വെങ്കടനരസിംഹരാജുവാരിപേട്ട തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

തമിഴ് നാടിന്റെ അതിർത്തിയോടു ചേർന്ന് ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് വെങ്കടനരസിംഹരാജുവാരിപേട്ട (Venkatanarasimharajuvaripeta) അഥവാ വെങ്കടനരസിംഹ രാജുവാരിപേട്ട് (Venkatanarasimha Rajuvaripet).[1] ദക്ഷിണ റെയിൽവേക്കു കീഴിൽ രേണിഗുണ്ട-ആറക്കോണം പാതയിലാണ് ഈ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണിത്. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ VKZ എന്ന കോഡാണ് വെങ്കടനരസിംഹരാജുവരിപ്പേട്ട തീവണ്ടി നിലയത്തിന് അനുവദിച്ചിരിക്കുന്നത്. ഒഡീഷയിലെ ഈബ് റെയിൽവേ സ്റ്റേഷന്നാണ് ഇന്ത്യയിൽ ഏറ്റവും നീളം കുറഞ്ഞ പേരുള്ള റെയിൽവേ സ്റ്റേഷൻ.

വെങ്കടനരസിംഹരാജുവാരിപേട്ട
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
Locationതടുക്കുപേട്ട, ചിറ്റൂർ ജില്ല, ആന്ധ്രാപ്രദേശ്
ഇന്ത്യ
Coordinates13°16′14″N 79°34′54″E / 13.2706°N 79.5817°E / 13.2706; 79.5817
Line(s)രേണിഗുണ്ട-ആറക്കോണം
Platforms2
Tracksബ്രോഡ്ഗേജ് 1,676 mm (5 ft 6 in)
Construction
Structure typeStandard (on ground station)
Parkingലഭ്യമാണ്
Other information
StatusFunctioning
Station codeVKZ
Zone(s) Southern Railway
Location
വെങ്കടനരസിംഹരാജുവാരിപേട്ട തീവണ്ടി നിലയം is located in Andhra Pradesh
വെങ്കടനരസിംഹരാജുവാരിപേട്ട തീവണ്ടി നിലയം
Location of Venkatanarasimharajuvaripeta railway station in Andhra Pradesh

തീവണ്ടികൾതിരുത്തുക

പാസഞ്ചർ തീവണ്ടികൾ മാത്രമാണ് ഇവിടെ നിർത്തുന്നത്.

അവലംബംതിരുത്തുക

  1. "Yahoo maps India". ശേഖരിച്ചത് 2009-01-15.

പുറം കണ്ണികൾതിരുത്തുക