ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയാണ് വി. കല്യാണം (ജീവിതകാലം: 15 ഓഗസ്റ്റ് 1922 - 4 മെയ് 2021). ഷിംലയിൽ 1922 ഓഗസ്റ്റ് 15-നാണ് കല്യാണത്തിന്റെ ജനനം[1] ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാന കുറച്ച് വർഷങ്ങളിൽ (1943–48) മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നോട്ടീസ് വിതരണം ചെയ്തതിന് 1942 ൽ ഒൻപത് മാസം ലഹോർ ജയിലിൽ കിടന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നാലുവർഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്. [2] [3] 1942 ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ സ്വാതന്ത്ര്യസമരത്തിൽ ചേർന്ന അദ്ദേഹം[4] ഗാന്ധിജിയുടെ മരണം വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. 1948 ജനുവരി 30 ന് നാഥുറാം ഗോഡ്‌സെ വെടിയുതിർക്കുമ്പോൾ, കല്യാണം ഗാന്ധിയുടെ തൊട്ടുപിന്നിലായിരുന്നു.[5] വെടിയേറ്റതിനെത്തുടർന്ന് ഗാന്ധി തൽക്ഷണം മരിച്ചുവെന്നും "ഹേ റാം" എന്ന് അവസാന വാക്കായി ഉച്ചരിച്ചില്ലെന്നും കല്യാണം പറയുന്നു. എന്നാൽ മരണ സമയത്ത് ഗാന്ധി, ഹേ റാം എന്ന് പറഞ്ഞതായി ഞാൻ കേട്ടിരുന്നില്ലെന്നാണ് താൻ പറഞ്ഞതെന്നും അത് പത്രങ്ങൾ വളച്ചൊടിച്ചതെന്നും പിന്നീട് അദേ്ദഹം പറഞ്ഞു[6]. ഗാന്ധിയുടെ മരണത്തെക്കുറിച്ച് നെഹ്‌റുവിനെയും പട്ടേലിനെയും ആദ്യമായി അറിയിച്ചത് ഇദ്ദേഹമാണ്.[7]

V. Kalyanam
ജനനം(1922-08-15)15 ഓഗസ്റ്റ് 1922
മരണം4 മേയ് 2021(2021-05-04) (പ്രായം 98)
Chennai, India

കല്യാണം പിന്നീട് ലണ്ടനിൽ എഡ്വിന മൌണ്ട് ബാറ്റന്റെ സെക്രട്ടറിയായി ജോലി ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം പിന്നീട് സി. രാജഗോപാലാചാരി, ജയപ്രകാശ് നാരായണൻ എന്നിവർക്കായി പ്രവർത്തിച്ചു.[4]

ഗാന്ധിയുടെ പാരമ്പര്യം മറന്നതിന് കോൺഗ്രസ് പാർട്ടിയെ കല്യാണം വിമർശിച്ചിരുന്നു.[3] [8] അഴിമതിയിലേക്ക് നീങ്ങുന്ന പാർട്ടിയെ പിരിച്ചുവിടാൻ ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നും[9] ജവഹർലാൽ നെഹ്‌റുവാണ് ഇന്ത്യയിലെ അഴിമതിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.[10]

കല്യാണം 2014 ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു.[11]

കുടുംബജീവിതം

തിരുത്തുക

തഞ്ചാവൂരുകാരനായ എസ്. വെങ്കിട്ടറാമിന്റേയും മധുരക്കാരിയായ മീനാംബ്ബാളിന്റേയും മൂത്ത മകനായി 1922 ഓഗസ്റ്റ് 15 ന് ഷിംലയിൽ ജനിച്ചു. രാജലക്ഷ്മി, സീതാലക്ഷ്മി, സുന്ദരി എന്നിവർ സഹോദരങ്ങളാണ്. പിതാവ് ബ്രിട്ടീഷ് സർവീസിൽ ഗുമസ്തനായിരുന്നു. കോമേഴ്സിൽ ബിരുദമെടുത്ത കല്യാണം, 1940 - 41 കാലഘട്ടത്തിൽ ഡൽഹി ആർമി ഹെഡ്ക്വാർട്ടേഴ്സിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ആയിടയ്ക്ക് പരിചയപ്പട്ട ദേവദാസ് ഗാന്ധിയുമായുള്ള പരിചയം കല്യാണത്തെ വാർധ ആശ്രമത്തിലെത്തിച്ചു. തുടർന്ന് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി.

1959 ൽ സരസ്വതിയെ വീവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികൾ. മാലിനി നളിനി എന്നിവർ.[12]

പരാമർശങ്ങൾ

തിരുത്തുക

 

  1. ., . "മഹാത്മാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി വി. കല്യാണം അന്തരിച്ചു". https://www.mathrubhumi.com. Mathrubhumi. Retrieved 5 മേയ് 2021. {{cite web}}: |last1= has numeric name (help); External link in |website= (help)
  2. "Mahatma Gandhi's personal secretary V Kalyanam hails Narendra Modi's 'Swachch Bharat'". The Economic Times.
  3. 3.0 3.1 "Gandhi vs Godse debate irrelevant, says Kalyanam". Deccan Chronicle.
  4. 4.0 4.1 "rediff.com: Mahatma Gandhi's secretary V Kalyanam recalls his days with the Father of the Nation".
  5. "Mahatma Gandhi : Last Day / Last Hours".[പ്രവർത്തിക്കാത്ത കണ്ണി]
  6. "Kalyanam, Mahatma Gandhi's former personal secretary no more" (in ഇംഗ്ലീഷ്). 2021-05-05. Retrieved 2021-05-07.
  7. "V Kalyanam, Mahatma Gandhi's ex- personal secretary joins AAP". www.oneindia.com.
  8. "Gandhiji's PS Slams Godse Statue Plan". The New Indian Express. Archived from the original on 2016-03-05. Retrieved 2021-05-05.
  9. Mini Muringatheri. "Gandhiji would have begun a revolution". The Hindu.
  10. http://www.newindianexpress.com/cities/chennai/article227936.ece[പ്രവർത്തിക്കാത്ത കണ്ണി]
  11. "Mahatma Gandhi's ex-secretary joins AAP". The Times of India.
  12. കാരശ്ശേരി, എം എൻ. "ഗോഡ്സെയ്ക്ക് ഉന്നം ഒരിഞ്ചുപിഴച്ചിരുന്നെങ്കിൽ വെടികൊള്ളുക ഈ സഹചരനാകുമായിരുന്നു" (in ഇംഗ്ലീഷ്). Archived from the original on 2021-05-07. Retrieved 2021-05-07.
"https://ml.wikipedia.org/w/index.php?title=വി._കല്യാണം&oldid=4106004" എന്ന താളിൽനിന്ന് ശേഖരിച്ചത്