പേർഷ്യൻ നസ്താലിഖ് ലിപിയുടെ ഒരു വകഭേദമാണ് ശിതസ്ത അഥവാ ശികസ്ത നസ്താലിഖ് ( പേർഷ്യൻ: شکسته‌نستعلیق). മുറിഞ്ഞ എഴുത്ത് എന്നാണ് ശികസ്ഥ എന്ന പേരിനർത്ഥം. സ്വരഭേദച്ചിഹ്നങ്ങളില്ലാത്ത വിഷമം പിടിച്ച ഒരു ലിപിരൂപമാണ് ശികസ്ത.[1]

ഡെൽഹിയിൽ മുഗൾ ഭരണത്തിന്റെ അവസാനകാലഘട്ടങ്ങളിൽ ഈ ലിപി ഉപയോഗത്തിലിരുന്നു. അക്കാലത്ത് ശേഖരിക്കപ്പെട്ട മ്യൂട്ടിനി പേപ്പേഴ്സ് എന്ന ചരിത്രരേഖകളിൽ ഉപയോഗിച്ചിരിക്കുന്ന ലിപിയിതാണ്.[1]

  1. 1.0 1.1 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 14. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ശികസ്ത&oldid=1806146" എന്ന താളിൽനിന്ന് ശേഖരിച്ചത്