വെറ്റിലപ്പാറ പാലം

ചാലക്കുടിപ്പുഴയുടെ കുറുകെ വെറ്റിലപ്പാറയിലുള്ള പാലം

തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ കുറുകെ വെറ്റിലപ്പാറയിൽ നിർമ്മിച്ചിരിക്കുന്ന പാലമാണ് വെറ്റിലപ്പാറ പാലം. ഈ പാലം നിർമ്മിച്ചതുവഴി അങ്കമാലിയിൽ നിന്ന് അതിരപ്പള്ളിയിലേക്ക് മൂക്കന്നൂർ വഴി എളുപ്പവഴി തുറന്നു. എറണാകുളത്തുനിന്നും വരുന്നവർക്ക് ഈ പാലം വഴിയിലൂടെ എളുപ്പത്തിൽ അതിരപ്പിള്ളിയിൽ എത്തിച്ചേരാം. ഈ പാലത്തിന്റെ ഒരു വശം കാലടി പ്ലാന്റേഷൻ എസ്റ്റേറ്റും മറുവശത്ത് സിൽവർസ്റ്റോം അമ്യൂസ്മെന്റ് പാർക്കും സ്ഥിതിചെയ്യുന്നു. ചാലക്കുടിപ്പുഴയുടെ കുറുകെയുള്ള മറ്റൊരു പ്രധാന പാലമാണ് ചാലക്കുടിപ്പാലം.

വെറ്റിലപ്പാറ പാലം
വെറ്റിലപ്പാറ പാലം മറുകരയിൽ നിന്ന്
"https://ml.wikipedia.org/w/index.php?title=വെറ്റിലപ്പാറ_പാലം&oldid=3202739" എന്ന താളിൽനിന്ന് ശേഖരിച്ചത്