വൂളി കാണ്ടാമൃഗം
അതിപുരാതന കാലത്ത് ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചവയുമായ കാണ്ടാമൃഗങ്ങളുടെ ഒരു ഉപവംശമാണ് വൂളി കാണ്ടാമൃഗം (Woolly Rhinoceros). വടക്കൻ യൂറോപ്പ് മുതൽ കിഴക്കൻ ഏഷ്യയിലുടനീളം വൂളി കാണ്ടാമൃഗങ്ങൾ വിഹരിച്ചിരുന്നു. ഇവയുടെ ഫോസിൽ ഏഷ്യ, യൂറോപ്പ് മുതലായ ഭൂഖണ്ഡങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫ്രാൻസിലുള്ള ഗുഹയിൽ ഇവയുടെ ചുവർ ചിത്രങ്ങൾ കാണപ്പെടുന്നുണ്ട്. ഇവയുടെ ശാസ്ത്രീയ നാമം: Coelodonta Antiquitatis എന്നാണ്. വൂളി കാണ്ടാമൃഗങ്ങൾക്ക് രണ്ടു കൊമ്പുകൾ ഉണ്ടായിരുന്നു. ഇവയുടെ ശരീരം മുഴുവൻ രോമങ്ങൾ നിറഞ്ഞിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന സുമാത്രൻ കാണ്ടാമൃഗങ്ങൾക്ക് വൂളി കാണ്ടാമൃഗങ്ങളോട് വളരെ സാമ്യം ഉണ്ട്. ഇവ സസ്യഭൂക്കായിരുന്നു. പുരാതന മനുഷ്യന്റെ വേട്ടയാടലോ, കാലാവസ്ഥാ മാറ്റം മൂലമോ ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നു കരുതുന്നു. അവസാന ഹിമയുഗം (10,000 വർഷം മുമ്പ്) വരെ ഇവ ജീവിച്ചിരുന്നു എന്നു കരുതുന്നു.
വൂളി കാണ്ടാമൃഗം | |
---|---|
![]() | |
Skeleton on display | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Bronn, 1831
|
Species: | †C. antiquitatis
|
Binomial name | |
Coelodonta antiquitatis (Blumenbach, 1807)
|
അവലംബംതിരുത്തുക
- ↑ "Woolly Rhino (Coelodonta antiquitatis)". International Rhino Foundation. മൂലതാളിൽ നിന്നും 2011-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 30, 2011.