വൺ ലൈഫ് ഈസ് നോട്ട് ഇനഫ്
മുൻകേന്ദ്രമന്ത്രി നട്‌വർ സിങ്ങിന്റെ ആത്മകഥയാണ് വൺ ലൈഫ് ഈസ് നോട്ട് ഇനഫ്.[1] 2014 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അതിലെ വിവാദ പരാമർശങ്ങളാൽ ശ്രദ്ധേയമായിരുന്നു. ഗാന്ധികുടുംബത്തെ നിശിതമായി വിമർശിക്കുന്ന ഈ ഗ്രന്ഥം നാല് ദിവസങ്ങൾ കൊണ്ട് 50000 കോപ്പികളുടെ ഓർഡറാണ് നേടിയത്.[2]
കർത്താവ് | കെ. നട്‌വർ സിംഗ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | None |
സാഹിത്യവിഭാഗം | കഥേതരം |
പ്രസാധകർ | രൂപ |
പ്രസിദ്ധീകരിച്ച തിയതി | 31 July 2014 |
ഏടുകൾ | 464 |
ISBN | 978-8129132741 |
വിവാദ പരാമർശങ്ങൾ
തിരുത്തുക- 2004ൽ സോണിയയെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിൽനിന്ന് വിലക്കിയത് മകൻ രാഹുൽ ഗാന്ധിയായിരുന്നു.[3] [4] [5] [6]
- സോണിയയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവും മാനസികമായി അകന്നിരുന്നു. 1995-ൽ കേരളത്തിലെത്തിയ സോണിയയ്ക്കുനേരെ യോഗത്തിനിടെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. റാവു, യാത്ര റദ്ദാക്കാൻ സോണിയയോട് ആവശ്യപ്പെട്ടെങ്കിലും , സോണിയ ഇതിന് തയ്യാറായില്ല.സോണിയയ്ക്ക് തന്നോട് ഇത്ര ദേഷ്യം എന്തുകൊണ്ടെന്ന് റാവു അത്ഭുതപ്പെട്ടതായും സിങ് പറയുന്നു. [7]
- പത്തുവർഷം അധികാരത്തിലിരുന്ന മൻമോഹൻ സിങ് ചരിത്രത്തിലൊന്നും അവശേഷിപ്പിക്കാത്ത പ്രധാനമന്ത്രിയാണെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'പ്രഭാതം സ്വർണവും മധ്യാഹ്നം വെള്ളിയും സായാഹ്നം ഈയവുമെന്ന' വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസിദ്ധമായ വാചകമാണ് മൻമോഹന്റെ ഭരണത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം ആത്മകഥയിൽ ഉപയോഗിച്ചിരിക്കുന്നത്.
- മൻമോഹന് വിദേശകാര്യനയം എന്നൊന്നില്ലായിരുന്നു. ഭരണത്തിലെ സോണിയയുടെ ഇടപെടലിൽ മൻമോഹൻസിങ് അസ്വസ്ഥനായിരുന്നെന്നും അദ്ദേഹം പറയുന്നു.
- ശ്രീലങ്കയിലേക്ക് 1987ൽ സമാധാന സേനയെ അയക്കാൻ രാജീവ് ഗാന്ധി തീരുമാനിച്ചത് മന്ത്രിസഭയിൽ ആലോചിച്ചിരുന്നില്ല. [8]
- വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും സോണിയാ ഗാന്ധി രഹസ്യങ്ങൾ ചോർത്തിയിരുന്നുവെന്ന് നട്‌വർ സിംഗ്. സുപ്രധാന വകുപ്പുകളിൽ സോണിയ തന്റെ ചാരന്മാരെ നിയമിച്ചിരുന്നു. നിർണ്ണായക ഫയലുകളിൽ തീരുമാനമെടുത്തിരുന്നതും സോണിയ ആയിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും നീക്കാനും സോണിയ ശ്രമിച്ചിരുന്നു.
- കരുണയില്ലാത്ത രീതിയിൽ ഇന്ത്യാക്കാരോട് പെരുമാറുന്ന ഒരു വിദേശി സോണിയയിലുണ്ടെന്നു പറയുന്ന ഭാഗങ്ങളും പുസ്തകത്തിലുണ്ട്.
ഉരുക്ക് വനിതയായ ഇന്ദിരാ ഗാന്ധിയെക്കുറിച്ച് മറ്റൊരാളും ആരാധന കലർന്ന രീതിയിൽ ഒരൂ ഓർമ്മകുറിപ്പ് എഴുതിയിട്ടുണ്ടാവില്ല .
വിമർശനങ്ങൾ
തിരുത്തുക- സത്യം ലോകത്തെ അറിയിക്കുവാനായി താനും പുസ്തകമെഴുതുമെന്ന് സോണിയാ ഗാന്ധി അറിയിച്ചു.
- മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ് രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് സമാധാനസേയെ അയച്ചതെന്ന നട്‌വർ സിങ്ങിന്റെ അരോപണം മണിശങ്കർ അയ്യർ നിഷേധിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-08. Retrieved 2014-08-07.
- ↑ [news.keralakaumudi.com/news.php?nid=ee8cdecc0d9c2faabbf5a4744fe23d92 "നട്‌വർ സിംഗിന് ഇനിയുമേറെയുണ്ട് പറയാൻ ആത്മകഥയുടെ അടുത്തഭാഗം വരുന്നു"]. news.keralakaumudi.com. Retrieved 7 ഓഗസ്റ്റ് 2014.
{{cite web}}
: Check|url=
value (help) - ↑ Haidar, Suhasini (June 15, 2014). ""One Life is Not Enough": Natwar Singh's autobiography to rock the capital". The Hindu. Retrieved 2014-08-01.
- ↑ "Natwar Singh drops book bomb, says Rahul made Sonia refuse PM job". Hindustan Times. July 30, 2014. Archived from the original on 2014-07-31. Retrieved 2014-08-01.
- ↑ "Sonia and Priyanka Gandhi visit Natwar Singh ahead of explosive book release". Daily Mail Online. 22 July 2014. Retrieved 2014-08-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-08. Retrieved 2014-08-07.
- ↑ [www.mathrubhumi.com/story.php?id=473545 "സോണിയയെ കേരളത്തിൽ അപായപ്പെടുത്താൻ പദ്ധതിയിട്ടു: നട്‌വർ സിങ്ങ്"]. www.mathrubhumi.com. Retrieved 7 ഓഗസ്റ്റ് 2014.
{{cite web}}
: Check|url=
value (help) - ↑ "എഴുതിയതെല്ലാം സത്യമെന്ന് നട്‌വർ സിംഗ്". www.reporterlive.com. Archived from the original on 2014-08-10. Retrieved 7 ഓഗസ്റ്റ് 2014.
പുറം കണ്ണികൾ
തിരുത്തുക- ePortal Page: One Life Is Not Enough Archived 2014-08-06 at the Wayback Machine.