കേരളത്തിലെ ശുഷ്കവനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിതവൃക്ഷമാണ് വെള്ളദേവതാരം. (ശാസ്ത്രീയനാമം: Erythroxylum monogynum).റെഡ് സെഡാർ (Red Cedar) എന്നു വിളിക്കപ്പെടുന്ന ഈ മരം ഗോദാവരിയുടെ തീരത്തുള്ള കാടുകളിൽ സാധാരണമാണ്. ചന്ദനത്തിനു പകരം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. അവിടെ ഇത് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു[1]. വെള്ളദേവതാരത്തിന്റെ തടി വാറ്റി ഒരു വാർണിഷ് എടുക്കാറുണ്ട്[2].

വെള്ളദേവതാരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. monogynum
Binomial name
Erythroxylum monogynum
Roxb.

തടിക്ക് കാതലുണ്ട്. കാതൽ ഉറപ്പും ഭാരവും കൂടിയതാണ്. ഇതിനു സുഗന്ധവുമുണ്ട്. ഇത് അരച്ച് കളഭത്തിൽ മായം ചേർക്കാറുണ്ട്. ഇല ചിലർ പുഴുങ്ങി തിന്നാറുണ്ട്. ഇലയിൽ സിന്നമി കൊകേൻ എന്ന ആൽക്കലോയ്ഡും എണ്ണയും മറ്റും അടങ്ങിയിട്ടുണ്ട്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളദേവതാരം&oldid=3645566" എന്ന താളിൽനിന്ന് ശേഖരിച്ചത്