വെള്ളിലപ്പള്ളി

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്ക് പരിധിയിലുള്ള ഒരു ഗ്രാമമാണ് വെള്ളിലപ്പള്ളി.[1] ഇത് രാമപുരം ഗ്രാമപഞ്ചായത്തിനു കീഴിലാണ്. പാലായിൽ നിന്ന് ഏകദേശം 11 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്ന് ഏകദേശം 42 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

വെള്ളിലപ്പള്ളി
ഗ്രാമം
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിരാമപുരം ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ17,090
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ഭൂമിശാസ്ത്രം

തിരുത്തുക

ഗ്രാമത്തിൻ്റെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 2981 ഹെക്ടറാണ്. സെൻസസ് 2011-ലെ വിവരങ്ങൾ പ്രകാരം വെള്ളിലപ്പള്ളി ഗ്രാമത്തിന്റെ ലൊക്കേഷൻ കോഡ് അല്ലെങ്കിൽ വില്ലേജ് കോഡ് 628116 ആണ്. നെൽവയലുകളും കുന്നുകളും സമതല പ്രദേശങ്ങളുമടങ്ങിയതാണ് ഈ ഗ്രാമം. ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2001 ലെ കനേഷുമാരി പ്രകാരം വെള്ളിലപ്പള്ളി ഗ്രാമത്തിൽ 8,477 പുരുഷന്മാരും 8,613 സ്ത്രീകളും ഉൾപ്പെടെ 17,090 ജനസംഖ്യയുണ്ട്.[2] ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 89.42% ആണ്, അതിൽ 90.05% പുരുഷന്മാരും 88.80% സ്ത്രീകളും സാക്ഷരരാണ്.

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=വെള്ളിലപ്പള്ളി&oldid=4286757" എന്ന താളിൽനിന്ന് ശേഖരിച്ചത്