2013 ലെ ലോക വനിതാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ ഗാനമാണ് വൺ വുമൺ ഗാനം. സ്ത്രീസമത്വത്തിന്റെയും ലിംഗനീതിയടെയും മഹത്ത്വം പ്രചരിപ്പിക്കുന്നതാണീ ഗാനം. സിത്താർ വാദക അനുഷ്ക ശങ്കർ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള 25 കലാകാരികളാണ് ഈ ഗാനം അവതരിപ്പിക്കുന്ന്ത്. ബേത്ത് ബ്ലാറ്റ് രചിച്ച ഈ ഗാനത്തിന് സംഗീതം നൽകിയത് ഗ്രഹാം ലൈലയും ബ്രിട്ടീഷ് - സൊമാലിയൻ ഗായികയും പാട്ടെഴുത്തുകാരിയുമായ ഫഹാൻ ഹസനുമാണ്. 2011 ൽ യു.എൻ പൊതുസഭാ ഹാളിൽ ഈ ഗാനം അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്നുള്ള പണം യു.എൻ വുമണിന്റെ പ്രവർത്തനത്തിനായി നീക്കി വച്ചിരിക്കുന്നു.[1]

കലാകാരികൾ

തിരുത്തുക
  1. "Anoushka Shankar to feature in UN 'One Women' song". Deccan chronicle. 8 മാർച്ച് 2013. Archived from the original on 2013-03-12. Retrieved 8 മാർച്ച് 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൺ_വുമൺ_ഗാനം&oldid=3800243" എന്ന താളിൽനിന്ന് ശേഖരിച്ചത്