കേരള കാർഷിക സർവ്വകലാശാല

കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല
(കേരള കാർഷിക സർവകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 10°32′51.29″N 76°17′6.5″E / 10.5475806°N 76.285139°E / 10.5475806; 76.285139 കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല, തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാ‍ർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു.

Kerala Agricultural University
കേരള കാർഷിക സർവ്വകലാശാല
KeralaAgriculturalUniversity-entrance.JPG
തരംPublic
സ്ഥാപിതം1971
ചാൻസലർപി. സദാശിവം
വൈസ്-ചാൻസലർഡോ. ആർ. ചന്ദ്രബാബു
സ്ഥലംവെള്ളാനിക്കര, തൃശ്ശൂർ, കേരള, ഇന്ത്യ
ക്യാമ്പസ്Urban
AcronymKAU
അഫിലിയേഷനുകൾIndian Council of Agricultural Research (ICAR)
വെബ്‌സൈറ്റ്www.kau.edu

ചരിത്രംതിരുത്തുക

കേരള നിയമസഭ പാസ്സാക്കിയ 1971 ലെ കാർഷിക സർവ്വകലാശാല നിയമപ്രകാരം, കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായി. 1971 ഫെബ്രുവരി 24 ന് നിലവിൽ വന്നെങ്കിലും 1972 ഫെബ്രുവരി 1 നാണ് ആറളം സർവകലാശാല യഥാർഥത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് കേരള സർക്കാരിന്റെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപത്തി ഒന്നു ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയുടെ അധീനതയിലായി. 2010 ൽ കേരള കാർഷിക സർവ്വകലാശാലയെ വിഭജിച്ച് Kerala University of Fisheries and Ocean Studies, Kerala Veterinary and Animal Sciences University എന്നീ സർവ്വകലാശാലകൾ രൂപീകരിച്ചു.

ഗവേഷണ കേന്ദ്രങ്ങൾതിരുത്തുക

 1. പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, പട്ടാമ്പി, പാലക്കാട്.
 2. വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ
 3. അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി
 4. കശുമാവ് ഗവേഷണ കേന്ദ്രം, മാടക്കത്തറ
 5. കാർഷിക ഗവേഷണ കേന്ദ്രം, ആനക്കയം
 6. ഔഷധ സുഗന്ധ തൈല ഗവേഷണ കേന്ദ്രം, ഓടക്കാലി
 7. പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം
 8. ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ
 9. കാർഷിക ഗവേഷണകേന്ദ്രം, മണ്ണുത്തി
 10. നാളികേര ഗവേഷണ കേന്ദ്രം, ബാലരാമപുരം
 11. CSRC, കരമന
 12. Cadbury Cocoa Research Project, വെള്ളാനിക്കര

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾതിരുത്തുക

 1. പീലിക്കോട്
 2. അമ്പല‌വയൽ
 3. പട്ടാമ്പി
 4. കുമരകം

കൃഷി വിജ്ഞാന കേന്ദ്രങ്ങൾതിരുത്തുക

 1. കൊല്ലം (സദാനന്ദപുരം)
 2. കോട്ടയം (കുമരകം)
 3. തൃശ്ശൂർ (വെള്ളാനിക്കര)
 4. പാലക്കാട് (പട്ടാമ്പി)
 5. മലപ്പുറം (തവനൂർ)
 6. കണ്ണൂർ (പന്നിയൂർ)
 7. വയനാട് (അമ്പലവയൽ)

കോളേജുകൾതിരുത്തുക

 1. KAU Headquarterts, വെള്ളാനിക്കര
 2. കാർഷിക കോളേജ്, വെള്ളായണി
 3. കാർഷിക കോളേജ് പടന്നക്കാട്
 4. College of Co-operation Banking and Management, വെള്ളാനിക്കര
 5. College of Forestry, വെള്ളാനിക്കര
 6. College of Horticulture, വെള്ളാനിക്കര
 7. കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂർ

സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങൾതിരുത്തുക

നെല്ല്തിരുത്തുക

PTB 39 ജ്യോതി 1974 പട്ടാമ്പി-10 x ഐ. ആർ.-8 (HS)
PTB 40 ശബരി 1974 ഐ. ആർ.8/2 x Annapoorna (HS)
PTB 41 ഭാരതി 1974 പട്ടാമ്പി 10 x ഐ. ആർ.-8 (HS)
PTB 42 സുവർണ്ണമോദൻ 1976 ARC-11775 (S )
PTB 43 സ്വർണ്ണപ്രഭ 1985 ഭവാനി x ത്രിവേണി (HS)
PTB 44 രശ്മി 1985 ഊർപ്പാണ്ടി (വർഗ്ഗഭ്രംശം)
PTB 45 മട്ട ത്രിവേണി 1990 ത്രിവേണി ഉപജന്യം
PTB 46 ജ്യതി 1990 ഐ. ആർ. 2061 x ത്രിവേണി (HS)
PTB 47 നീരജ 1990 ഐ. ആർ. 20 x ഐ. ആർ. 5 (HS)
PTB 48 നിള 1992 (തിവേണി x വെള്ളത്തിൽ കുളപ്പാല x Co-25
PTB 49 കൈരളി 1993 ഐ. ആർ. 36 x ജ്യോതി (HS)
PTB 50 കാഞ്ചന 1993 ഐ. ആർ. 36 x Pavizham (HS)
PTB 51 ആതിര 1993 ബി. ആർ. 51-46-1 x Cul 23332-2 (HS)
PTB 52 ഐശ്വര്യ 1993 ജ്യോതി x ബി.ആർ. 51-46-1
PTB 53 മംഗള മസൂരി 1998 മസൂരി ഉപജന്യം
PTB 54 കരുണ 1998 CO.25 X H4 (HS)
MO 4 ഭദ്ര 1978 ഐ. ആർ. 8 x പട്ടാമ്പി 20 (HS)
MO 5 ആശ 1981 ഐ. ആർ. 11 x കൊച്ചുവിത്ത് (HS)
MO 6 പവിഴം 1985 ഐ. ആർ. 8 x കരിവേനൽ (HS
MO 7 കാർത്തിക 1987 ത്രിവേണി x ഐ. ആർ. 15399 (HS)
MO 8 അരുണ 1990 ജയ x പട്ടാമ്പി 33 (HS)
MO 9 മകം 1990 ARC 6650 x ജയ (HS)
MO 10 രമ്യ 1990 ജയ x പട്ടാമ്പി 33 (HS)
MO 11 കനകം 1990 ഐ. ആർ. 1561 x പട്ടാമ്പി 33 (HS)
MO 12 രഞ്ജിനി 1996 MO 5 x മെച്ചപ്പെടുത്തിയ സോണ (Pedigree selection)
MO 13 പവിത്ര 1998 സുരേഖ X MO5 (Pedigree selection)
MO 14 പഞ്ചമി 1998 പോതന X MO5 (Pedigree selection)
MO 15 രമണിക 1998 Mutant of Mo1 വർഗ്ഗഭ്രംശം
MO 16 ഉമ 1998 MO6 X പൊക്കാളി (Pedigree selection)
MO17 രേവതി 1998 Cul. 1281 X MO6 (Pedigree selection)
MO18 കരിഷ്മ 1998 Mo1 X MO6 (Pedigree selection)
MO19 കൃഷ്ണാഞ്ജന 1998 MO1 X MO6 (Pedigree selection)
KYM 1 ലക്ഷ്മി 1981 കൊട്ടാരക്കര 1 x പൊടുവി (HS)
KYM 2 ഭാഗ്യ 1985 തടുക്കൻ x ജയ (HS)
KYM 3 ഓണം 1985 (കൊച്ചുവിത്ത് x TNI) x ത്രിവേണി
KYM 4 ധന്യ 1992 ജയ x പട്ടാമ്പി 4 ( HS)
KYM 5 സാഗര 1993 ഊരുമുണ്ടകൻ പ്രാദേശികം (MS)
VTL -3 വൈറ്റില 3 1987 വൈറ്റില 1 X TN-1(HS)
VTL-4 വൈറ്റില 4 1993 ചെട്ടിവിരിപ്പ് x ഐ. ആർ. 4630-22-2-17(HS)
VTL-5 വൈറ്റില 5 1996 മസൂരി (വർഗ്ഗഭ്രംശം)
ACV - I ആരതി 1993 ജയ x പട്ടാമ്പി 33 (HS)
ഹ്രസ്വ 1993 ഐ. ആർ.-8 x T-140 (HS)
WND-3 ദീപ്തി 1998 ഇടവക (PS)
KTR-1 മകരം 1998 ചേറാടി പ്രാദേശികം (MS)
കുംഭം 1998 ചേറാടി പ്രാദേശികം (MS)
അഹല്യ 1998 (പട്ടാമ്പി 10 x TN I ) x TN I
ഹർഷ 2001
മനുപ്രിയ 2006 (PK3355-5-1-4) x ഭദ്ര
അനശ്വര 2006 പട്ടാമ്പി -20 ന്റെ വർഗ്ഗഭ്രംശം
VTL-7 വൈറ്റില 7 2006 ഐ. ആർ.8 x പാറ്റ്ന 23 സങ്കരം

ചിത്രശാലതിരുത്തുക

കുറിപ്പുകൾതിരുത്തുക

വെബ്‌സൈറ്റ്തിരുത്തുക

അവലംബംതിരുത്തുക


{{university-stub|

കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല