വർഗ്ഗത്തിന്റെ സംവാദം:ഫിഡേയുടെ റാങ്ക് പട്ടികയിലുള്ള കളിക്കാർ
Latest comment: 11 വർഷം മുമ്പ് by Adv.tksujith in topic പട്ടികയിൽ ഇടം പിടിച്ചവർ
ഫിഡേയുടെ കളിക്കാരുടെ റാങ്ക് പട്ടികയിലുൾപ്പെട്ടവർ എന്നല്ലേ വേണ്ടത്? --Vssun (സംവാദം) 11:25, 19 ജൂൺ 2013 (UTC)
- അതും ശരിയാകുമോ? "ഫിഡേയുടെ കളിക്കാർ" എന്ന അർത്ഥം രണ്ടിനും വരുന്നില്ലേ? അതിനേക്കാൾ നല്ലത് "ഫിഡേ റാങ്ക് പട്ടികയിലുള്ള കളിക്കാർ" / "ഫിഡേയുടെ റാങ്ക് പട്ടികയിലുള്ള കളിക്കാർ" എന്നതിലേതെങ്കിലുമല്ലേ...? --Adv.tksujith (സംവാദം) 11:34, 19 ജൂൺ 2013 (UTC)
ഫിഡേയുടെ റാങ്ക് പട്ടികയിലുള്ള കളിക്കാർ , ചെസ്സ് കളിക്കാരുടെ ഫിഡെ റാങ്ക് പട്ടിക ഉചിതമായതു ചേർക്കാം--Mpmanoj (സംവാദം) 12:13, 19 ജൂൺ 2013 (UTC)
- ഈ വർഗ്ഗത്തിലുള്ളത് കളിക്കാരാണല്ലോ. അതുകൊണ്ട് ഫിഡേയുടെ റാങ്ക് പട്ടികയിലുള്ള കളിക്കാർ എന്നത് തിരഞ്ഞെടുക്കുന്നു. എല്ലാ താളുകളെയും നീക്കുന്നു. --Vssun (സംവാദം) 13:15, 19 ജൂൺ 2013 (UTC)
ഏപ്രിൽ പുറത്തുവിട്ട പട്ടിക പ്രകാരമുള്ള റേറ്റിങ്ങും ചേർത്താൽ നന്നാകും, സമയം പോലെ കേരലത്തിൽനിന്നുള്ള കളിക്കാരുടെ പേരും ചേർക്കാം--59.93.7.31 16:27, 19 ജൂൺ 2013 (UTC)
ചേർക്കാം .--Mpmanoj (സംവാദം) 16:41, 19 ജൂൺ 2013 (UTC)
പട്ടികയിൽ ഇടം പിടിച്ചവർ
തിരുത്തുകഈ വർഗ്ഗത്തിൽ എപ്പോഴും നിലവിലുള്ള റാങ്ക് പട്ടികയിലുള്ള കളിക്കാരല്ലേ ഉണ്ടാകൂ.. ഉണ്ടാകാവൂ. അങ്ങനെയാകുമ്പോൾ ഇപ്പോൾ വർഗ്ഗത്തിനു ചേർത്തിരിക്കുന്ന വിവരണം ശരിയാകില്ലല്ലോ. പഴയ വിവരണം തന്നെയല്ലേ നല്ലത്? --Vssun (സംവാദം) 17:50, 20 ജൂൺ 2013 (UTC)
- "നൂറിൽ ആദ്യത്തെ ഇരുപതുപേർ" എന്ന വാചകത്തിൽ ചെറിയ പ്രശ്നം തോന്നി അതുകൊണ്ടാണ് "സുരക്ഷിതമായ" ഒരു നിലപാടെടുക്കാമെന്ന് വെച്ചത്. ഒന്ന് ഇരുപതിനു താഴെയുള്ള കളിക്കാർക്കും വർഗ്ഗം ചേർത്താൽ കണക്ക് പിശകേണ്ടല്ലോ... രണ്ട്, റാങ്കിൽ താഴെപ്പോയവരുടെ താളിൽ നിന്നും തൽക്ഷണം നമുക്ക് വർഗ്ഗം നീക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ആശയക്കുഴപ്പം വരാമല്ലോ; "വിക്കിപീഡിയയിൽ അങ്ങനെ കാണുന്നല്ലോ..." എന്ന്. ഒരു ന്യൂട്രൽ പോയിന്റ് എന്നേകരുതിയുള്ളു. തിരിച്ചാക്കണമെങ്കിൽ ആക്കാം. എപ്പോഴും ഒരു കണ്ണുവെച്ചാൽ മതി :) --Adv.tksujith (സംവാദം) 18:07, 20 ജൂൺ 2013 (UTC)