വോർകുട
റഷ്യയിലെ ഒരു കൽക്കരി ഖനന പ്രദേശവും നഗരവുമാണ് വോർകുട (Russian: Воркута́; Komi: Вӧркута)[8]. കോമി റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വോർകുട നദിയിലെ പെച്ചോറ കൽക്കരി തടത്തിൽ ആർട്ടിക് സർക്കിളിന് വടക്കാണ്. കഠിനമാർന്ന തണുപ്പ് മൂലം 2013 മുതൽ ഈ പ്രദേശം ആളൊഴിഞ്ഞു തുടങ്ങി. 2010 ലെ കണക്ക് അനുസരിച്ച് 70548 ആളുകൾ ഇവിടെ താമസിച്ചിരുന്നു.[4] ആർട്ടിക് സർക്കിളിന് വടക്ക് യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് ഇത്. യൂറോപ്പിലെ ഏറ്റവും തണുപ്പുള്ള നഗരമായ ഇവിടുത്തെ ഏറ്റവും കൂടിയ തണുത്ത താപനില -52 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്.
വോർകുട Воркута | |||
---|---|---|---|
Other transcription(s) | |||
• Komi | Вӧркута | ||
മധ്യ വോർകുട | |||
| |||
Coordinates: 67°30′N 64°02′E / 67.500°N 64.033°E | |||
Country | Russia | ||
Federal subject | Komi Republic[1] | ||
Founded | January 4, 1936[2] | ||
പട്ടണം status since | November 26, 1943[2] | ||
• Administration Manager[3] | ഇഗോർ ഗുർലേവ്[3] | ||
• ആകെ | 29.8 ച.കി.മീ.(11.5 ച മൈ) | ||
ഉയരം | 180 മീ(590 അടി) | ||
• ആകെ | 70,548 | ||
• റാങ്ക് | 224th in 2010 | ||
• ജനസാന്ദ്രത | 2,400/ച.കി.മീ.(6,100/ച മൈ) | ||
• Subordinated to | town of republic significance of Vorkuta[1] | ||
• Capital of | town of republic significance of Vorkuta[1] | ||
• Urban okrug | Vorkuta Urban Okrug[5] | ||
• Capital of | Vorkuta Urban Okrug[5] | ||
സമയമേഖല | UTC+3 (Moscow Time [6]) | ||
Postal code(s)[7] | 169900 | ||
Dialing code(s) | +7 82151 | ||
Twin towns | ആന്റനനറീവൊ, Vologda, Shakhty, Kirkenes, Veliky Novgorod, സെന്റ് പീറ്റേഴ്സ്ബർഗ് | ||
വെബ്സൈറ്റ് | xn--80adypkng |
ചരിത്രം
തിരുത്തുകജിയോളജിസ്റ്റ് ജോർജി ചെർനോവ് 1930-ൽ വോർകുട നദിയിൽ കാര്യമായ കൽക്കരി സാന്നിധ്യം കണ്ടെത്തി. ജോർജി ചെർനോവിന്റെ പിതാവ് ജിയോളജിസ്റ്റായിരുന്ന അലക്സാണ്ടർ ചെർനോവ് വോർകുട പാടങ്ങൾ ഉൾപ്പെടുന്ന പെച്ചോറ കൽക്കരി തടത്തിന്റെ വികസനം പ്രോത്സാഹിപ്പിച്ചു.[9][10] ഈ കണ്ടെത്തലിലൂടെ കൽക്കരി ഖനന വ്യവസായം കോമി എ.എസ്.എസ്.ആറിൽ ആരംഭിച്ചു. ഗുലാജിന്റെ ഉക്ത-പെച്ചോറ ക്യാമ്പിലെ തടവുകാരായിരുന്നു അന്നത്തെ തൊഴിലാളികൾ.[9][11]
നിർബന്ധിത തൊഴിൽ ക്യാമ്പ്
തിരുത്തുകഗുലാഗിലെ ഏറ്റവും കുപ്രസിദ്ധമായ നിർബന്ധിത-തൊഴിൽ ക്യാമ്പുകളിലൊന്നായ വോർകുട്‌ലാഗുമായി വോർകുട നഗരത്തിന്റെ ഉത്ഭവം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഖനനം ആരംഭിച്ചതോടെ 1932 ലാണ് വോർകുട്‌ലാഗ് സ്ഥാപിതമായത്. യൂറോപ്യൻ റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ഈ ക്യാമ്പ്. കൂടാതെ നിരവധി ചെറിയ ക്യാമ്പുകൾക്കും സബ്ക്യാമ്പുകൾക്കുമുള്ള അഡ്മിനിസ്ട്രേറ്റീവ് സെന്ററായും ഇവിടം പ്രവർത്തിച്ചിരുന്നു. തടവുകാരുടെ പ്രധാന കലാപമായ വോർകുട്ട പ്രക്ഷോഭം 1953 ലാണ് ഉണ്ടായത്. 1943 നവംബർ 26 ന് വോർകുടയ്ക്ക് നഗരപദവി ലഭിച്ചത്. 1941 ൽ വോർകുടയും അവിടുത്തെ തൊഴിലാളി ക്യാമ്പ് സംവിധാനങ്ങളും കൊനോഷ, കോട്‌ലാസ്, ഇന്റ എന്നിവിടങ്ങളിലെ ക്യാമ്പുകളുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു. തടവുകാർ നിർമ്മിച്ച റെയിൽ പാതയിലൂടെ ഈ ബന്ധം സ്ഥാപിതമായത്.[9]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Law #16-RZ
- ↑ 2.0 2.1 Информационный портал администрации Воркуты - История Воркуты 1930-1945 годы (in റഷ്യൻ). Archived from the original on October 8, 2011. Retrieved March 14, 2011.
- ↑ 3.0 3.1 Глава городского округа (in റഷ്യൻ). May 2013. Archived from the original on 2023-07-13. Retrieved May 23, 2013.
- ↑ 4.0 4.1 Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service.
{{cite web}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - ↑ 5.0 5.1 Law #11-RZ
- ↑ "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
- ↑ "About city". Archived from the original on 2016-02-15. Retrieved 11 February 2016.
- ↑ 9.0 9.1 9.2 "История Воркуты" Archived 2018-07-04 at the Wayback Machine.(in Russian)(retrieved August 3, 2004)
- ↑ "История Воркуты"(in Russian)(retrieved August 3, 2004)
- ↑ "Историческая справка. МО ГО "Воркута"" Archived 2016-02-16 at the Wayback Machine.(in Russian) (retrieved August 3, 2004)