വൈഷ്ണോ ദേവി
വൈഷ്ണോ ദേവി (മാതാ റാണി, ത്രികൂട, അംബ, വൈഷ്ണവി, ഭഗവതി, ആദിപരാശക്തി, ഭുവനേശ്വരി) ഹിന്ദു ദൈവമായ മഹാലക്ഷ്മിയുടെ സ്വരൂപമായി കണക്കാക്കുന്നു. ഇത് ആദിപരാശക്തിയുടെ ഏഴ് ഭാവങ്ങളായ സപ്തമാതാക്കളിൽ ഉൾപ്പെടുന്ന ഭഗവതിയാണ്. ജമ്മു കശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ മുഖ്യ ആരാധനാമൂർത്തി. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭഗവതിമാരുടെ സംയോജിത അവതാരമായാണ് വൈഷ്ണോദേവിയെ ആരാധിക്കുന്നത്. ഇത് ജഗദീശ്വരിയായ സാക്ഷാൽ ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. കൂടാതെ, മഹാവിഷ്ണുവിന്റെ ശക്തിയായും കണക്കാക്കുന്നു.
വൈഷ്ണോ ദേവി |
---|