മലയാളം സിനിമയിലെ അഭിനേതാവാണ് "സുരേഷ് തമ്പാന്നൂർ". "മുത്തേ... പൊന്നേ... പിണങ്ങല്ലേ... എന്തേ... കുറ്റം ചെയ്‌തു ഞാൻ..." എന്ന ഗാനം ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ സ്വന്തമായി എഴുതി ട്യൂണിട്ട് പാടി അഭിനയിച്ച് പ്രശസ്തനായി. തിരുവനന്തപുരം അരിസ്റ്റോ കവലയിൽ, ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിൽ സ്വന്തമായി തയ്യാറാക്കിയ പാട്ടുകൾ പാടി പ്രാദേശികമായി അറിയപ്പെട്ടിരുന്നു. അതുമൂലം "അരിസ്റ്റോ സുരേഷ്" എന്നും അറിയപ്പെടുന്നു.

വി. സുരേഷ്
ജനനം
സുരേഷ് വി.

(1969-08-09) 9 ഓഗസ്റ്റ് 1969  (55 വയസ്സ്)
തമ്പാനൂർ
മറ്റ് പേരുകൾഅരിസ്റ്റോ സുരേഷ്
തൊഴിൽചലച്ചിത്ര അഭിനേതാവ്, ഗായകൻ, കവി
സജീവ കാലം2015– ഇന്നുവരെ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയായ സുരേഷിന് അഞ്ച് സഹോദരിമാരാണുള്ളത് എട്ടാം ക്ലാസ് വരെയാണു വിദ്യഭ്യാസമാണുള്ളത്. അവിവാഹിതനാണ്. അമ്മ ഇന്ദിര. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു.

തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന സുരേഷ് ജോലിക്കിടയിൽ സ്വതസ്സിദ്ധമായ ശൈലിയിൽ പാട്ടുകൾ പാടുമായിരുന്നു. ഇത് അന്നാട്ടുകാർക്ക് മിക്കവർക്കും അറിയാവുന്ന വസ്തുതയാണ്. നിരവധി ഗാനങ്ങളും നാടൻ പാട്ടുകളും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്യുന്ന സുരേഷിന്റെ കഴിവിനെ ബാംഗ്ലൂർ ഉള്ള ഒരു സുഹൃത്ത് ഐബ്രിഡ് ഷൈനിനെ പരിചയപ്പെടുത്തുകയും അതിനുശേഷം ഐബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തിയ പാട്ടു പാടി അഭിനയിക്കുകയും ചെയ്ത്. സോഷ്യൽ മീഡിയയിൽ പെട്ടെന്നു പ്രചരിച്ച മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ആ രംഗത്തിനുശേഷം അദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു എങ്കിലും സുരേഷ് വളരെ തഴക്കം വന്ന അഭിനേതാവിന്റെതു പോലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. [1]

അഞ്ഞൂറിലധികം പാട്ടുകൾ എഴുതി ട്യുൺ നൽകി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധികരിച്ചിട്ടില്ല. നാടൻ പാട്ടുകളുടെ രൂപത്തിൽ പാടി നടക്കുകയായിരുന്നു. "വരുന്നേ വരുന്നേ അയ്യപ്പൻ വരുന്നേ" എന്ന കാസറ്റിലെ നാല് പാട്ടുകൾ സുരേഷിന്റേതാണ്. [2]

കുറേ തിരക്കഥകളും സുരേഷെഴുതിയിട്ടുണ്ട്‌. "ദൂരത്ത്‌ ഒരു തീരം" എന്ന തിരക്കഥ പുസ്‌തകമാക്കിയിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

തിരുത്തുക

പുറത്തേക്കൂള്ള കണ്ണികൾ

തിരുത്തുക

http://www.m3db.com/artists/60883

"https://ml.wikipedia.org/w/index.php?title=വി._സുരേഷ്&oldid=3149508" എന്ന താളിൽനിന്ന് ശേഖരിച്ചത്