വെള്ളാട്ടഞ്ചൂർ
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് വെള്ളാട്ടഞ്ചൂർ. [1] കേച്ചേരി പുഴയുടെ തീരത്താണ് ഈ ഗ്രാമം നിലകൊള്ളുന്നത്. തൃശൂർ ടൗണിൽ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട് ഈ ഗ്രാമത്തിലേക്ക്. ഇവിടെയുള്ള ജനങ്ങൾ പ്രധാനമായും ചെയ്യുന്നത് കൃഷിയാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതൽ ഉള്ള പ്രദേശമാണിത്.
Vellattanjur | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Grama Panchayat |
(2001) | |
• ആകെ | 6,637 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680 601 |
Telephone code | 04885- |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Thrissur |
Lok Sabha constituency | Alathur |
Civic agency | Grama Panchayat |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം വെള്ളാട്ടഞ്ചൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 6637ആണ്. അതിൽ 3194 പുരുഷന്മാരും 3443 സ്ത്രീകളും ആണ്. [1]
ആരാധനാലയങ്ങൾ
തിരുത്തുകപ്രധാനമായി 3 ക്ഷേത്രങ്ങളാണ് ഉള്ളത് ഒരു പള്ളിയും.
- കൂട്ടുമുച്ചി ക്ഷേത്രം
- എറക്കാട് സുബ്രഹ്മണ്യ ക്ഷേത്രം
- ശ്രീരാമ ക്ഷേത്രം
- ഫാത്തിമ മാതാ ചർച്ച്