വ്യൂ ഓഫ് ദ വില്ലേജ്
1868-ൽ ജീൻ-ഫ്രെഡെറിക് ബാസില്ലെ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് വ്യൂ ഓഫ് ദ വില്ലേജ്. ഇപ്പോൾ ഈ ചിത്രം മോൺടിപെല്ലിയെറിലെ മ്യൂസി ഫേബറിൽ സൂക്ഷിച്ചിരിക്കുന്നു. 1869-ൽ ഈ ചിത്രം സലൂണിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രീകരണരീതിയിൽ ഊർജ്ജസ്വലമായ പ്രകാശമുള്ള നിറങ്ങളോടൊപ്പം ഒരു പുതിയ സമീപനം ശ്രദ്ധാപൂർവ്വം സംയോജിപ്പിക്കുകയായിരുന്നു ബാസിൽ. രണ്ട് സന്ദർഭങ്ങളിൽ, നാല് വർഷത്തിനിടയിൽ (1864 ലും 1868 ലും) അദ്ദേഹം തുറസ്സായസ്ഥലം ചിത്രീകരിക്കുന്ന ചായാചിത്രം ചിത്രീകരിച്ചിരുന്നു. കാസ്റ്റൽനൗ- ലെ-ലെസ് ഗ്രാമ പശ്ചാത്തലത്തിൽ ഇളം നിറങ്ങൾ ധരിച്ച ഒരു യുവതിയെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
View of the Village | |
---|---|
കലാകാരൻ | Jean-Frédéric Bazille |
വർഷം | 1868 |
സ്ഥാനം | Musee Fabre, Montpellier |
അവലംബം
തിരുത്തുക- ↑ [https://www.wga.hu/html_m/b/bazille/06villag.html "View of the Village by BAZILLE, Jean-Fr�d�ric"]. www.wga.hu. Retrieved 2019-07-01.
{{cite web}}
: replacement character in|title=
at position 40 (help)