ആനച്ചേമ്പ്

ചെടിയുടെ ഇനം
(ശീമച്ചേമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരേസീ (Araceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു കിഴങ്ങു വർഗമാണ് ആനച്ചേമ്പ്. പാണ്ടിച്ചേമ്പ്, ശീമച്ചേമ്പ്, മുണ്ട്യ, ആനച്ചേമ്പ്, ആസ്സാം ചേമ്പ്, ഈയച്ചേമ്പ്, ഈഴച്ചേമ്പ്, കപ്പച്ചേമ്പ്, കഴുങ്ങ് ചേമ്പ്, മങ്കുണ്ടച്ചേമ്പ്, മാറാൻ ചേമ്പ്, മാറാമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ മാനകം, മഹാപത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം അലൊക്കേഷ്യ മാക്രോറൈസ (Alocasia macrorrhizos). ഉദ്ദേശം 3 മുതൽ 5 വരെ മീറ്റർ ഉയരത്തിൽ വളരുന്ന വലിയ ഇനം ചേമ്പുകളാണ് ഇവ. ചേമ്പിലയ്ക്ക് ഉദ്ദേശം മുക്കാൽ മീറ്ററോളം നീളംവരും; ഇലയുടെ വശങ്ങൾ വളഞ്ഞതായിരിക്കും. ഇലയുടെ ഞരമ്പിനു നല്ല കട്ടിയുണ്ടാകും. ശ്രീലങ്കയിൽ അതിസമൃദ്ധമായി ഉണ്ടാകുന്ന ഈ ഇനം കേരളീയരുടെ ആഹാരപദാർഥങ്ങളിലൊന്നാണ്. ഇതിന്റെ [[ വലിപ്പമുള്ള കാണ്ഡം മാത്രമല്ല, ഇലത്തണ്ടുകളും കറികൾക്ക് ഉപയോഗിക്കാറുണ്ട്. വിരലുകളിൽ പൊള്ളലുണ്ടായാൽ ആനച്ചേമ്പിന്റെ തണ്ട് മുറിച്ചു പുരട്ടുന്ന പതിവ് നാട്ടിൻപുറങ്ങളിലുണ്ട്. കാണ്ഡം, സദ്യവട്ടത്തിലെ അവിയൽ, കൂട്ടുകറി എന്നിവയിലെ ഘടകമാണ്. ഉപ്പേരിയുണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി വേവിക്കാത്തപക്ഷം ചൊറിച്ചിൽ അനുഭവപ്പെടും.

ആനച്ചേമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. macrorrhizos
Binomial name
Alocasia macrorrhizos
Synonyms

Alocasia indica (Lour.) Spach
Alocasia macrorrhizos var. rubra (Hassk.) Furtado
Alocasia macrorrhizos var. variegata (K.Koch & C.D.Bouché) Furtado
Alocasia plumbea Van Houtte
Alocasia variegata K.Koch & C.D.Bouché
Arum indicum Lour.
Arum macrorrhizon L.
Colocasia indica (Lour.) Kunth[1]

കൃഷിക്കനുയോജ്യമായ ഇടം

തിരുത്തുക
 
ആനച്ചേമ്പ് (മുണ്ട്)

വീട്ടുപറമ്പുകളിൽ ആനച്ചേമ്പ് ധാരാളമായി കൃഷിചെയ്തുവരുന്നു. കാര്യമായ പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നവയാണ് മുണ്ട്യ ചേമ്പ്. കാണ്ഡം മുറിച്ച് നട്ട് ക‌ൃഷി ചെയ്യാം. രോഗ-കീടബാധ പൊതുവേ കുറവാണ്. ഈർപ്പവും തണലും സുലഭമായ പ്രദേശങ്ങളാണ് ആനച്ചേമ്പുകൃഷിക്കു ഏറ്റവും അനുയോജ്യം. ആഴത്തിൽ മണ്ണുള്ളിടങ്ങളിൽ, മഴക്കാലത്ത്, ഇത് ധാരാളമായി പുഷ്ടിയോടെ വളരുന്നു. എന്നാൽ ചെളിയും മണലും ഇടകലർന്ന മണ്ണാണ് ഇതിന്റെ കൃഷിക്ക് ഏറ്റവും ഉത്തമം. മണ്ണ് വളക്കൂറും ജലസംഗ്രഹണ ശക്തിയുമുള്ളതായിരിക്കണം. എന്നാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഇതിന്റെ കൃഷിക്ക് ഒട്ടും പറ്റിയതല്ല.

പ്രത്യുത്പാതനം

തിരുത്തുക

നന്നായി മുളയ്ക്കാൻ കഴിവുള്ള മുകുളങ്ങളോടുകൂടിയ കിഴങ്ങുകൾ വിത്തായി ഉപയോഗിക്കുന്നു. എങ്കിലും, ചെടിയുടെ മാണംതന്നെയാണ് വിത്തിനുവേണ്ടി കൂടുതലായും ഉപയോഗിച്ചുവരുന്നത്.

  1. "Alocasia macrorrhizos (L.) G. Don". Germplasm Resources Information Network. United States Department of Agriculture. 2006-11-06. Retrieved 2010-05-23.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആനച്ചേമ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആനച്ചേമ്പ്&oldid=4139181" എന്ന താളിൽനിന്ന് ശേഖരിച്ചത്