നാടക അഭിനേതാവും അദ്ധ്യാപകനുമാണ് അലിയാർ എന്ന പേരിലറിയപ്പെടുന്ന വി. അലിയാർ കുഞ്ഞ്(1947). നല്ല കമൻറേറ്റർക്കുള്ള സംസ്ഥാന പുരസ്കാരവും 2014 ൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

വി. അലിയാർ കുഞ്ഞ്
ജനനം
തൊഴിൽനാടക-സിനിമാ അഭിനേതാവ്, അദ്ധ്യാപകൻ, കമന്റേറ്റർ
ജീവിതപങ്കാളി(കൾ)ആരിഫാ
കുട്ടികൾ2

ജീവിതരേഖ

തിരുത്തുക

ബാവാക്കുഞ്ഞിന്റെയും റഹ്മാബീവിയുടെയും മകനായി വെളിയത്ത് ജനിച്ചു. കുഴിമതിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയശേഷം കൊട്ടാരക്കര സെൻറ് ഗ്രിയോറിയസ് കോളേജിൽനിന്ന് പ്രിഡിഗ്രിയും കൊല്ലം എസ്എൻ കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. മുപ്പതുവർഷം കേരളത്തിലെ വിവിധ ഗവൺമെൻറ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാള വിഭാഗം അദ്ധ്യക്ഷനായി 2002ൽ വിരമിച്ചു.

നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള അലിയാർ 1979ൽ ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയെങ്കിലും ചിത്രം റിലീസ് ചെയ്തില്ല. 'കരിയിലക്കാറ്റുപോലെയാണ്' ണ് റിലീസ് ചെയ്ത ആദ്യ ചിത്രം. അടൂർ ഗോപാലകൃഷ്ണന്റെ അഞ്ച് ചിത്രങ്ങളിലുൾപ്പെടെ ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ കമൻറേറ്ററും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഇദ്ദേഹത്തിന് 2002, 2005 വർഷങ്ങളിൽ നല്ല കമൻറേറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

1947ൽ (1947 ശരിയാണോ?)നാടകസംബന്ധമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള അലിയാർ മറ്റു ഭാഷകളിൽനിന്ന് കഥകളും നാടകങ്ങളും പരിഭാഷ ചെയ്തിട്ടുണ്ട്.

ഭാര്യ: ആരിഫാ. മക്കൾ : സെറീന, സുലേഖ.

പുരസ്കാരങ്ങൾ

തിരുത്തുക
  • നല്ല കമൻറേറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം
  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]
  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=വി._അലിയാർ_കുഞ്ഞ്&oldid=3930543" എന്ന താളിൽനിന്ന് ശേഖരിച്ചത്