വൈറ്റ് മൗണ്ടൻ ദേശീയ വനം
വൈറ്റ് മൗണ്ടൻ ദേശീയ വനം (WMNF) അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ മേഖലയിൽ വൈറ്റ് മൗണ്ടൻസ് പർവ്വതനിരകൾക്കുള്ളിലായി കേന്ദ്രീകൃതമായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു ദേശീയ വനമാണ്. 1911-ലെ വീക്സ് ആക്ടിൻറെ ഫലമായി 1918-ൽ സ്ഥാപിതമായ ഇതിനുവേണ്ടിയുള്ള ഫെഡറൽ ഭൂമി ഏറ്റെടുക്കൽ 1914-ൽ തന്നെ ആരംഭിച്ചിരുന്നു.[3][4] 750,852 ഏക്കർ (303,859 ഹെക്ടർ, 1,225 ചതുരശ്ര മൈൽ) ആണ് ഇതിന്റെ ആകെ വിസ്തീർണ്ണം. ദേശീയ വനത്തിൻറെ സിഹഭാഗവും ന്യൂ ഹാംഷെയറിലും ഒരു ചെറിയ ഭാഗം മാത്രം (വനത്തിന്റെ ഏകദേശം 5.65%) അയൽ സംസ്ഥാനമായ മെയ്‌നിലുമാണുള്ളത്.[5]
വൈറ്റ് മൗണ്ടൻ ദേശീയ വനം | |
---|---|
Location | New Hampshire / Maine, United States |
Nearest city | Berlin Conway |
Coordinates | 44°06′N 71°24′W / 44.1°N 71.4°W |
Area | 750,852 ഏക്കർ (3,038.59 കി.m2)[1] |
Established | May 16, 1918[2] |
Governing body | U.S. Forest Service |
Website | www |
പലപ്പോഴും കാഷ്വൽ ആയി ഒരു ഉദ്യാനം എന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ, ഇത് കാൽനടയാത്ര, ക്യാമ്പിംഗ്, സ്കീയിംഗ് എന്നിവയ്ക്ക് മാത്രമല്ല, മരം മുറിക്കുന്നതിനും മറ്റ് പരിമിത വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഒരു ദേശീയ വനമാണ്. ന്യൂ ഹാംഷെയറിലോ മെയ്നിലോ സ്ഥിതി ചെയ്യുന്ന ഒരേയൊരു ദേശീയ വനമായ WMNF, അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും കിഴക്കുള്ള ഒരു ദേശീയ വനമാണ്. ന്യൂ ഹാംഷെയറിലെ പീക്ക്-ബാഗിംഗിനായി ഉപയോഗിക്കുന്ന 4,000 അടിയിലധികം ഉയരമുള്ള പ്രധാന കൊടുമുടികളിൽ ഭൂരിഭാഗവും ദേശീയ വനത്തിലാണ് സ്ഥിതി ചെയ്യുന്നത്. അപ്പാലാച്ചിയൻ പാതയുടെ 100 മൈലിലധികം (160 കി.മീ) വൈറ്റ് മൗണ്ടൻ ദേശീയ വനത്തിലൂടെ കടന്നുപോകുന്നു. ന്യൂ ഹാംഷെയറിലെ ഗ്രാഫ്റ്റൺ, കൂസ്, കരോൾ കൗണ്ടികളുടെ ഭാഗങ്ങൾ, മൈനിലെ ഓക്‌സ്‌ഫോർഡ് കൗണ്ടി എന്നിവിടങ്ങളിലാണ് ദേശീയ വനം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved 20 June 2012.
- ↑ "The National Forests of the United States" (PDF). ForestHistory.org. Archived from the original (PDF) on 2012-10-28. Retrieved 20 June 2012.
- ↑ "Chronology of National Forests Established Under the Weeks Act". The Forest History Society. Archived from the original on 2011-07-26. Retrieved March 7, 2011.
- ↑ "History of the White Mountain". White Mountain National Forest. Retrieved March 7, 2011.
- ↑ "Table 6 - NFS Acreage by State, Congressional District and County". U.S. Forest Service. 2007-10-07. Retrieved 2008-05-19.