ശങ്കരനാരായണ മേനോൻ ചുണ്ടയിൽ
ഉണ്ണി ഗുരുക്കൾ എന്നറിയപ്പെടുന്ന ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (ഫെബ്രുവരി 15, 1929– ജൂൺ 6, 2023) കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കളരിപ്പയറ്റ് ഗുരുക്കൾ ആയിരുന്നു. കളരിപ്പയറ്റിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക്, കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ പുരസ്കാരവും ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.[1]
ശങ്കരനാരായണ മേനോൻ ചുണ്ടയിൽ | |
---|---|
ജനനം | |
മരണം | ജൂൺ 6, 2023 ചാവക്കാട് | (പ്രായം 94)
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | കളരിപ്പയറ്റ് ഗുരുക്കൾ |
ജീവിതപങ്കാളി(കൾ) | സൗദാമിനി അമ്മ |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | പത്മശ്രീ, കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം |
ജീവചരിത്രം
തിരുത്തുകമുടവങ്ങാട്ടിൽ ശങ്കുണ്ണി പണിക്കരുടെയും ചുണ്ടയിൽ കല്യാണിക്കുട്ടി അമ്മയുടെയും മകനായി 1929 ഫെബ്രുവരി 15 നാണ് ശങ്കരനാരായണ മേനോൻ ജനിച്ചത്. മലബാറിലെ വെട്ടത്തുനാട് രാജാവിന്റെ സൈന്യത്തിലെ പരമ്പരാഗത സൈന്യാധിപരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. [2] ആറാം വയസ്സിൽ അച്ഛൻ ശങ്കുണ്ണിപ്പണിക്കരിൽ നിന്നാണ് മേനോൻ കളരിപ്പയറ്റ് അഭ്യസിക്കാൻ തുടങ്ങിയത്. [2] പതിനാലാം വയസ്സിൽ മുടവങ്ങാട് കളരിയിൽ അരങ്ങേറ്റം കുറിച്ചു. [3] 16-ാം വയസ്സിൽ കളരി ഗുരുക്കൾ ആയി [4]
ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് ഇന്ത്യക്ക് പുറത്ത് പ്രചരിപ്പിച്ച ഉണ്ണി ഗുരുക്കൾ കേരളത്തിന് പുറമേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ തന്റെ കളരിപ്പയറ്റ് സ്കൂളിന്റെ ശാഖകൾ ആരംഭിച്ചു. [4] അമ്പതോളം രാജ്യങ്ങളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഘം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുബായ് സന്ദർശന വേളയിലും കളരിപ്പയറ്റ് അവതരിപ്പിച്ചു. [4]
2023 ജൂൺ 6-ന് അദ്ദേഹം അന്തരിച്ചു.[5]
സ്വകാര്യ ജീവിതം
തിരുത്തുകമലപ്പുറം ഒഴൂർ കോഴിശ്ശേരി പുന്നക്കൽ തറവാട് സ്വദേശിയാണ് ഭാര്യ സൗദാമിനി അമ്മ. [6] മേനോൻ 33-ആം വയസ്സിൽ സൗദാമിനിയെ വിവാഹം കഴിച്ചു [2] ഇവരുടെ മക്കളായ കൃഷ്ണദാസ് ഗുരുക്കൾ, രാജൻ ഗുരുക്കൾ, ദിനേശൻ ഗുരുക്കൾ എന്നിവരും കളരിപ്പയറ്റ് അഭ്യാസികളാണ്. [4] നിർമ്മല എന്ന മകളുമുണ്ട്.
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- പത്മശ്രീ 2022
- കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ അവാർഡ് 2019 [4]
- കേരള കലാമണ്ഡലം രജതജൂബിലി അവാർഡ് [4]
- നെഹ്‌റു യുവകേന്ദ്ര അവാർഡ് [4]
- സുവർണമുദ്ര പുരസ്കാരം [4]
- ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് [4]
- കേരള ഗവർണർ പി.സദാശിവം ദേശീയ കായിക ദിനത്തിൽ ഉണ്ണി ഗുരുക്കളെ ആദരിച്ചിരുന്നു [7]
അവലംബം
തിരുത്തുക- ↑ "An ambassador for Kalaripayattu worldwide". The Hindu (in ഇംഗ്ലീഷ്). 2022-01-26. ISSN 0971-751X. Retrieved 2022-01-28.
- ↑ 2.0 2.1 2.2 "Heart in Kalari, even at 93 for this Kerala gentleman". The New Indian Express. 2021-12-05. Retrieved 2022-01-28.
- ↑ ലേഖകൻ, മാധ്യമം (2022-01-26). "ചുവടുതെറ്റാത്ത കളരി ഗുരുക്കൾക്ക് പത്മശ്രീയുടെ ആദരം | Madhyamam". www.madhyamam.com. Retrieved 2022-01-28.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 "അടവു തെറ്റാതെ ഉണ്ണി ഗുരുക്കൾ; നവതിയിൽ പുരസ്കാര നിറവ്". ManoramaOnline. 2021-01-13. Retrieved 2022-01-28.
- ↑ "പത്മശ്രീ ശങ്കരനാരായണ മേനോൻ അന്തരിച്ചു; വിട പറയുന്നത് കളരിപ്പയറ്റിന്റെ പെരുമ വിദേശരാജ്യങ്ങളിലെത്തിച്ച മഹാൻ". Janam TV.
- ↑ ഡെസ്ക്, ന്യൂസ് (26 January 2022). "കളരി ഗുരുക്കൾക്ക് പത്മശ്രീ തിളക്കം". Southlive. Retrieved 2022-01-28.
- ↑ "കളരിപ്പയറ്റ് പെരുമ വാനോളമുയർത്തി ഉണ്ണി ഗുരുക്കൾ; തേടിയെത്തി പത്മ പുരസ്കാരം". Manoramanews (in ഇംഗ്ലീഷ്). Retrieved 2022-01-28.