വൈ ഐ എഫ് ഐ
ബിറ്റ്-ടോറന്റ് വഴി ധാരാളം സിനിമകൾ സൗജന്യമായി വിതരണം ചെയ്യുന്ന പിയർ-ടു-പിയർ റിലീസിങ്ങ് ഗ്രൂപ്പാണ് യിഫൈ ടോറന്റ്‍സ് (YIFY Torrents) അല്ലെങ്കിൽ വൈ ടി എസ് (YTS). കുറഞ്ഞ വലുപ്പത്തിൽ യിഫൈ പുറത്ത് വിട്ടിരുന്ന എച് ഡി മികവുള്ള സിനിമകൾ കൂടുതൽ ഡൗൺലോഡർമാരെ ആകർഷിച്ചു. യിഫൈ/വൈടിഎസ് -ന്റെ യഥാർത്ഥ സൈറ്റ് 2015 -ൽ എം പി എ എ യാൽ അടച്ചുപൂട്ടപ്പെട്ടു. പക്ഷെ യിഫൈ/വൈടിഎസ് എന്ന ബ്രാന്റിനെ അനുകരിക്കുന്ന ഒരു വെബ്സൈറ്റിന് ഇപ്പോൾ വേണ്ടത്ര നെറ്റ്വർക്ക് ട്രാഫിക് കിട്ടുന്നുണ്ട്. യിഫ്ടാക് സ്വെറി യിൽ (Yiftach Swery) നിന്നാണ് യിഫൈ (YIFY) എന്ന പേര് ഉത്ഭവിക്കുന്നത്. [2]
പ്രമാണം:YTS Homepage Screenshot June 2019.png | |
വിഭാഗം | Torrent index, magnet links provider, Peer-to-peer |
---|---|
ലഭ്യമായ ഭാഷകൾ | English |
ഉടമസ്ഥൻ(ർ) | യിഫ്ടാക് സ്വെറി |
സൃഷ്ടാവ്(ക്കൾ) | യിഫ്ടാക് സ്വെറി |
യുആർഎൽ | yts |
അലക്സ റാങ്ക് | 490 (as of 13 July 2019—ലെ കണക്കുപ്രകാരം[update])[1] |
അംഗത്വം | Optional, Free |
ആരംഭിച്ചത് | 2010 |
പ്രോഗ്രാമിംഗ് ഭാഷ | HTML, JavaScript and PHP |
ചരിത്രം
തിരുത്തുകയൂണിവേഴ്സിറ്റി ഓഫ് വൈക്കാട്ടോ യിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2010 -ൽ യിഫ്ടാക്ക് സ്വെറി യിഫൈ ടോറന്റ്സ് നിർമ്മിക്കുന്നത്. യിഫ്ടാക് ഒരു ആപ്പ് ഡെവലപ്പറായിരുന്നു, വെബ് ഡെവലപ്പറായിരുന്നു, ന്യൂസിലാന്റ്, ഓക്ക് ലാന്റിലെ ആർച്ചെറി ചാമ്പ്യനായിരുന്നു. കുറഞ്ഞ ഹാർഡ് ഡ്രൈവ് സ്ഥലം മാത്രം ഉപയോഗിച്ചുകൊണ്ട്, എച് ഡി സിനിമകൾ എൻകോഡ് ചെയ്യുന്നതിനായി x240 വീഡിയോ കോഡെക് ഉപയോഗിച്ച് അദ്ദേഹം നടത്തിയ പരീക്ഷണഫലമായിരുന്നു ആദ്യത്തെ യിഫൈ സിനിമ റിലീസ്, അതാദ്യമായി ദി പൈരറ്റ് ബേ ലായിരുന്നു അപ്പ്ലോഡ് ചെയ്തത്. പിന്നീട് 2014 ആയപ്പോഴേക്കും എൻകോഡിങ്ങെല്ലാം അതിയന്ത്രവൽക്കരിക്കപ്പെട്ടു (Automate). യിഫ്ടാകിന്റെ റൂമിൽ ഉണ്ടായിരുന്ന പത്ത് കൊല്ലം പഴക്കമുള്ള പഴയ കമ്പ്യൂട്ടറിലായിരുന്നു ആദ്യകാല യിഫൈ ടോറന്റ്സ് എൻകോഡ് ചെയ്തിരുന്നത്. 2011 ആഗസ്റ്റ് ആയപ്പോഴേക്കും യിഫൈ ബ്രാന്റിന് വേണ്ടത്ര നെറ്റ്വർക്ക് ട്രാഫിക് ലഭിച്ചുതുടങ്ങി, അത് യിഫൈ യുടെ ഓഫിഷ്യൽ വെബ്സൈറ്റ് ഉണ്ടാകുന്നതിലേക്ക് വഴിതെളിയിച്ചു. 2013 ഡിസംബർ 14 ന് യുനൈറ്റഡ് കിംങ്ഡത്തിൽ വെബ്സൈറ്റ് ഐഎസ്‍പി കളാൽ നിരോധിക്കപ്പെട്ടു, സൈറ്റിന് പിൻതാങ്ങിക്കൊണ്ട് നിരോധനം മുറിച്ച് കടക്കാനായി yify-torrents.im എന്ന പേരിൽ ഒരു മിറർ ഡൊമൈനും വന്നു.
യിഫൈ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർന്നുതുടങ്ങി, 2013 -ൽ കിക്ക്ആസ് ടോറന്റ്സിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാക്ക് 'yify' എന്നതിലേക്ക് അതെത്തി. 'yify 720p', 'yify 2013', 'yify 1080p' എന്നതും അതിലുൾപ്പെടുന്നു. ഈ ജന്സ്വാധീനം 2015 വരെയും തുടർന്നു, അന്നും ബിറ്റ്ടോറൻസ് ബെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ സർച്ച് ചെയ്യപ്പെട്ട വാക്കായി മാറി.
2014 ജനുവരി യിഫ്ടാക്ക് തന്റെ വിരമ വാർത്ത അറിയിച്ചു, ജീവിതത്തിൽ ഒരു വ്യത്യാസത്തിന് വേണ്ടിയാണതെന്ന് അദ്ദേഹം പറഞ്ഞു. വെബ്സൈറ്റ് വൈടിഎസ് എന്ന പുനഃനാമകരണം ചെയ്യുകയും, YTS.RE എന്ന ഡൊമെയ്നിലേക്ക് മാറ്റുകയും ചെയ്തു. മാനേജ്മെന്റും, എൻകോഡിംഗും അപ്പോൾ നിലവിലുണ്ടായിരുന്ന സ്റ്റാഫ് അംഗഹങ്ങൾക്ക് അദ്ദേഹം കൈമാറി. എൻകോഡിംഗും, അപ്പ്ലോഡിംഗും "OTTO" ആണ് നൽകിയത്, അത് വൈടിഎസ് -ന്റെ അവസാനം വരെയും ആ ജോലി നിർവഹിച്ചിരുന്ന ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പേരായിരുന്നു. യിഫൈ ടോറന്റ് സൊല്യൂഷന്റെ (YIFY Torrent Solutions) സംക്ഷേപം ആണ് വൈടിഎസ് (YTS).
- ↑ "Yts.lt Site Info". Alexa. 13 July 2019. Archived from the original on 2019-10-29. Retrieved 13 July 2019.
- ↑ Pineda, Erik (2016-05-15). "YIFY/YTS Meaning, Identity of Operator behind Popular Torrent Brand Finally Revealed". Yibada English. Retrieved 2018-11-23.