ബ്രൗളി (മുൻകാലത്ത് ബ്രാലി) അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ ഇമ്പീരിയൽ കൌണ്ടിയിലെ ഇമ്പീരിയൽ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ൽ 22,052 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 24,953 ആയി വർദ്ധിച്ചിരുന്നു. നഗരം ഒരു പ്രധാനപ്പെട്ട കന്നുകാലി, കാലിത്തീറ്റ വ്യവസായകേന്ദ്രമാണ്. വർഷം മുഴുവനും നീണ്ടുനിൽക്കുന്ന കൃഷിയാണ് ഈ നഗരത്തിന്റെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്. ഇവിടെ വേനൽക്കാലത്ത് പകൽസമയങ്ങളിലെ താപനില പലപ്പോഴും 105 ° F (41 ° C) കവിയുന്നു.

ബ്രൌളി നഗരം
City Hall of Brawley
City Hall of Brawley
Location of Brawley in Imperial County, California.
Location of Brawley in Imperial County, California.
ബ്രൌളി നഗരം is located in the United States
ബ്രൌളി നഗരം
ബ്രൌളി നഗരം
Location in the United States
Coordinates: 32°58′43″N 115°31′49″W / 32.97861°N 115.53028°W / 32.97861; -115.53028
CountryUnited States
StateCalifornia
CountyImperial
IncorporatedApril 6, 1908[1]
വിസ്തീർണ്ണം
 • ആകെ8.11 ച മൈ (20.99 ച.കി.മീ.)
 • ഭൂമി8.11 ച മൈ (20.99 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം−112 അടി (−34 മീ)
ജനസംഖ്യ
 • ആകെ24,953
 • കണക്ക് 
(2016)[5]
26,149
 • ജനസാന്ദ്രത3,225.88/ച മൈ (1,245.53/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP code
92227
Area codes442/760
FIPS code06-08058
GNIS feature IDs1656443, 2409893
വെബ്സൈറ്റ്www.brawley-ca.gov

ചരിത്രം

തിരുത്തുക

ഇംപീരിയൽ ലാൻഡ് കമ്പനി 1902 ൽ ഈ നഗരം സ്ഥാപിക്കുകയും സ്ഥലമുടമയായ ജെ.എച്ച്. ബ്രാലിയുടെ ബഹുമാനാർത്ഥം നഗരത്തിനു ബ്രാലി എന്ന് പേരിടുകയും ചെയ്തു. പിന്നീട് ബ്രാലി തന്റെ പേരുപയോഗിക്കാനുള്ള അനുമതി നിരസിച്ചതിനുശേഷം നഗരത്തിന്റെ പേര് ബ്രൌളി എന്നാക്കി മാറ്റി. 1903 ൽ നഗരത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് തുറന്നു.

1908 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. റെയിൽവേഡുകളിൽ ഉൾപ്പെട്ട 100 പേരുടെ പട്ടിക മാത്രമായിരുന്നു ഇത്. റെയിൽറോഡ് പണികളിലേർപ്പെട്ടിരുന്നവരും പ്രദേശത്തെ ആദ്യകാല കൃഷിക്കാരുമായ ഏകദേശം 100 പേരുൾപ്പെട്ടവർ താമസിച്ചിരുന്ന ഒരു ടെന്റ് സിറ്റിയായി നിലനിന്നിരുന്ന ഈ നഗരം 1908 ൽ സംയോജിപ്പിക്കപ്പെട്ടു. 1950 കളിൽ ഇവിടെ 11,922 പേർ അധിവസിച്ചിരുന്നു. 1950 ൽ 11,922 ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരത്തിലെ ജനസംഖ്യാവളർച്ച 1960 കൾ മുതൽ 1990 കളുടെ തുടക്കം വരെ കുറഞ്ഞുവന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ബ്രൗളി നഗരം കൊളറാഡോ മരുഭൂമിയിലും ലോവർ കൊളറാഡോ നദിയുടെ താഴ്‍വരയിലുമായി സ്ഥിതി ചെയ്യുന്നു. ഇമ്പീരിയൽ താഴ്‍വരയിലെ മറ്റ് നഗരങ്ങളേപ്പോലെ ഈ നഗരത്തിന്റെ നിലനിൽപ്പ് സമുദ്ര നിരപ്പിനു താഴെയാണ്.

എൽ‌ സെൻട്രോയ്ക്ക് 13 മൈൽ (21 കി. മീ.) വടക്കായും, അരിസോണയിലെ യുമ നഗരത്തിന് 70 മൈൽ പടിഞ്ഞാറായും പാം സ്പ്രിങ്ങ്സിന് 95 മൈൽ തെക്കു കിഴക്കായും സാൻ ഡിയേഗോയ്ക്ക് 130 മൈൽ കിഴക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച്, ബ്രൗളി നഗരത്തിന്റെ ആകെ വിസ്തീർണ്ണം 7.7 ചതുരശ്ര മൈൽ (20 ചതുരശ്ര കിലോമീറ്റർ) ആണ്. നഗരത്തിന്റെ പരിധിക്കുള്ള ഭൂപ്രകൃതി, നഗരത്തിലൂടെ കാലികമായി ഒഴുകുന്ന അലമോ നദിയും ന്യൂ റിവർ നദിയുമൊഴികെ മുഴുവനും കരഭൂമിയും നഗര പരിധിക്കകത്തുള്ള പ്രദേശങ്ങളുമാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും മലിനപ്പെട്ട നദിയായി ന്യൂ നദി റിപ്പോർട്ടു ചെയ്യപ്പെടുന്നു.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 7, 2013.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "Brawley". Geographic Names Information System. United States Geological Survey.
  4. "Brawley (city) QuickFacts". United States Census Bureau. Archived from the original on 2015-02-26. Retrieved February 25, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ബ്രൌളി&oldid=3639529" എന്ന താളിൽനിന്ന് ശേഖരിച്ചത്