വെള്ള ഈച്ച

(വെള്ളീച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നോ രണ്ടോ മില്ലി മീറ്റർ മാത്രം നിളമുള്ള വെളുത്തനിറമുള്ള ഈ ഈച്ചകൾ കോട്ടൺ വൈറ്റ് ഫ്ലൈ (The Cotton White Fly) എന്ന പേരിൽ അറിയപ്പെടുന്ന വെള്ള ഈച്ച. ഇലകളിൽ നിന്ന് നീരുകുടിക്കുന്ന ഇവ വിളകൾക്ക് വൻതോതിൽ വിനാശം വിതക്കുന്നു.[2]

വെള്ള ഈച്ച
Whiteflies (Trialeurodes vaporariorum)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Aleyrodoidea
Family:
Aleyrodidae
Subfamilies[1]

Aleurodicinae
Aleyrodinae
Udamoselinae

വെള്ള ഈച്ചകളിൽ 1550 ഇനം ഈച്ചകൾ കണ്ടുവരുന്നു. ഇവ ഒരു വലിയ സസ്യസമൂഹത്തെയാണ് തിന്നൊടുക്കുന്നത്. ഇവ വിനാശകാരികളായ വൈറസ് വാഹകരുമാണ്. ഈ വൈറസ്സുകൾ സസ്യരോഗങ്ങൾ ഉണ്ടാക്കുന്നു. അന്റാർട്ടിക്കയിലൊഴികെ ലോകത്തിന്റെ മറ്റെല്ലായിടത്തും ജീവിക്കാൻ ഇവയ്ക്കു കഴിയും. രാസ കീടനാശിനിക്കെതിരേ വേഗത്തിൽ പ്രതിരോധം നേടുന്നു.[3]

കാർഷിക വെല്ലുവിളികൾ

തിരുത്തുക

മനുഷ്യരുടെ കാർഷിക വൃത്തിയിൽ വളരെ വലിയ ഒരു വെല്ലുവിളിയാണ് ഈ ജീവികൾ, ധാരാളം സസ്യങ്ങളെ ഇവ തിന്നു നശിപ്പിക്കുന്നതായി കാണാനാവും. ഭക്ഷ്യ കൃഷിയിൽ പല ഘട്ടങ്ങളിലും ഈ ഈച്ചകൾ സസ്യങ്ങളെ ആക്രമിക്കുന്നു. ഈച്ചയും ഇതിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുവും ഇലകളുടെ അടിവശത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നതാണ് ഏറ്റവും വലിയ നാശനഷ്ടത്തിനിടയാക്കുന്നത്. മുളകു ചെടിയെ ബാധിക്കുന്ന ഇല ചുരുളൽ (ലീഫ് കർൾ ഇംഗ്ലീഷ്: Leaf curl) എന്ന വൈറസ് രോഗവും ഇവ പരത്തുന്നു. ഇവയെ നിയന്ത്രിക്കാൻ രാസകീടനാശിനികളും അതുപോലെ തന്നെ ജൈവകീടനിയന്ത്രണ സംവിധാനങ്ങളും ലഭ്യമാണ്.[4]

ജൈവനിയന്ത്രണം

തിരുത്തുക

ഒഴിഞ്ഞ ടിന്നിന്റെയോ മറ്റോ പുറത്ത് മഞ്ഞ നിറത്തിലെ ചായം പൂശി ഉണക്കി, അതിൽ ആവണക്കെണ്ണ പുരട്ടി തോട്ടങ്ങളിൽ സ്ഥാപിക്കുന്നത് ഈച്ചകളെ ആകർഷിച്ച് ആവണക്കെണ്ണയിൽ കുടുക്കി നശിപ്പിക്കാൻ സഹായിക്കും. ടിന്നിനു പകരം, കടും മഞ്ഞ കടലാസുകളോ പ്ലാസ്റ്റിക് ഷീറ്റുകളോ ആവെണക്കെണ്ണ പുരട്ടി വലിച്ചു കെട്ടി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഈ കെണി വൃത്തിയാക്കി ആവെണക്കെണ്ണ പുരട്ടേണ്ടതാണ്.[4]

വെർട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗപ്പെടുത്തിയും വെളുത്തുള്ളി, ബാർസോപ്പ്, വേപ്പെണ്ണ എന്നിവ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന ലായനിയുടെ ഉപയോഗത്തിലൂടെയും ഈച്ചകളെ നിയന്ത്രിക്കാനാകും. ഈ മരുന്നുകൾ ഇലയുടെ രണ്ടു ഭാഗത്തും ഒരുപോലെ തളിക്കുന്നത് കൂടുതൽ ഗുണം ചെയ്യും..[4]

അവലംബങ്ങൾ

തിരുത്തുക
  1. Martin, J.H. & Mound, L.A. "An annotated check list of the world's whiteflies (Insecta: Hemiptera: Aleyrodidae)." Zootaxa 1492 (2007): 1–84.
  2. വിനാശ കാരികളായ ഈച്ചകൾ
  3. ഐപിഎം. യുസിഡേവിസ് എഡ്യു
  4. 4.0 4.1 4.2 രവീന്ദ്രൻ തൊടീക്കളം (16 ഫെബ്രുവരി 2015). "വെള്ളീച്ചകളെ നിയന്ത്രിക്കാം". മാതൃഭൂമി. Archived from the original on 2015-02-20. Retrieved 20 ഫെബ്രുവരി 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ള_ഈച്ച&oldid=3645548" എന്ന താളിൽനിന്ന് ശേഖരിച്ചത്