കാർഷിക കോളേജ്, വെള്ളായണി

കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള പഠന ഗവേഷണ സ്ഥാപനം
(വെള്ളായണി കാർഷിക കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാർഷിക പഠന ഗവേഷണ സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിൽ വെള്ളായണി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാർഷിക കോളേജ്, വെള്ളായണി. [2]പഴയ തിരുവിതാംകൂർ രാജകുംടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക-വനപരിപാലന വിഷയങ്ങളുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠന പദ്ധതികൾ ഇവിടെ നടത്തപ്പെടുന്നു.[1]

കാർഷിക കോളേജ്, വെള്ളായണി
തരംസർക്കാർ കാർഷിക ഗവേഷണ സ്ഥാപനം
സ്ഥാപിതം1955
പ്രധാനാദ്ധ്യാപക(ൻ)ഡോ. അനിൽകുമാർ എ[1]
സ്ഥലംവെള്ളായണി, തിരുവനന്തപുരം-695522, കേരളം, ഭാരതം
അഫിലിയേഷനുകൾകേരള കാർഷിക സർവകലാശാല
വെബ്‌സൈറ്റ്http://coavellayani.kau.in

ചരിത്രം

തിരുത്തുക

1955 മേയ്‍മാസത്തിൽ ആരംഭിച്ച കാർഷിക കോളേജ്, വെള്ളായണി ഇന്ന് ഇന്ത്യയിലെ മികച്ച കാർഷിക പഠനകേന്ദ്രമാണ്. ബിരുദ കോഴ്സുകൾക്ക് ശേഷം 1962ൽ എം.എസ്.സി.(അഗ്രി.) അടക്കമുള്ള ബിരുദാനന്ദര ബിരുദ കോഴ്സുകളും 1695 മുതൽ എം.ഫിൽ. കോഴ്സുകളും ആരംഭിച്ചു. കോളേജ് കൃഷിഭൂമിയുടെ വികസനത്തോടെ കാർഷിക ബിരുദ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രവർത്തന പരിചയവും പ്രായോഗിക പഠന സൗകര്യവും ലഭ്യമായി. കൂടാതെ ബിരുദാനന്തര ബിരുദ പഠനവും ഗവേഷണ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങളും ഇവിടെയുണ്ടായി.[1]

1972ൽ കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായപ്പോൾ കാർഷിക കോളേജ്, വെള്ളായണി അതിന്റെ അവിഭാജ്യ ഘടകമായി മാറി. സർവ്വകലാശാലയുടെ ഭാഗമായതോടെ കാർഷിക കോളേജിന്റെ പഠന ഗവേഷണ പ്രവർത്തനങ്ങളിൽ വലിയ പുരോഗതിയുണ്ടായി.[1]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 1.3 "College of Agriculture, Vellayani". http://coavellayani.kau.in. {{cite web}}: External link in |website= (help)
  2. "The Queen, The Palace and The College: Sagas Untold - History of Maharani Sethu Lakshmi Bayi, the Lalindloch Palace and the College of Agriculture, Vellayani".