വി.ബി.സി. നായർ
മലയാള നാട് വാരികയുടെ പത്രാധിപരായിരുന്നു വി.ബി.സി. നായർ എന്ന വി. ബാലചന്ദ്രൻ നായർ. എസ്.കെ. നായർ 1969-ൽ മലയാള നാട് വാരിക തുടങ്ങുന്നതോടെയാണ് പത്രാധിപലോകത്ത് വി.ബി.സി. നായർ ശ്രദ്ധേയനാകുന്നത്.[1]
വി.ബി.സി നായർ | |
---|---|
ജനനം | 12/07/1937 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മംഗലശ്ശേരി, പോൾ വർഗീസ് |
തൊഴിൽ | പത്രാധിപർ, സാഹിത്യകാരൻ |
അറിയപ്പെടുന്നത് | പത്രപ്രവർത്തനം |
ജീവിതപങ്കാളി(കൾ) | രാജമ്മ |
കുട്ടികൾ | രാജീവ്, സജീവ് |
പുരസ്കാരങ്ങൾ | ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ( സി.കെ. സോമൻ അവാർഡ് ) 2009 |
ജനനം - വിദ്യാഭ്യാസം
തിരുത്തുക1937 -ൽ കൊല്ലം ജില്ലയിലെ ഉളിയക്കോവിലിൽ മംഗലശ്ശേരിയിൽ ആർ.വേലുപ്പിള്ളയുടെയും കെ.അമ്മിണിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ ബി.എ കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പേ പത്രലോകത്തേയ്ക്ക് അദ്ദേഹം പ്രവേശിച്ചു.
പത്രപ്രവർത്തനം
തിരുത്തുകമലയാള രാജ്യം, പട്ടം താണുപിള്ളയുടെ കേരളജനത തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു.വാനമ്പാടി ബുക്സ് എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി.1962 -ൽ അമേരിക്കയിലെ യങ്റൈറ്റേഴ്സ് ക്ലബ്ബ് ഇന്ത്യാക്കാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ വി.ബി.സി യുടെ കഥ സമ്മാനാർഹമായി. മംഗലശ്ശേരി, വി എന്നീ തൂലികാ നാമങ്ങളിൽ ഗ്രന്ഥങ്ങൾ നിരൂപണം ചെയ്യാറുണ്ടായിരുന്നു.
പുസ്തകങ്ങൾ
തിരുത്തുക- വൈലോപ്പിള്ളിയും മറ്റും (1986)
- പൂർണ്ണത തേടുന്ന അപൂർണ ബിന്ദുക്കൾ (1978)
- മുഖഭാഗ ചിത്രങ്ങൾ (1976)
- പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ
- ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും
- ലേഡിചാറ്റർലിയുടെ പുത്രി
- കാമദേവതമാർ
- ക്രിസ്റ്റിന
- തിരക്കഥ മുതൽ വെള്ളിത്തിര വരെ
- മഹനീയ മനസ്സിന്റെ പ്രതിധ്വനികൾ
- അത്ഭുത കൗതുക വിജ്ഞാനം അയ്യായിരം ചോദ്യങ്ങളിൽ
- കഥകളുറങ്ങുന്ന സ്വകാര്യം
- അഭിനയ ശാസ്ത്രം - പോൾ മുനി (പരിഭാഷ)
അവലംബം
തിരുത്തുക- ↑ എഴുത്തുകാർ മറന്ന എഡിറ്ററുടെ ജീവിതം,ശിഖമോഹൻ ദാസ്,മാതൃഭൂമി ആഴ്ചപ്പതിപ്പ്,സപ്തംബർ13,2015