വേദി (അർമേനിയൻ: Վեդի), അർമേനിയയിലെ അരാരത്ത് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാനമായ യെറിവാന് 35 കിലോമീറ്റർ (22 മൈൽ) തെക്കും, പ്രവിശ്യാ തലസ്ഥാനമായ ആർട്ട്ഷാറ്റിന് 18 കിലോമീറ്റർ (11 മൈൽ) തെക്ക് കിഴക്കുമായി വേദി നദിക്കരയിൽ സ്ഥിതിചെയ്യുന്നു. 2011-ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 11,384 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം വേദിയിലെ ജനസംഖ്യ ഏകദേശം 10,600 ആയിരുന്നു.

വേദി

Վեդի
വേദി
വേദി
ഔദ്യോഗിക ചിഹ്നം വേദി
Coat of arms
വേദി is located in Armenia
വേദി
വേദി
Coordinates: 39°54′38″N 44°43′40″E / 39.91056°N 44.72778°E / 39.91056; 44.72778
Countryഅർമേനിയ
ProvinceArarat
First mentioned13th century
Government
 • MayorVaruzhan Barseghyan[1]
വിസ്തീർണ്ണം
 • ആകെ5.6 കി.മീ.2(2.2 ച മൈ)
ഉയരം
900 മീ(3,000 അടി)
ജനസംഖ്യ
 (2015 census)
 • ആകെ11,600
 • ജനസാന്ദ്രത2,100/കി.മീ.2(5,400/ച മൈ)
സമയമേഖലUTC+4 (GMT)
Postal code
601
Area code(s)(+374) 234
വെബ്സൈറ്റ്Official website
Sources: Population[2]

പദോൽപ്പത്തിതിരുത്തുക

താഴ്വര എന്നർത്ഥം വരുന്ന വാദി (അറബിക്: وادي) എന്ന അറബി പദത്തിൽ നിന്നാണ് വേദി എന്ന പേര് ഉരുത്തിരിഞ്ഞത്. പേർഷ്യൻ ഭാഷയിലൂടെ ഇത് അർമേനിയൻ ഭാഷയിൽ എത്തിയതായിരിക്കാവുന്നതാണ്. നഗരം ഇടയ്ക്കിടെ വെരിൻ വേദി (അർമേനിയൻ ഭാഷയിൽ അപ്പർ വേദി) എന്നറിയപ്പെട്ടിരുന്നു. 1946-ൽ ഇത് ഔദ്യോഗികമായി വേദി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[3]

ചരിത്രംതിരുത്തുക

യുറാർട്ടിയൻ കാലഘട്ടം മുതൽ വേദി സ്ഥിതിചെയ്യുന്ന പ്രദേശം ഒരു സ്ഥിരവാസകേന്ദ്രമായിരുന്നു. എന്നിരുന്നാലും, 13 ആം നൂറ്റാണ്ടിൽ ചരിത്രകാരനായിരുന്ന സ്റ്റീഫൻ ഓർബെലിയനാണ് തന്റെ ഹിസ്റ്ററി ഓഫ് ദി പ്രൊവിൻസ് ഓഫ് സ്യൂനിക് എന്ന പുസ്തകത്തിൽ വേദി എന്ന പേര് ആദ്യമായി പരാമർശിച്ചത്.[4]

1826-1828 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെയും തുടർന്ന് 1828-ൽ ഖജർ ഇറാനും റഷ്യൻ സാമ്രാജ്യവും തമ്മിൽ ഒപ്പുവച്ച തുർക്ക്മെൻചെയ് ഉടമ്പടിയേടും തുടർന്ന്, വേദി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1830-കളിൽ ഏകദേശം 500 അർമേനിയക്കാർക്ക് പേർഷ്യൻ നഗരമായ മാകുവിൽ നിന്ന് ബോയുക് വേദിയിലേക്ക് മാറാൻ അനുവാദം കൊടുത്തിരുന്നു. 1849-ൽ ഈ കുടിയേറ്റ പ്രദേശം റഷ്യൻ സാമ്രാജ്യത്തിലെ എറിവാൻ ഗവർണറേറ്റിന്റെ ഭാഗമായി.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ, ഒട്ടോമൻ നഗരങ്ങളായ വാൻ, ഷതാഖ്, മുഷ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പാശ്ചാത്യ അർമേനിയൻ കുടുംബങ്ങൾ അർമേനിയൻ വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട് വേദി പട്ടണത്തിലേയ്ക്ക് കുടിയേറിയിരുന്നു.[5]

1918-ൽ, സ്വതന്ത്ര അർമേനിയ റിപ്പബ്ലിക്കിനുള്ളിൽ ബോയുക് വേദി ഒരു പ്രത്യേക ഗവർ (ഭരണ ജില്ല) ആയി. ഒന്നാം അർമേനിയൻ റിപ്പബ്ലിക്കിന്റെ കാലഘട്ടത്തിൽ (1918-1920), അർമേനിയൻ ഭരണത്തിനെതിരായ തുർക്കി കലാപത്തിന്റെ കേന്ദ്രമായിരുന്നു ബോയുക് വേദി.[6] 1920 ജൂലൈ 12-ന് അർമേനിയൻ സൈന്യം പ്രാദേശിക തുർക്കി വിമതരിൽ നിന്ന് വാസകേന്ദ്രം തിരിച്ചുപിടിച്ചു.[7][8]

സിസിയാൻ, യെഖെഗ്നാഡ്‌സർ, മാർതുനി എന്നീ പ്രദേശങ്ങളിൽ നിന്ന് പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ഒരു പുതിയ തരംഗത്തിലൂടെ 1940 കളിലും 1950 കളിലും അർമേനിയൻ ജനസംഖ്യ വേദി പട്ടണത്തിൽ ഭൂരിപക്ഷമായി.

അർമേനിയയുടെ സോവിയറ്റ് യൂണിയനിൽ ഉൾപ്പെടുത്തപ്പെട്ടതിനേത്തുടർന്ന്, 1930-ൽ ബൊയുക് വേദി പുതുതായി രൂപീകരിക്കപ്പെട്ട വേദി റയോണിന്റെ ഭാഗമായി. 1946-ൽ, താമസകേന്ദ്രം ഔദ്യോഗികമായി വേദി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സിസിയാൻ, യെഖെഗ്നാഡ്‌സർ, മാർതുനി എന്നീ പ്രദേശങ്ങളിൽ നിന്ന് പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ഒരു പുതിയ തരംഗത്തിലൂടെ 1940 കളിലും 1950 കളിലും അർമേനിയൻ ജനസംഖ്യ വേദി പട്ടണത്തിൽ ഭൂരിപക്ഷമായി. 1963-ൽ, വേദിക്ക് ഒരു നഗര-വിഭാഗം താമസകേന്ദ്രമെന്ന പദവി ലഭിച്ചു. 1968-ൽ വേദി റയോണിനെ അരാരത് റയോൺ എന്ന് പുനർനാമകരണം ചെയ്തു. അർമേനിയയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1995 ലെ ഭരണ പരിഷ്കാരങ്ങൾ പ്രകാരം വേദിക്ക് ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു.

അവലംബംതിരുത്തുക

  1. Mayor of Vedi Community
  2. 2011 Armenia census, Ararat Province
  3. Vedi, Ararat Province
  4. About the community of Vedi
  5. About the town of Vedi (Armenian)
  6. "Վեդիբասարի գրավումը" [The Capture of Vedibasar]. mediamax.am (ഭാഷ: അർമേനിയൻ). 9 July 2020. ശേഖരിച്ചത് 2 July 2021.
  7. "Հայկական բանակը Մասիսից (Զանգիբասար) հետո գրավում է Վեդին (Բոյուք Վեդի). 12 հուլիս, 1920". www.aniarc.am (ഭാഷ: അർമേനിയൻ). ANI Armenian Research Center. 12 July 2020. ശേഖരിച്ചത് 2 July 2021.
  8. "Վեդիբասարի գրավումը" [The Capture of Vedibasar]. mediamax.am (ഭാഷ: അർമേനിയൻ). 9 July 2020. ശേഖരിച്ചത് 2 July 2021.
"https://ml.wikipedia.org/w/index.php?title=വേദി&oldid=3689087" എന്ന താളിൽനിന്ന് ശേഖരിച്ചത്