വെനീസ്, അമേരിക്കൻ ഐക്യനാടുകളിലെ ലൂസിയാന സംസ്ഥാനത്തെ പ്ലാക്വെമൈൻസ് പാരീഷിൽ സ്ഥിതിചെയ്യുന്ന സംയോജിപ്പിക്കപ്പെടാത്ത സമൂഹവും സ്ഥലവുമാണ്. 2010 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 202 ആയിരുന്നു.[1] മിസിസിപ്പി നദിയുടെ പടിഞ്ഞാറ് തീരത്ത് ന്യൂ ഓർലിയൻസിലെ 77 മൈൽ തെക്കായിട്ടാണ് സ്ഥലത്തിൻറെ സ്ഥാനം ഈ സ്ഥലത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 29°16′37″N 89°21′17″W / 29.27694°N 89.35472°W / 29.27694; -89.35472 ആണ്.

Venice
Census-designated place & unincorporated community
രാജ്യം United States
സംസ്ഥാനം Louisiana
Parish Plaquemines
Elevation 0 ft (0.0 m)
Coordinates 29°16′37″N 89°21′17″W / 29.27694°N 89.35472°W / 29.27694; -89.35472
Area 1.628 sq mi (4.2 km2)
 - land 1.003 sq mi (3 km2)
 - water 0.625 sq mi (2 km2), 38.39%
Population 202 (2010)
Density 124.1/sq mi (47.9/km2)
Timezone CST (UTC-6)
 - summer (DST) CDT (UTC-5)
Area code 504
Location of Venice in Louisiana
Location of Louisiana in the United States

മിസിസിപ്പിയിലെ വാഹനം വഴി എത്തിച്ചേരാവുന്ന അവസാനത്തെ സമൂഹമായ ഇത് ഗ്രേറ്റ് റിവർ റോഡിലെ തെക്കൻ ടെർമിനസിലാണ്. ഈ ടൌണിൻറെ അപരനാമം "The end of the world" എന്നാണ്. ലൂസിയാനയിലെ വെനീസിലെ പോസ്റ്റൽ സിപ് കോഡ് 70091 ആണ്. 2001 ലെ കണക്കുകൾ പ്രകാരം വെനീസിലെയും അയൽ സമൂഹങ്ങളായ ഓർച്ചാഡ്, (പലപ്പോഴും വെനീസിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു) ലൂയിസിയാനയിലെ ബൂത്ത്‍വില്ലെയിലെയും യോജിച്ചുള്ള ജനസംഖ്യ 2975 കുടുംബങ്ങളിലായി 2,740 ആണ്. അതിൽ 460 ആൾക്കാർ വെനീസിൽ താമസിക്കുന്നു.വെനീസ് വൈവിധ്യമാർന്ന മത്സ്യങ്ങൾക്ക് പ്രസിദ്ധമാണ്.

ഭൂമിശാസ്ത്രം തിരുത്തുക

മിസിസ്സിപ്പി നദിയുടെ പടിഞ്ഞാറൻ തീരത്ത് വെനിസ് സ്ഥിതി ചെയ്യുന്നു. ഇതു സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 29°16′37″N, 89°21′17″W ആണ്. ഈ പ്രദേശത്തിൻറെ ആകെ വിസ്തൃതി 1.628 മൈൽ (2.620 കി.മീ) ആണ്. ഇതിൽ 1.003 മൈൽ (1.614 കി.മീ) കരഭൂമിയും ബാക്കി 0.625 മൈൽ (1.006 കി.മി) വെള്ളവുമാണ്.[2]


അവലംബം തിരുത്തുക

  1. "American FactFinder". United States Census Bureau. Retrieved 2011-05-14.
  2. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=വെനീസ്,_ലൂയിസിയാന&oldid=2965330" എന്ന താളിൽനിന്ന് ശേഖരിച്ചത്