അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു കൗണ്ടിയാണ് ഇമ്പീരിയൽ കൗണ്ടി. 2010 ലെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 174,528 ആയിരുന്നു.[2] കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്നത് എൽ സെൻട്രോ നഗരത്തിലാണ്.[3] 1907 ൽ സ്ഥാപിതമായ ഇത് കാലിഫോർണിയയിൽ സ്ഥാപിതമായ അവസാനത്തെ കൗണ്ടിയായിരുന്നു. ഇമ്പീരിയൽ കൗണ്ടി, എൽ സെൻട്രോ CA മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു. ഇത് സംസ്ഥാനത്തെ ഏറ്റവും ചെറുതും, എന്നാൽ സാമ്പത്തികമായി വിഭിന്നവുമായ സതേൺ കാലിഫോർണിയ അതിർത്തി മേഖലയുടെ ഭാഗവുംകൂടിയാണ്.[4] ദൂരെ കാലിഫോർണിയയുടെ തെക്കുകിഴക്കായി ഇമ്പീരിയൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ കൗണ്ടി, അരിസോണയും മെക്സിക്കോയുമായി അതിരുകൾ പങ്കിടുന്നു.

ഇമ്പീരിയൽ കൗണ്ടി, കാലിഫോർണിയ
County of Imperial
Images, from top down, left to right: The fields of Imperial Valley, Salton Sea, Imperial County Courthouse
പതാക ഇമ്പീരിയൽ കൗണ്ടി, കാലിഫോർണിയ
Flag
Official seal of ഇമ്പീരിയൽ കൗണ്ടി, കാലിഫോർണിയ
Seal
Location in the U.S. state of California
Location in the U.S. state of California
California's location in the United States
California's location in the United States
Country United States
State California
RegionImperial Valley
IncorporatedAugust 7, 1907
നാമഹേതുImperial Valley, which was named after the Imperial Land Company
County seatEl Centro
Largest cityEl Centro
വിസ്തീർണ്ണം
 • ആകെ4,482 ച മൈ (11,610 ച.കി.മീ.)
 • ഭൂമി4,177 ച മൈ (10,820 ച.കി.മീ.)
 • ജലം305 ച മൈ (790 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം4,551 അടി (1,387 മീ)
ജനസംഖ്യ
 • ആകെ1,74,528
 • കണക്ക് 
(2016)
1,82,883
 • ജനസാന്ദ്രത39/ച മൈ (15/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
Area codes442/760
FIPS code06-025
GNIS feature ID277277
വെബ്സൈറ്റ്www.co.imperial.ca.us

ഈ പ്രദേശം ഉയർന്ന താപനിലയും പ്രതിവർഷം ശരാശരി മൂന്ന് ഇഞ്ച് (75 മില്ലിമീറ്റർ) മഴയും മാത്രം ലഭിക്കുന്ന ഒരു മരുഭൂമിയാണെങ്കിലും സമ്പദ്‍വ്യവസ്ഥ പൂർണ്ണമായും, കൊളറാഡോ നദിയിൽനിന്ന് ഓൾ-അമേരിക്കൻ കനാൽ മാർഗ്ഗം നടപ്പാക്കിയിരിക്കുന്ന ജലസേചനം വഴിയുള്ള കാർഷിക വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണു നിലനിൽക്കുന്നത്. ഇമ്പീരിയൽ താഴ്വര തന്നെ യു.എസ്., മെക്സിക്കൻ സംസ്കാരങ്ങളുടെ ഒരു സമ്മിശ്ര കേന്ദ്രമാണ്. അമേരിക്കൻ ഭാഗത്തുള്ളവരിൽ ഭൂരിഭാഗം നിവാസികളും മെക്സിക്കൻ അമേരിക്കൻ വംശജരും, മെക്സിക്കൻ വശത്തുള്ളവർ ദശാബ്ദങ്ങളായി യുഎസ് സംസ്കാരത്തിന്റെ വലിയ സ്വാധീനവലയത്തിലുള്ളവരുമാണ്. മുഴുവൻ താഴ്വരയും വെളളക്കാർ, ഏഷ്യൻ അമേരിക്കക്കാർ, കുറച്ച് ആഫ്രിക്കൻ അമേരിക്കക്കാർ, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങൾ എന്നിങ്ങനെ പല വംശീയതയിലുള്ളവരുടെ മിശ്രിതമാണ്.

  1. "Blue Angels Peak". Peakbagger.com. Retrieved February 23, 2015.
  2. 2.0 2.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-11. Retrieved April 4, 2016.
  3. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  4. [പ്രവർത്തിക്കാത്ത കണ്ണി] [1] [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇമ്പീരിയൽ_കൗണ്ടി&oldid=3651635" എന്ന താളിൽനിന്ന് ശേഖരിച്ചത്