വെമ്പട്ടി ചിന്നസത്യം
കുച്ചിപ്പുടി ആചാര്യനായിരുന്നു വെമ്പട്ടി ചിന്നസത്യം (1929 ഒക്ടോബർ 25 - 2012 ജൂലൈ 29). കുച്ചിപ്പുടി നൃത്ത രൂപത്തിനു കൂടുതൽ പ്രചാരം നൽകിയ വ്യക്തിയാണ് ഇദ്ദേഹം[1].
വെമ്പട്ടി ചിന്നസത്യം | |
---|---|
ജനനം | വെമ്പട്ടി ചിന്നസത്യം ഒക്ടോബർ 25, 1929 |
മരണം | ജൂലൈ 29, 2012 |
തൊഴിൽ | നർത്തകൻ, നൃത്താചാര്യൻ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ: 1956 സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്: 1967 |
വെബ്സൈറ്റ് | http://www.kuchipudi.com |
1929 ഒക്‌ടോബർ 25 ന് ആന്ധ്രയിലെ കുച്ചിപ്പുടിയിൽ ജനിച്ചു. 1960-കളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും ചിന്നസത്യം പരിശീലനം നൽകിയിരുന്നു[2]. 1963-ൽ കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ചു. ആന്ധ്ര സർക്കാർ കാളിദാസ സമ്മാനവും തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരവും നൽകി ആദരിച്ചു. ഭാര്യ സ്വരരാജ ലക്ഷ്മി. അഞ്ചു മക്കളുണ്ട്. വാർധക്യ സഹജമായ അസുഖത്താൽ 2012 ജൂലൈ 29ന് ചെന്നൈയിലെ വസതിയിൽ അന്തരിച്ചു.
Operas |
---|
Padmavati Srinivasa Kalyanam |
Vipranarayana Charitam |
Menaka Viswamitra |
Kalyana Sakuntalam |
Bhama Kalapam |
Chandalika |
Rukmini Kalyanam |
Hara Vilasam |
Siva Dhanurbhangam and Ardha Nareeswaram |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മഭൂഷൺ (1956)[1]
- സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് (1967) [1]
- കാളിദാസ സമ്മാനം (ആന്ധ്രാ സർക്കാർ) [1]
- കലൈമാമണി പുരസ്കാരം [1]
അവലംബം
തിരുത്തുക- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 1.2 1.3 1.4 "കുച്ചിപ്പുടി ആചാര്യൻ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു". Archived from the original on 2012-07-29. Retrieved 2012-07-29.
- ↑ കുച്ചുപ്പുടി ആചാര്യൻ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു , മെട്രോ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]