വെസ്റ്റ്‍മോർലാൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഇമ്പീരിയൽ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം കാലിപ്പാട്രിയ നഗരത്തിന് ഏകദേശം 8.5 മൈലുകൾ (14 കിലോമീറ്റർ) അകലെ തെക്കുപടിഞ്ഞാറൻ‌ ദിശയിലാണു സ്ഥിതിചെയ്യുന്നത്. വെസ്റ്റ്മോർലാന്റിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ കണക്കുകൂട്ടിയതു പ്രകാരം 2,225 ആയിരുന്നു. ഇത് 2000 ലെ സെൻസസിലെ ജനസംഖ്യയായ 2,131 നേക്കാൽ അധികമാണ്. എൽ സെൻട്രോ മെട്രോപോളിറ്റൻ മേഖലയുടെ ഭാഗമാണ് ഈ നഗരം.

City of Westmorland
City Hall of Westmorland
City Hall of Westmorland
Official seal of City of Westmorland
Seal
Motto(s): 
"Today's Roadrunners Tomorrow's Leaders"[അവലംബം ആവശ്യമാണ്]
Location in Imperial County and the state of California
Location in Imperial County and the state of California
City of Westmorland is located in the United States
City of Westmorland
City of Westmorland
Location in the United States
Coordinates: 33°02′14″N 115°37′17″W / 33.03722°N 115.62139°W / 33.03722; -115.62139[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyImperial
IncorporatedJune 30, 1934[2]
വിസ്തീർണ്ണം
 • ആകെ0.59 ച മൈ (1.53 ച.കി.മീ.)
 • ഭൂമി0.59 ച മൈ (1.53 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം−164 അടി (−50 മീ)
ജനസംഖ്യ
 (2010)
 • ആകെ2,225
 • കണക്ക് 
(2016)[4]
2,269
 • ജനസാന്ദ്രത3,845.76/ച മൈ (1,484.66/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
92281
Area codes442/760
FIPS code06-84606
GNIS feature IDs1652812, 2412239
വെബ്സൈറ്റ്www.cityofwestmorland.net

റോഡ് റൂട്ട് 86-ൽ ആണ് വെസ്റ്റ്മോർലാൻഡ് നഗരം നിലകൊള്ളുന്നത്. ഇവിടുത്തെ കുപ്രസിദ്ധമായ ഓട്ടോ അപകടങ്ങളും മറ്റ് അപകടസാധ്യതകളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇത് ആറ് ലൈനുകളിലേക്കുള്ള പാതയായി നവീകരിച്ചിരിക്കുന്നു. ബ്രൌളി, എൽ സെൻട്രോ, മെക്സിക്കാലി, ബാജ കാലിഫോർണിയ, മെക്സിക്കോ എന്നിവിടങ്ങളുമായും ഇതു ബന്ധിപ്പിച്ചിരിക്കുന്നു. 1909 ൽ ആരംഭിച്ച വെസ്റ്റ്മോറെലാന്റ് എന്ന വിളിക്കപ്പെട്ടിരുന്ന ഇവിടുത്തെ തപാലോഫീസ് 1912 ൽ അടച്ചുപൂട്ടുകയും 1919 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1936 ൽ ഇത് വെസ്റ്റ്മോർലാന്റ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 1934 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. 1920 മുതൽ 1950 കൾ വരെ വെസ്റ്റ്മോർലാന്റ് അനധികൃത ഗെയിമിംഗ് സ്ഥാപനങ്ങൾക്കും അനേകം വേശ്യാലയങ്ങളും നിലനിൽക്കുന്ന സ്ഥലമായിരുന്നു, എന്നാൽ പിന്നീട് നഗരത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ ഇത് നശിപ്പിക്കപ്പെട്ടിരുന്നു.

  1. 1.0 1.1 "Westmorland". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved April 8, 2013.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്മോർലാൻറ്&oldid=3645639" എന്ന താളിൽനിന്ന് ശേഖരിച്ചത്