പയ്യപ്പിള്ളി വർഗീസ് കത്തനാർ

(വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറോ മലബാർ സഭ ധന്യനായി പ്രഖ്യാപിച്ച ഒരു വൈദികനാണ് മാർ വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി.[1][2] ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു.

ധന്യൻ പയ്യപ്പിള്ളി വർഗീസ് കത്തനാർ
പയ്യപ്പിള്ളി വർഗീസ് കത്തനാർ
ജനനം(1876-08-08)ഓഗസ്റ്റ് 8, 1876
പെരുമാനൂർ, കേരളം, ഇന്ത്യ
മരണംഒക്ടോബർ 5, 1929(1929-10-05) (പ്രായം 53)
കോന്തുരുത്തി, കേരളം, ഇന്ത്യ
വണങ്ങുന്നത്സിറോ മലബാർ സഭ
ഓർമ്മത്തിരുന്നാൾ05 ഒക്ടോബർ

ജീവിതരേഖ

തിരുത്തുക

ഏറണാകുളം ജില്ലയിലെ കോന്തുരുത്തി സുറിയാനി പള്ളി ഇടവകയിൽ പെരുമാനൂർ ദേശത്ത് പുരാതനവും കുലീനവുമായ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി നസ്രാണി തറവാട്ടിൽ 1876 ഓഗസ്റ്റ് 8-നാണ് വർഗീസ് കത്തനാരുടെ ജനനം. 1927-ൽ അദ്ദേഹം അഗതികളുടെ സന്യാസസമൂഹം രൂപീകരിച്ചു[3]. കടമക്കുടി, ആലങ്ങാട്, ആരക്കുഴ-മീൻകുന്നം എന്നീ ഇടവകകളിൽ വൈദികസേവനം അനുഷ്ഠിച്ചു. ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിന്റെ മാനേജർ സ്ഥാനവും വഹിച്ചിരുന്നു. 1929 - ഒക്ടോബർ 5 - ന് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി വർഗീസ് കത്തനാർ അന്തരിച്ചു[4].

ദൈവദാസപ്രഖ്യാപനം

തിരുത്തുക
പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി കുടുംബചരിത്രം

മരണശേഷം 80 വർഷങ്ങൾക്കു ശേഷമാണ് നാമകരണ നടപടികൾ ആരംഭിക്കുകയും വർഗീസ് കത്തനാരെ ദൈവദാസനായി പ്രഖ്യാപിക്കുകയും ചെയ്തത്. 2009 സെപ്റ്റംബറിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്.

വിശുദ്ധ പദവി

തിരുത്തുക

വർഗീസ് കത്തനാരെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു. ഇതിനായി കോന്തുരുത്തി മാർ യോഹന്നാൻ നെപുംസിയാനോസ് സുറിയാനി പള്ളിയിലെ ഇദ്ദേഹത്തിന്റെ കബറിടം തുറന്നു പരിശോധിച്ചു. തുടർന്ന് നാമകരണ കോടതി അംഗങ്ങൾ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അധ്യക്ഷതയിൽ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പ്രത്യേക പേടകത്തിലാക്കുകയും മാർ തോമസ് ചക്യാത്തിന്റെ കാർമ്മികത്വത്തിൽ പുതിയ കബറിടത്തിൽ സംസ്കരിക്കുകയും ചെയ്തു. ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ, ഡോ. മാത്യു പുതിയേടം, സിസ്റ്റർ കർമലത, സിസ്റ്റർ സ്റ്റെല്ലാമരിയ എന്നീ വിദഗ്ദ്ധരാണ് ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചത്.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-24. Retrieved 2021-08-14.
  2. വാഴ്ത്തപ്പെട്ടവരുടെ പട്ടിക
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-28. Retrieved 2011-03-03.
  4. http://www.topreporter.org/news/storydetails.php/10836-1-1-Priest-From-Kerala-Declared-Servant-Of-God[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക