വൈദ്യുതവിതരണലൈനുകളിൽനിന്ന് വീടുകൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ വിദ്യുച്ഛക്തി എടുക്കുന്നതിന് തയ്യാറാക്കുന്ന സംവിധാനമാണ് വയറിങ്ങ്. ഇലൿട്രിക് ലൈനിലെ ഏറ്റവും അടുത്ത പോസ്റ്റിൽനിന്ന് വെതർപ്രൂഫ് വയർ ഉപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നത്. വീടുകളിലേക്കുള്ള വൈദ്യുതി ലോഹകൂടുകളിൽ ഉറപ്പിച്ചിട്ടുള്ള ഫ്യൂസ് ലിങ്ക്, ന്യൂട്രൽ ലിങ്ക്, വൈദ്യുതോർജത്തിന്റെ അളവു കാണിക്കുന്ന മീറ്റർ എന്നിവയിലൂടെയാണ് പ്രവഹിക്കുന്നത്. (കേരളത്തിൽ, മീറ്റർ, ഫ്യൂസ് ലിങ്ക്, എന്നിവ സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ അധീനതയിലായിരിക്കും).

മീറ്ററിനടുത്ത് മെയിൻ ‍സ്വിച്ച്, വിതരണപേടകം, ഫ്യൂസുകൾ എന്നിവ ഉറപ്പിച്ചിരിക്കും. മെയിൻസ്വിച്ചിൽ എത്തുന്ന വൈദ്യുതി വീട്ടിലെ വിവിധ മുറികളിൽ എത്തുന്നതും വൈദ്യുതോപകരണങ്ങളിൽ വിതരണം ചെയ്യുന്നതും നിശ്ചിത രീതിയിൽ ഘടിപ്പിച്ചിട്ടുള്ള വയറുകൾ, സ്വിച്ചുകള്‍, സോക്കറ്റുകൾ എന്നിവ ഉൾപ്പെട്ടിരിക്കുന്ന വയറിങ്ങിലൂടെയാണ്.

പുതിയ രീതിയിലുള്ള വൈദ്യുതീകരണം നടത്തുന്നു.

പണിയായുധങ്ങൾ

തിരുത്തുക

വൈദ്യുതീകരണ ജോലി നടത്തുന്നതിന് പ്രധാനമായി ആവശ്യമായ പണിയായുധങ്ങൾ

  1. സ്ക്രു ഡ്രൈവറുകൾ
  2. പ്ലെയറുകൾ
  3. കത്തി
  4. പലതരം ചുറ്റികകൾ
  5. വിവിധ തരം ഉളികൾ
  6. ചെറിയ അറപ്പുവാൾ
  7. സ്ക്രാച്ച് ഓൾ
  8. മരം തുളക്കുന്നതിനുള്ള ഹാൻഡ് ഡ്രിൽ
  9. പല തരം ആംഗർ ബിറ്റുകൾ
  10. ലോഹം മുറിക്കുവാനുള്ള കൈവാൾ
  11. ട്വിസ്റ്റ് ഡ്രിൽ
  12. സെന്റെർ പഞ്ച
  13. പുട്ടി നൈഫ്
  14. ബ്ലോ ലാംബ്
  15. അരങ്ങൾ
  16. പ്ലംബ് ബോബ്

വൈദ്യുതീകരണത്തിന്റെ പൊതുനിയമങ്ങൾ

തിരുത്തുക
  1. ആകെയുള്ള ലോഡ് കണക്കാക്കി അതിനനുസരിച്ച വയർ വേണം വയറിങ്ങിന് ഉപയോഗിക്കേണ്ടത്.
  2. എല്ലാ സർക്യൂട്ടും ഫ്യൂസും മെയിൽ ബോർഡിലൂടെ കടന്നുപോകണം
  3. വയറുകൾ ഇൻസുലേഷൻ ഉള്ളവയായിരിക്കണം.
  4. ലോഹം കൊണ്ടു നിർമ്മിച്ചിട്ടുള്ള എല്ലാ പ്രതലവും എർത്തുചെയ്ത് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
  5. ഓരോ സർക്യുട്ടിനും, ഉപകരണങ്ങളും പ്രത്യേകം സ്വിച്ചുകൾ നൽകണം.
  6. സപ്ലെ നൽകുന്നതിനു മുമ്പായി ഇൻസുലേഷൻ ടെസ്റ്റ് ചെയ്തിരിക്കണം.
  7. ത്രീഫെസ് ലൈൻ ഉള്ളിടത്ത് മയിൻ ബോർഡിന്റെ ഇൻഡിക്കേഷനായി പച്ച, ചുവപ്പ്, മഞ്ഞ എന്നീനിറത്തിലുള്ള ലാമ്പുകൾകൊണ്ട് ക്രമീകരിക്കണം.
  8. സ്റ്റാർട്ടർ, മോട്ടോർ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് പരിചയ സമ്പന്നരായ ഓപ്പറേറ്റർമാർതന്നെ ആയിരിക്കണം.
  9. ത്രീഫേസ്, 4 വയർ സിസ്റ്റത്തിൽ, ഇൻസ്റ്റലേഷനിൽ ലോഡ് ഒരുപൊലെ ഭാഗിച്ചിരിക്കണം.

വൈദ്യുതീകരണത്തിന് ആവശ്യമായ സാമഗ്രികൾ

തിരുത്തുക
  1. പി.വി.സി വയർ (പോളി വിനൈൽ ക്ലോറൈഡ്)
  2. വൈദ്യുത നിയന്ത്രണികൾ
  3. ഫ്യൂസുകൾ
  4. ക്ലിപ്പ്
  5. പി.വി.സി. പൈപ്പുകൾ
  6. സീലിങ് റോസ്
  7. സോക്കറ്റും പ്ലഗ്ഗും

പി.വി.സി. വയർ

തിരുത്തുക

3/1.414 മില്ലിമീറ്റർ അളവിലുള്ള പി.വി.സി. വയറാണ് വീടുകൾ വയറുചെയ്യുവാൻ ഉപയോഗിക്കുന്നത്. ഈ വയറുകൾകുള്ളിൽ മൂന്നിഴ കമ്പികൾ ഉണ്ടായിരിക്കും. ഒറ്റയിഴകമ്പികൾ ഉപയോഗിക്കുമ്പോൾ ലാഭകരമണെങ്കിലും വയർ പിരിക്കുമ്പോൾ എളുപ്പത്തിൽ ഒടിഞ്ഞു പൊകാൻ സാധ്യത ഉള്ളതിനാൽ അഭികാമ്യമല്ല. ഫേസ് വയറും ന്യുട്രൽ വയറും രണ്ടു നിറത്തിലുള്ളതായിരിക്കണം. സാധരണയായി കേരളത്തിൽ സിങ്കിൾഫേസ് സിസ്റ്റത്തിൽ ചുവപ്പ് വയർ ഫേസിനേയും കറുപ്പ് വയർ ന്യൂട്രലിനേയും പച്ച വയർ എർത്തിനേയും സൂചിപ്പിക്കുന്നു ത്രീഫേസിൽ ചുവപ്പ് മഞ്ഞ നീല വയറുകൾ ഫേസുകളേ സൂചിപ്പിക്കുന്നു

ക്ലിപ്പ്

തിരുത്തുക

വൈദ്യുതീകരണം നടത്തുമ്പോൾ സാധാരണയായി വയറുകൾ പി.വി.സി. പൈപ്പിലൂടെ എടുക്കുന്നത്. ആയതിനാൽ ഇടക്കിടക്ക് പൈപ്പ് ഭിത്തിയുമായി ബന്ധിപ്പിക്കണം. ഇതിനാണ് ക്ലിപ്പ് ഉപയോഗിക്കുന്നത്.

പി.വി.സി. പൈപ്പ്

തിരുത്തുക

പഴയകാലത്ത് വയറു വലിച്ചിരുന്നത് തേക്കിൻതടിയിൽ നിർമ്മിച്ച പട്ടകൾ ഉപയോഗിച്ചാണ്. എന്നാൽ ഇപ്പോൾ പി.വി.സി പൈപ്പിലൂടെ വയറുകൾ ‍വലിച്ച് കുഴലുകൾ ഭിത്തിയിൽ ഉറപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ പൈപ്പുകളുടെ പ്രത്യകത കൂടുതൽ സുരക്ഷിതവും, ഈട് നിൽക്കും എന്നിവയാണ്. രണ്ട് നിറത്തിലുള്ള പൈപ്പുകളാണ് ഇന്ന് വിപണിയിളുള്ളത്. വെള്ളയും കറുപ്പുമാണ്, കൂടുതൽ കാലം ഈടുനിൽക്കുന്നത് കറുപ്പ് നിറത്തിലുള്ള പൈപ്പാണ്.

സീലിങ് റോസ്

തിരുത്തുക

ഭിത്തിയിലോ മച്ചിലോ മരക്കട്ടയിൽ പിടിപ്പിക്കുന്ന സീലിങ് റോസ് ലൈറ്റിലേക്കും ഫാനിലേക്കും മറ്റുമുള്ള വഴങ്ങുന്ന വയർ ഘടിപ്പിക്കാനുള്ള ടെർമിനലുകളോടുകൂടിയതാണ്. കുറഞ്ഞ വോൾട്ടേജുള്ള സർക്യുട്ടിൽ മാത്രമാണ് ഇതുപയോഗിക്കുന്നത്. ഒരു സീലിങ് റോസിൽനിന്ന് ഒരു സെറ്റ് വയർ മാത്രമേ എടുക്കാറുള്ളു.

സോക്കറ്റും പ്ലഗ്ഗും

തിരുത്തുക

മൂന്നു പിന്നുകളുള്ള പ്ലഗ്ഗുകൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു. തറ നിരപ്പിൽ നിന്നും കുറഞ്ഞത് 140 സെന്റീമീറ്റർ ഉയരത്തിലാണ് ഇത് സ്ഥാപിക്കേണ്ടത്. ലൈറ്റിന്റെ സോക്കറ്റും പവർ സോക്കറ്റും എല്ലായിടത്തും ഒരേ ഉയരമയിരിക്കണമെന്നില്ല. വിവിധ രാജ്യങ്ങളിൽ ഇത്തരം അകലങ്ങളെപ്പറ്റിയുള്ള വ്യവസ്ഥകൾ വ്യത്യാസമുണ്ടാവാം.

ലാമ്പ് ഹോൾഡർ

തിരുത്തുക

ലൈറ്റുകൾ തൂക്കിയിടുവാൻ സഹായിക്കുന്ന ഉപാധിയാണു ഇത്.

"https://ml.wikipedia.org/w/index.php?title=വൈദ്യുതീകരണം&oldid=3431982" എന്ന താളിൽനിന്ന് ശേഖരിച്ചത്