സിങ്കാരതോപ്പ്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(ശിങ്കാരത്തോപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കിഴക്കേക്കോട്ടക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് സിങ്കാരതോപ്പ്. ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന തിരുവിതാംകൂറിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്ന വൈകുണ്ഠസ്വാമിയെ ഇവിടെയാണ് സ്വാതി തിരുനാൾ രാമവർമ്മ തടവിലാക്കിയത്.[1] രാജഭരണകാലത്ത് സ്വാമിത്തോപ്പ് മുതൽ ശിങ്കാരത്തോപ്പ് വരെ മഹാരാജാവിന്റെ ഭടൻമാർ വൈകുണ്ഠ സ്വാമികളെ കുതിരവണ്ടിയിൽ കെട്ടിവലിക്കുകയും ശിങ്കാരത്തോപ്പിലെ ജയിലിൽ അടച്ച് മർദിക്കുകയും ചെയ്തു. തൈക്കാട് അയ്യയുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് വൈകുണ്ഠ സ്വാമികളെ മോചിപ്പിക്കുന്നത്.

Singarathoppe
town
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

സെറ്റിൽമെന്റ് കോളനി തിരുത്തുക

ആറ്റുകാൽ ക്ഷേത്രത്തിനു സമീപമാണ് ഈ കോളനി സ്ഥിതിചെയ്യുന്നത്. അട്ടക്കുളങ്ങര കരിമഠം കോളനിയിൽനിന്നുള്ള 92 കുടുംബങ്ങളെ ചേരിപരിഷ്‌കരണത്തിന്റെ ഭാഗമായി ഇവിടെ മാറ്റി പാർപ്പിച്ചു. എം.എസ്.കെ. നഗറെന്ന് പേര് നൽകി. നഗരത്തിലെ ആദ്യത്തെ സെറ്റിൽമെന്റ് കോളനികളിലൊന്നാണിത്. ഇവിടെയുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ കൊട്ടാരം പുതുക്കി പണിഞ്ഞിരുന്നു.[2]ഈ കൊട്ടാരവും ഉദ്യാനവും രാജാവും പരിവാരങ്ങളും തങ്ങളുടെ ഉല്ലാസത്തിനും അതിഥികളെ സന്ദർശിക്കാനും ഉപയോഗപ്പെടുത്തി.[3]

അവലംബം തിരുത്തുക

  1. https://www.revolvy.com/page/Singarathoppe
  2. https://www.mathrubhumi.com/thiruvananthapuram/nagaram/article-1.3406039[പ്രവർത്തിക്കാത്ത കണ്ണി]
  3. A. Vadivelu (1984). The Aristocracy of Southern India, Volume 2. Mittal Publications. p. 144.


"https://ml.wikipedia.org/w/index.php?title=സിങ്കാരതോപ്പ്&oldid=3809117" എന്ന താളിൽനിന്ന് ശേഖരിച്ചത്