സംസ്കൃതവും,മലയാളവും തുല്യപാടവത്തോടെ കൈകാര്യം ചെയ്ത നിപുണനായ കവി,ജ്യോതിശാസ്ത്രപണ്ഡിതൻ,ആചാര്യൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് മഹിഷമംഗലം അഥവാ മഴമംഗലം നമ്പൂതിരി. മഴമംഗലംഭാണം, രാസക്രീഡാകാവ്യം,അഷ്ടമംഗല്യപ്രശ്നം എന്നീ സംസ്കൃതകൃതികളും നൈഷധം,രാജരത്നാവലീയം,കൊടിയവിരഹം,ബാണയുദ്ധം എന്നീ നാല് ഭാഷാചമ്പുക്കളും ധാരികവധം ബ്രഹ്മിണിപ്പാട്ടും മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ കൃതികളാണ്.

"https://ml.wikipedia.org/w/index.php?title=മഴമംഗലം_നമ്പൂതിരി&oldid=3866399" എന്ന താളിൽനിന്ന് ശേഖരിച്ചത്