and culture series). Discovery Publishing House. p. 200. ISBN 81-7141-719-1.
  2. Shovana Narayan (May 6, 2008). "Pt Kishan Maharaj: End of an era". The Tribune.
"https://ml.wikipedia.org/w/index.php?title=ബനാറസ്_ഘരാന&oldid=3968530" എന്ന താളിൽനിന്ന് ശേഖരിച്ചത്