വെസ്ലി സോ
ഫിലിപ്പൈൻ വംശജനായ അമേരിക്കൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും, ആദ്യത്തേയും നിലവിലെയും ലോക ഫിഷർ റാൻഡം ചെസ്സ് ചാമ്പ്യനും മൂന്നുതവണയും നിലവിലത്തെയും യുഎസ് ചെസ് ചാമ്പ്യനുമാണ് (2017, 2020, 2021 വർഷങ്ങളിൽ) വെസ്ലി ബാർബാസ സോ (ജനനം ഒക്ടോബർ 9, 1993). മൂന്ന് തവണ ഫിലിപ്പിനോ ചെസ്സ് ചാമ്പ്യൻ കൂടിയാണ് അദ്ദേഹം. 2017 മാർച്ചിലെ FIDE റേറ്റിംഗ് ലിസ്റ്റിൽ, ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം 2822 എന്ന എലോയോടെ[1] ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള അഞ്ചാമത്തെ കളിക്കാരനായി മാറി.
Wesley So | |
---|---|
മുഴുവൻ പേര് | Wesley Barbasa So |
രാജ്യം |
|
ജനനം | Bacoor, Cavite, Philippines | ഒക്ടോബർ 9, 1993
സ്ഥാനം | Grandmaster (2008) |
ഫിഡെ റേറ്റിങ് | 2754 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2822 (February 2017) |
Ranking | No. 9 (July 2021) |
Peak ranking | No. 2 (March 2017) |
മുൻ ചെസ്സ് ബാലപ്രതിഭയായ സോ, 2008 ഒക്ടോബറിൽ 2600 എലോ റേറ്റിംഗ് കടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി നേരത്തെ മാഗ്നസ് കാൾസൺ കൈവശം വച്ച റെക്കോർഡ് തകർത്തു.[2] ഈ റെക്കോർഡ് പിന്നീട് ജോൺ എം ബർക്ക് തകർത്തു.[3] 2013 ന്റെ തുടക്കത്തിൽ, സോ 2700 കടന്നു, 2017 ജനുവരിയിൽ 2800 എലോ കടക്കുന്ന 11-ാമത്തെ കളിക്കാരനായി.
2014 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകും വരെ സൊ ഫിലിപ്പീൻസിനെ പ്രതിനിധാനം ചെയ്തു. 2015 ബിൽബാവോ ചെസ് മാസ്റ്റേഴ്സ്, 2016 ലെ ഗ്രാൻഡ് ചെസ്സ് ടൂർ കിരീടം, സിൻക്ഫീൽഡ് കപ്പ്, ലണ്ടൻ ചെസ്സ് ക്ലാസിക്, 2017 ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് എന്നിവയിൽ വിജയം നേടി. 42-ാമത് ചെസ് ഒളിമ്പ്യാഡിൽ ബോർഡ് 3-ൽ യുഎസിനെ പ്രതിനിധീകരിച്ച് ടീം എന്ന നിലയിലും വ്യക്തിഗതനിലയിലും സ്വർണ്ണം നേടി.
2019 നവംബർ 2-ന്, കാൾസണെ 13½–2½ എന്ന സ്‌കോറിന് തോൽപ്പിച്ച് ആദ്യ FIDE വേൾഡ് ഫിഷർ റാൻഡം ചെസ് ചാമ്പ്യൻഷിപ്പ് നേടി.[4]
ആദ്യകാലജീവിതം
തിരുത്തുകഫിലിപ്പീൻ-ചൈനീസ് ദമ്പതിമാരായ വില്യം, എലനോർ സോ എന്നിവരുടെ മകനായി 1993-ൽ ഫിലിപ്പീൻസിൽ സോ ജനിച്ചു.[5] വെൻഡെല്ലെ സോ മൂത്ത സഹോദരിയും വിൽമ സോ ഇളയ സഹോദരിയും ആണ്.[6]
കരിയർ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Top 100 Players March 2017". FIDE. Retrieved 28 December 2018.
- ↑ von Keitz, Michael (12 February 2013). "Carlsen's Conquests – at 22 he has broken all records". ChessBase News. Retrieved 2 March 2013.
- ↑ Silver, Albert (31 August 2015). "September 2015 Ratings: Burke youngest 2600 ever". ChessBase News. Retrieved 1 January 2017.
- ↑ Tisdall (JonathanTisdall), Jonathan. "Wesley So Becomes First World Fischer Random Chess Champion". Chess.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-03.
- ↑ GM Wesley So wesleyso.com Accessed 2 November 2019
- ↑ Brilliant Wesley So tops tough Dubai Open INQUIRER.net Published 16 April 2008
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെസ്ലി സോ rating card at FIDE
- Wesley So rating and tournament record at US Chess Federation
- വെസ്ലി സോ player profile at ChessGames.com
- Wesley So chess games at 365Chess.com
- Wesley So player profile at Chess.com