വൈദ്യുതോർജ്ജമാപിനി
വൈദ്യുത ഊർജ്ജത്തിന്റെ അളവ് നേരിട്ട് രേഖപ്പെടുതുന്നതിനു ഉപയോഗിക്കുന്ന ഉപകരണമാണ് ഊർജ്ജമാപിനി അല്ലെങ്കിൽ വാട്ട് ഔവർ മീറ്റർ. വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും അങ്ങനെ വെദ്യുതി ഉപയോഗിക്കുന്ന എല്ലായിടത്തും അതിന്റെ അളവ് രേഖപ്പെടുത്തുക എന്നതാണിതിന്റെ ഉപയോഗം. രണ്ടുതരം വൈദ്യുതോർജ്ജമാപിനികൾ ഉണ്ട്. അനലോഗും ഡിജിറ്റലും. അനലോഗിൽ കറങ്ങുന്ന ഒരു ഡിസ്കാണ് ഉപയോഗിക്കുന്നതെങ്കിൽ ഡിജിറ്റലിൽ കറങ്ങുന്ന ഭാഗങ്ങൾ ഇല്ല. ഇത് അളവ് കൃത്യമായി രേഖപ്പെടുത്താനുതകുന്നു.
വിവിധയിനം മീറ്ററുകൾ
തിരുത്തുകസിംഗിൾ ഫേസ് മീറ്ററുകൾ ഇവ 5000 വാട്ട്സ് വരെയുള്ളള സിംഗിൾ ഫേസ് ലൈനിലൂടെയുള്ള (240 വോൾട്ട്) 30 ആമ്പയർ വരെ കടത്തിവിടാവുന്ന മീറ്ററുകളാണിവ. ത്രിഫേസ് മീറ്ററുകൾ - ഇവ 60 ആമ്പിയർ വരെയുള്ള ത്രി ഫേസ് ലോഡിൽ കണക്ട് ചെയ്യുവാൻ ഇത്തരം മീറ്ററുകൾ ഉപയോഗിക്കുന്നു. 60 ആമ്പിയറിന് മുകളിലുള്ള ലോഡുകളിൽ കണക്ട് ചെയ്യുന്നതിനായി കറന്റ് ട്രാൻസ്ഫോമറുകൾ ഘടിപ്പിച്ച് ഉപയോഗിക്കുന്ന മീറ്ററുകളാണ് ത്രീ ഫേസ് സി.ടി.മീറ്ററുകൾ. ട്രൈവെക്ടർ മീറ്റർ - ഇവ ഡി ഒ ഡി ബില്ലിംഗിനാണ് ഉപയോഗിക്കുന്നത്. ഊർജ്ജ ഉപയോഗത്തിനു പുറമേ പരമാവതി ഡിമാന്റ് (M.D), പവർ ഫാക്ടർ (P F). എന്നിവ കൂടി ഇത്തരം മീറ്ററുകൾ രേഖപ്പെടുത്തുന്നു.
ഉപഭോക്താവിന്റെ വീടുകളിലെയോ, സ്ഥാപനങ്ങളിലെയോ, വൈദ്യുതി ഉപയോഗം നിരീക്ഷിക്കുകയും,ശേഖരിച്ചു വയ്ക്കുകയും ,വൈദ്യുതി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ഡാറ്റാ രൂപത്തിൽ നിർദ്ദിഷ്ഠ വൈദ്യുത വിതരണ സ്ഥാപനത്തിന് കൈമാറ്റം ചെയ്യുന്നവയാണ് സ്മാർട്ട് മീറ്ററുകൾ.