എം.ഇ. വാട്ട്സ്

മൗറിസ് എമിഗ്ഡിയസ് വാട്ട്സ്

ഇന്ത്യൻ അഭിഭാഷകനും സിവിൽ സർവന്റും ഭരണകർത്താവുമായിരുന്ന മൗറിസ് എമിഗ്ഡിയസ് വാട്ട്സ് (1878 ജൂൺ 11 – 1933 ഫെബ്രുവരി 22) 1925 മുതൽ 1929 വരെ തിരുവിതാംകൂറിലെ ദിവാൻ ആയിരുന്നു.

മൗറിസ് എമിഗ്ഡിയസ് വാട്ട്സ്
തിരുവിതാംകൂരിലെ ദിവാൻ
ഓഫീസിൽ
1925–1929
Monarchസേതു ലക്ഷ്മീ ബായി (ചിത്തിരതിരുന്നാളിനു വേണ്ടി റീജന്റ് ഭരണം)
മുൻഗാമിടി. രാഘവയ്യ
പിൻഗാമിവി.എസ്. സുബ്രഹ്മണ്യ അയ്യർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1878-06-18)ജൂൺ 18, 1878
തിരുവിതാംകൂർ നാട്ടുരാജ്യം
മരണംഫെബ്രുവരി 22, 1933(1933-02-22) (പ്രായം 54)
ലണ്ടൻ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

തിരുവിതാം കൂറിലെ ചീഫ് സെക്രട്ടറി ആയിരുന്ന ഫ്രാങ്ക് വാട്ട്സിന്റെ മകനായി 1878 ജൂൺ 11-നാണ് എം.ഇ. വാട്ട്സ് ജനിച്ചത്.[1] മദ്രാസിലായിരുന്നു ഇദ്ദേഹം ആദ്യകാലവിദ്യാഭ്യാസം നടത്തിയത്. നിയമബിരുദമെടുത്ത ശേഷം ഇദ്ദേഹം 1901-ൽ മദ്രാസ് പ്രൊവിൻഷ്യൽ സർവ്വീസിൽ പ്രവേശിച്ചു.[2]

1933 ഫെബ്രുവരി 22-ന് ലണ്ടനിൽ വച്ചായിരുന്നു ഇദ്ദേഹം മരിച്ചത്. 54 വയസ്സായിരുന്നു പ്രായം.[2] തിരുവനന്തപുരത്തെ നന്ദൻകോടുള്ള വാട്ട്സ് ലേൻ ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദരാർത്ഥം നാമകരണം ചെയ്യപ്പെട്ട പാതയാണ്.

കുടുംബം

തിരുത്തുക

വാട്ട്സിന്റെ സഹോദരി ഡൊറോത്തിയ ഹെൻറിയറ്റ് വാട്ട്സ് തിരുവിതാംകൂർ രാജകുടുംബത്തിലെ രാജകുമാരിമാരുടെ അദ്ധ്യാപികയായും ഗവേണസ് ആയും ജോലി ചെയ്തിട്ടുണ്ട്.[3] 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഡൊറോത്തിയ നീലഗിരി ജില്ലയിലെ കോതഗിരിയിൽ താമസമായി. ഇവിടെയാണ് ഇവർ അന്ത്യകാലം ചിലവഴിച്ചത്.[3]

  1. R. Venkoba Rao (1928). Ministers in Indian states, Volume 1. Wednesday Review Press. p. 30.
  2. 2.0 2.1 The Law times, Volume 175. 1933. p. 180.
  3. 3.0 3.1 Narayani Harigovindan (January 6, 2003). "Watt's the matter". The Hindu. Archived from the original on 2003-07-02. Retrieved 2013-02-25.
"https://ml.wikipedia.org/w/index.php?title=എം.ഇ._വാട്ട്സ്&oldid=4092489" എന്ന താളിൽനിന്ന് ശേഖരിച്ചത്