വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ
ബ്രിട്ടീഷുഭരണത്തിനെതിരെ പടനയിച്ച പാഞ്ചാലക്കുറിച്ചിയിലെ ഒരു ഭരണാധികാരിയായിരുന്നു വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ (1760-1799).
വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ | |
---|---|
ഭരണകാലം | 2 ഫെബ്രുവരി 1790 - 16 ഒക്ടോബർ 1799 (9 വർഷങ്ങൾ, 8 മാസങ്ങൾ 14 ദിവസങ്ങൾ) |
പൂർണ്ണനാമം | വീമരാജ ജഗവീരപാണ്ഡ്യ സുബ്രഹ്മണ്യ കട്ടബ്ബൊമ്മൻ |
തമിഴിൽ | வீரபாண்டிய கட்டபொம்மன் |
തെലുഗിൽ | వీర పాండయ ఖత౨ బ౿మ |
ജനനം | ജനുവരി 3, 1761 |
ജന്മസ്ഥലം | പാഞ്ചാലക്കുറിച്ചി, തമിഴ് നാട് |
മരണം | ഒക്ടോബർ 16, 1799 | (പ്രായം 38)
മരണസ്ഥലം | കയത്താർ, തമിഴ് നാട്, ഇന്ത്യ |
പിൻഗാമി | ബ്രിട്ടീഷാധിപത്യം |
പിതാവ് | ജഗവീര കട്ടബൊമ്മൻ |
മാതാവ് | അറുമുഖത്തമ്മാൾ |
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ആറു ദശകങ്ങൾക്കുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ കട്ടബ്ബൊമ്മൻ പടനയിച്ചു എങ്കിലും ബ്രിട്ടീഷുകാർ, രക്തരൂക്ഷിതമായ ഒരു യുദ്ധത്തിനൊടുവിൽ കട്ടബ്ബൊമ്മനെ തടവിലാക്കുകയും 1799-ൽ തൂക്കിലേറ്റുകയും അദ്ദേഹത്തിന്റെ കോട്ട തകർക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. ഇന്ന് പാഞ്ചാലക്കുറിച്ചി തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ചരിത്രപ്രധാനമായ ഒരു സ്ഥലമാണ്. [1]
ജീവിതരേഖ
തിരുത്തുക1760 ജനുവരി 3ന് പാഞ്ചാലക്കുറിച്ചിയിൽ ജനിച്ചു. മുഴുവൻ പേര് വീമരാജ ജഗവീരപാണ്ഡ്യ സുബ്രഹ്മണ്യ കട്ടബ്ബൊമ്മൻ. പിതാവ്, ജഗവീര കട്ടബ്ബൊമ്മൻ, മാതാവ്, അറുമുഖത്തമ്മാൾ. പിതാവ് മദ്രാസ് രാജാവിന് കീഴിലുള്ള പാളയങ്ങൾ എന്നറിയപ്പെടുന്ന 72 നാട്ടുരാജ്യങ്ങളിൽ 47-ാമത്തെ നാട്ടു രാജ്യമായ അഴകിയ വീരപാണ്ഡ്യപുരം എന്ന നാട്ടുരാജ്യത്തിൻറെ ഭരണകർത്താവ്
വിജയനഗരസാമ്രാജ്യം 16-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തകർന്നപ്പോൾ, തമിഴ് നാട്ടിലെ അവരുടെ സാമന്തരാജ്യങ്ങൾ സ്വതന്ത്രങ്ങളായി. പാണ്ഡ്യരാജ്യം അന്നു ഭരിച്ചിരുന്നത് മധുരയിലെ നായ്ക്കന്മാരായിരുന്നു. അവർ രാജ്യം 72 പാളയങ്ങളായിത്തിരിക്കുകയും ചെയ്തു. 72 പ്രവശ്യകളിലേയും അധികാരികളെ നാട്ടുരാജാവായി പ്രഖ്യാപിക്കുകയും അവരെ പാളയക്കാരർ എന്ന സ്ഥാനപ്പേരിട്ടു വിളിക്കുകയും ചെയ്തു. ഇവർക്ക് രാജ്യഭരണത്തിനും നികുതിപിരിക്കാനും ക്രമസമാധാന പാലനത്തിനും നിയമവ്യവസ്ഥ പരിപാലിക്കാനും പ്രാദേശികകോടതികൾ നടത്താനും, യുദ്ധത്തിനായി സദാ ഒരു സേനയെ സജ്ജമാക്കാനുമുള്ള അധികാരവും മദ്രാസ് രാജാവ് പതിച്ചു നൽകി. 1736-ൽ ആർകോട്ടിലെ ചന്ദസാഹിബ് മധുരയിലെ അവസാനത്തെ രാജ്ഞിയിൽ നിന്ന് അധികാരം ഒരു വഞ്ചനയിലൂടെ പിടിച്ചെടുത്തു. എന്നാൽ അധികം വൈകാതെതന്നെ ആർക്കോട്ട് നവാബ് ചന്ദ്രാസാഹിബിനെ പ്രസിദ്ധമായ കർണാട്ടിക് യുദ്ധത്തിൽ വധിക്കകുകയും മദ്രാസ് രാജ്യം ഒട്ടുക്കെ ആർക്കോട് സാമ്രാജ്യത്തിന് കീഴിലാവുകയും ചെയ്തു. പക്ഷേ ഈ അധികാര കൈമാറ്റങ്ങളിൽ 72 പാളയക്കാറരിൽ ഭൂരിഭാഗവും തൃപ്തരല്ലായിരുന്നു. ഇത് മനസ്സിലാക്കിയ നവാബ് വിശാലമായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൻറെ ഭാഗമായി മദ്രാസ് രാജ്യത്തിലുടനീളം കോട്ടകളുടെ നിർമ്മാണം ആരംഭിച്ചു. തങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള നവാബിൻറെ ഈ പ്രവൃത്തി 72 പാളയക്കാരറും ഗോത്രനേതാക്കന്മാരുമായ രാജാക്കന്മാരെ ചൊടുപ്പിച്ചു. ഒരു മുസ്ലീംചക്രവർത്തിക്കു കീഴിൽ അടിമയായ സാമന്തന്മാരാകുന്നതിന് താൽപ്പര്യമില്ലായിരുന്ന അവർ പരമ്പരാഗതമായി മദ്രാസ് രാജാവിന് നൽകിവന്നിരുന്ന നികുതി ആർക്കോട്ട് നവാബിന് നൽകാതെയായി. ഇതിലുടെ തൻറെ വിശാലമായ സേനയെ തീറ്റിപോറ്റാനും, പുതിയകോട്ടകളുടെ നിർമ്മാണത്തിനും പണം ലഭിക്കില്ലന്ന കണ്ട നവാബ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഭീമമായ തുക കടംവാങ്ങി. എന്നാൽ താമസിക്കാതെ കടമായി വാങ്ങിയ തുക തിരികെ നൽകാനാവാതെ വരികയും, അതിനുപകരം കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് മദ്രാസ് രാജ്യത്തിൻറെ തെക്കന്മേഖലയിലെ നികുതിപിരിക്കാനുള്ള അവകാശം കമ്പനിക്കു നൽകുകയും ചെയ്തു. അങ്ങനെ തമിഴ്നാട്ടിൻറെ തെക്കന്മേഖലയിലെല്ലാം ബ്രിട്ടീഷ് നികുതി സബ്രദായം നിലവിൽ വന്നു. അതനുസരിച്ച് രാജ്യത്തിൻറെ ആഭ്യന്തര ഉൽപ്പാദനമേഖല പൂർണ്ണമായും ബ്രിട്ടീഷുകാർക്ക് തീറെഴുതപ്പെട്ടു. ഒട്ടു മിക്ക പാളയക്കാരറും രാജശാസനം ശിരസ്സിലേന്തി നിസ്സഹായരായ നോക്കിനിന്നപ്പോൾ പ്രജകൾ ഭീമമായ നികുതിയടച്ച് പട്ടിണിയും പരിവട്ടവുമായി ജീവിച്ചു. 1750-കളോടെ നികുതിയടയ്ക്കാത്ത പല നാട്ടുരാജാക്കന്മാരെയും ബ്രിട്ടീഷുകാർ തങ്ങളുടെ ഒത്താശയോടെ മുഹമ്മദ് യൂസഫ് ഖാൻ എന്ന ഒളിയാക്രമണ വിദഗ്ദ്ധനെ ഉപയോഗിച്ച് കാലപുരിക്കയച്ചു. പക്ഷേ തങ്ങൾക്കും മുഹമ്മദ് യൂസഫ് ഖാൻ ഒരു വെല്ലുവിളിയാകുമെന്ന് കണ്ടപ്പോൾ ബ്രിട്ടീഷ്- ആർക്കോട്ട് സംയുക്തസേന ആ നിഷ്ഠൂരനെയും കൊന്നുകളഞ്ഞു.
1793-ൽ പുതിയ കട്ടബ്ബൊമ്മൻ പരമ്പരയിലെ അഞ്ചാമത്തെ ഭരണകർത്താവും, മധുരനായ്ക്കരുടെ പാളയക്കാരറും (പ്രതിനിധി) ആയിരുന്ന വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ, മുപ്പതാമത്തെ വയസ്സിൽ, 1790 ഫെബ്രുവരി 2ന് അഴകിയ വീരപാണ്ഡ്യ പുരത്തിൻറെ രാജാവായത്. അമിത നികുതിമൂലം തൻറെ പ്രജകളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ അദ്ദേഹം, ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരിക്കുന്ന നികുതി തങ്ങളുടെ പരമാധികാരത്തിനോടുള്ള വെല്ലുവിളിയും പ്രജകളെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നും അതിനാൽ തൻറെ രാജ്യത്തുനിന്നും അണ പൈസ നികുതി കൊടിക്കില്ലെന്നും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കളക്ടർക്ക് എഴുതി. നേരിട്ടു കാണുവാനും ചർച്ച നടത്തുവാനും പലതവണ കളക്ടർ കട്ടബൊമ്മനോട് ആവശ്യപ്പെട്ടെങ്കിലും ആദ്ദേഹം കാണാൻ കൂട്ടാക്കിയില്ല. ഒടുവിൽ രാമനാഥപുരത്തെ സേതുപതി രാജാവിൻറെ കൊട്ടാരത്തിൽ വെച്ച് ചർച്ചക്കായി വരുവാൻ ഗവർണർ കട്ടബൊമ്മനോട് അപേക്ഷിച്ചുകൊണ്ട് കത്തയച്ചു. ചർച്ചക്കുവിളിച്ചശേഷം പൊടുന്നനെ വളഞ്ഞാക്രമിച്ച് പലരേയും കൊന്നതന്ത്രം കട്ടബൊമ്മനോട് വിലപോയില്ല. ചർച്ചക്കിടെ ആയുധമെടുത്ത ബ്രിട്ടീഷ് കമ്പനിയുടെ ഡെപ്യൂട്ടി കമാൻറിൻറെ തലയരിഞ്ഞുതള്ളിയ വീരപാണ്ഡ്യ കട്ടബൊമ്മൻ തൻറെ വേഷ പ്രഛന്നരായി നിന്ന പടയാളികളോടൊപ്പം പാഞ്ഞടുത്ത ബ്രിട്ടീഷ് സൈന്യത്തോട് സധൈര്യം പോരാടി ഒരു പോറൽപോലുമേൽക്കാതെ തൻറെ രാജ്യത്ത് തിരിച്ചെത്തി. പക്ഷേ പടത്തലവനായിരുന്ന ധനപതി പിള്ളയെ ശത്രുസൈന്യം തടങ്കലിലാക്കി.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുഖത്തേറ്റ അടിയായിരുന്നു കട്ടബൊമ്മൻറെ കൈകൊണ്ടുണ്ടായ ഡെപ്യൂട്ടി കമാൻറിൻറെ അന്ത്യം . പക്ഷേ ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ സംഭവവികാസത്തെ പക്വപരമായി സമീപിച്ചു. ഈ വിവരം ഇന്ത്യാ മഹാരാജ്യത്ത് പാട്ടായാൽ കമ്പനിക്കെതിരെ കുടുതൽ പേർ രംഗത്തെത്തുമെന്ന് മനസ്സിലാക്കിയ അവർ ഗവർണർ ജാക്സണെ അന്വേഷണ വിധേയമായി തൽസ്ഥാനത്തുനിന്ന് നീക്കുകയും, തടങ്കലിലായിരുന്ന പടത്തലവൻ ധനപതിപിള്ളയെ മോചിപ്പിക്കുകയും ചെയ്തു. 1799 മാർച്ച് 16-ന് പുതുതായി വന്ന കളക്ടർ കട്ടബൊമ്മനെ ചർച്ചക്കായി ക്ഷണിച്ചു. ചർച്ചക്ക് താൽപ്പര്യമില്ലാതിരുന്ന കട്ടബൊമ്മൻ തൻറെ രാജ്യത്ത് അതിഭീകരമായ വരൾച്ചയാണെന്നും നികുതി നൽകാനാവില്ലെന്നും, ഇനിയൊരിക്കലും നികുതി നൽകില്ലെന്നും കളക്ടറെ അറിയിച്ചു. കൂടാതെ ഇക്കാലമത്രയും കമ്പനി നികുതിയായി പിരിച്ചെടുത്ത ധനം തിരികെ നൽകാനും ആവശ്യപ്പെട്ടു. കാര്യങ്ങൾ പന്തിയെല്ലന്നുകണ്ട ബ്രിട്ടീഷ് കളക്ടർ വീരപാണ്ഡ്യ പുരത്തിൻറെ അയൽ രാജ്യത്തെ രാജാവും കട്ടബൊമ്മൻറെ ശത്രുവുമായ ഇളയപ്പൻ പൊലിഗറുമായി സന്ധിയിലേർപ്പെടുകയും, അതിർത്തി തർക്കങ്ങൾ പതിവായിരുന്ന ഇരുരാജ്യങ്ങൾക്കുമിടയിൽ പെട്ടെന്ന് യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കൂടാതെ കട്ടബൊമ്മൻറെ രാജ്യത്തിലെ ജനങ്ങൾക്ക് ബ്രിട്ടീഷ് നികുതിയില്ലന്ന വാർത്ത മദ്രാസ് രാജ്യത്തിൽ പടരുകയും അവിടത്തെ ജനങ്ങൾ തങ്ങളുടെ രാജാക്കന്മാരുടെ കഴിവുകേടുകൊണ്ടാണ് നാം ഇങ്ങനെ ബ്രിട്ടീഷുകാർക്ക് നികുതികൊടുക്കേണ്ടിവരുന്നതെന്നും പറഞ്ഞു തുടങ്ങി. ഇത് തിരിച്ചറിഞ്ഞ മറ്റു പാളയക്കാരന്മാർ ക്കിടയിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ കണ്ണിലെ കരടായിമാറി.
വീരപാണ്ഡ്യ കട്ടബൊമ്മൻ ഒരേസമയം പാളയക്കാരാർ രാജാക്കന്മാരുടേയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും ശത്രുവായി മാറി. ചതിപ്രയോഗങ്ങളിലും മിന്നലാക്രമണങ്ങളും കട്ടബൊമ്മനെതിരെ പതിവായി നടന്നുകൊണ്ടിരുന്നു. നേരിട്ടൊരു ആക്രമണത്തിനിറങ്ങാതെ ശിഖണ്ഡി പരിവേഷത്തിൽ ബ്രിട്ടീഷ് സൈന്യം ആക്രമണങ്ങൾ നടത്തികൊണ്ടിരുന്നു. 1799 പകുതിയോടെ വീരപാണ്ഡ്യ കട്ടബൊമ്മനെതിരെ ഒരു തുറന്ന പോരിന് ബ്രിട്ടീഷ് സൈന്യം തയ്യാറെടുന്നു...............................................
അവലംബം
തിരുത്തുക- ↑ Yang, Anand A. "Bandits and Kings:Moral Authority and Resistance in Early Colonial India". The Journal of Asian Studies. Retrieved 25 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help)