വെള്ളിനക്ഷത്രം
മലയാള ചലച്ചിത്രം
(വെള്ളിനക്ഷത്രം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1949-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വെള്ളിനക്ഷത്രം.[1] കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയായ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച പ്രഥമ ചിത്രമാണ് വെള്ളിനക്ഷത്രം.[2] ബി.എ. ചിദംബരനാഥ് സംഗിതസംവിധായകനായി സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.[3] ഈ ചിത്രത്തിന്റെ പാട്ടു പുസ്തമല്ലതെ യാതൊന്നുംതന്നെ ഇന്ന് അവശേഷിച്ചിട്ടില്ല.[4] ഫെലിക്സ് ജെ.എച്ച്. ബെയിസ് എന്ന ജർമൻ സ്വദേശിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അഭയദേവ് ഈ ചിത്രത്തിലാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ തികച്ചും പരാജയമായിരുന്നു.[5]
വെള്ളിനക്ഷത്രം | |
---|---|
സംവിധാനം | ഫെലിക്സ് ജെ ബെയിസ് |
നിർമ്മാണം | എം. കുഞ്ചാക്കോ കെ.വി. കോശി |
കഥ | കുട്ടനാട് രാമകൃഷ്ണപിള്ള |
അഭിനേതാക്കൾ | ഗായക പീതാംബരം പി.എ. അംബുജം കുട്ടനാട് രാമകൃഷ്ണപിള്ള മിസ് കുമാരി ലളിതാദേവി കണ്ടിയൂർ പരമേശ്വരൻ പിള്ള ബേബി ഗിരിജ |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഛായാഗ്രഹണം | കെ.ഡി. ജോർജ് |
റിലീസിങ് തീയതി | 14/01/1949 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഗായക പീതാംബരം
- അംബുജം
- കുട്ടനാട് രാമകൃഷ്ണപിള്ള
- മിസ് കുമാരി
- ലളിത
- കണ്ടിയൂർ പരമേശ്വരൻ പിള്ള
- ബേബി ഗിരിജ
ഗാനങ്ങൾ
തിരുത്തുകഅഭയദേവ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ്, ചെറായി ദാസ് എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചെറായി അംബുജം, ഗായക പീതാംബരം, പൊൻകുന്നം അംബുജം, സാവിത്രി ആലപ്പുഴ എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചത്.
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം - ഫെലിക്സ് ജെ. ബെയ്സി
- കഥ - കുട്ടനാട് രാമകൃഷ്ണപിള്ള
- ബാനർ - കെ. ആന്റ് കെ. പ്രൊഡക്ഷൻസ്
- നിർമ്മാണം - കുഞ്ചാക്കോ, എം.വി. കോശി
- എഡിറ്റർ - കെ.ഡി. ജോർജ്
അവലംബം
തിരുത്തുക- ↑ "Kerala Government Public Relations Department". Archived from the original on 2005-08-28. Retrieved March 15, 2013.
- ↑ "Melody of memories" Archived 2011-06-27 at the Wayback Machine.. The Hindu. Retrieved March 15, 2013.
- ↑ "B. A. Chidambaranath". Cinema Mangalam: 34, 35. September 24, 2007.
{{cite journal}}
:|access-date=
requires|url=
(help) - ↑ "Complete musician". The Hindu. September 07, 2007. Archived from the original on 2011-06-29. Retrieved March 14, 2011.
{{cite web}}
: Check date values in:|date=
(help) - ↑ "Nalla Thanka 1950" Archived 2010-09-05 at the Wayback Machine.. The Hindu. Retrieved March 14, 2011.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Vellinakshatram ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Vellinakshatram at the Malayalam Movie Database