വങ്കണനീലി
(വെങ്കണ്ണനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് വങ്കണനീലി (Blue Tiger Moth) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[1] ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.
വങ്കണനീലി | |
---|---|
വങ്കണനീലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. percota
|
Binomial name | |
Dysphania percota (Swinhoe, 1891)
|
ചിത്രശാല
തിരുത്തുക-
വങ്കണനീലി
-
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിന്ന്
അവലംബം
തിരുത്തുക- ↑ G.F., Hampson (1892). "Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae". Fauna of British India. 3 – via Zoological Survey of India.
പുറം കണ്ണികൾ
തിരുത്തുകDysphania percota എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.